Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മസ്തിഷ്‌ക ജ്വരമാണ് കുട്ടികളുടെ മരണകാരണമെന്ന് ആവർത്തിക്കുന്ന യോഗി എന്തിനാണ് ഡോ. കഫീൽ ഖാനെ പുറത്താക്കിയത്? കുടിശ്ശിക തീർക്കാതെ ഓക്‌സിജൻ വിതരണം ചെയ്യില്ലെന്ന് പറഞ്ഞപ്പോൾ സ്വന്തം റിസ്‌കിൽ പതിനഞ്ച് സിലിണ്ടർ ഓക്സിജൻ എത്തിച്ച ഡോക്ടർക്കെതിരെ പ്രതികാര നടപടി; യോഗിയുടെ നടപടി ഓക്സിജൻ ലഭിക്കാതെയാണ് കുഞ്ഞുങ്ങൾ മരിച്ചതെന്ന സത്യം ലോകത്തെ അറിയിച്ചതിന്റെ പേരിൽ

മസ്തിഷ്‌ക ജ്വരമാണ് കുട്ടികളുടെ മരണകാരണമെന്ന് ആവർത്തിക്കുന്ന യോഗി എന്തിനാണ് ഡോ. കഫീൽ ഖാനെ പുറത്താക്കിയത്? കുടിശ്ശിക തീർക്കാതെ ഓക്‌സിജൻ വിതരണം ചെയ്യില്ലെന്ന് പറഞ്ഞപ്പോൾ സ്വന്തം റിസ്‌കിൽ പതിനഞ്ച് സിലിണ്ടർ ഓക്സിജൻ എത്തിച്ച ഡോക്ടർക്കെതിരെ പ്രതികാര നടപടി; യോഗിയുടെ നടപടി ഓക്സിജൻ ലഭിക്കാതെയാണ് കുഞ്ഞുങ്ങൾ മരിച്ചതെന്ന സത്യം ലോകത്തെ അറിയിച്ചതിന്റെ പേരിൽ

മറുനാടൻ ഡെസ്‌ക്ക്

ഗോരഖ്പൂർ: ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ തലകുമ്പിട്ടു പോയ സംഭവാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിൽ 60 കുട്ടികൾ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ച സംഭവം. സർക്കാറിന്റെ അനാസ്ഥയാണ് കുരന്നുകളുടെ മരണത്തിലേക്ക് നയിച്ചത്. എന്നാൽ, ഓക്‌സിജന്റെ അഭാവം ലോകത്തെ അറിയിച്ച ഡോക്ടർക്കെതിരെയാണ് യോഗി ആദിത്യനാഥ് നടപടി കൈക്കൊണ്ടത്. ഡോക്ടർ കഫീൽ ഖാനെ യുപി സർക്കാർ സസ്‌പെന്റ് ചെയ്തു.

ദുരന്തത്തിനിടയിൽ ഈ ഡോക്ടർ കാണിച്ച ധൈര്യവും മനസാന്നിധ്യവും ചർച്ചയാകുന്നതിനിടയിലാണ് യോഗി സർക്കാറിന്റെ ഇപ്പോഴത്തെ നിലപാട്. ദ്ദേഹത്തിന്റെ അവസരോചിതമായ പ്രവർത്തി മൂലം കുറച്ചു കുട്ടികളുടെ എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നു. ദുരന്തമുണ്ടായ എൻസെഫാലിറ്റിസ് വാർഡിന്റെ തലവനാണു കഫീൽ ഖാൻ. ഇദ്ദേഹത്തെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗ ആദിത്യനാഥിന്റെ സന്ദർശനത്തിന് പിന്നാലെ സസ്‌പെന്റ് ചെയ്തത്.

ഓഗസ്റ്റ് 10 ന് രാത്രി ആശുപത്രി പരിസരത്തെ സെൻട്രൽ ഓക്സിജൻ പൈപ്പ് ലൈൻ ബീപ് ചെയ്യാൻ തുടങ്ങിയപ്പോഴേ കഫീൽ ഖാൻ അപകടം തിരിച്ചറിഞ്ഞു. ഓക്സിജൻ കുറവാണ് എന്നതിന്റെ സൂചനയാണ് ഇത്. എമർജൻസി സിലണ്ടറുകൾ വഴി ഓക്സിജൻ പുനഃസ്ഥാപിച്ചാലും രണ്ടു മണിക്കൂറത്തെയ്ക്കു മാത്രമാണ് ഇത് ഉപകാരപ്പെടുക. മസ്തിഷ്‌ക്കവീക്കം മൂലം ഗുരുതരാവസ്ഥയിൽ കിടക്കുന്ന കുട്ടികളെ രക്ഷിക്കാൻ തുടർച്ചയായി ഓക്സിജൻ ആവശ്യമാണ്.

ഇതു കൊണ്ടു തന്നെ ഡോക്ടർ ചില വിതരണക്കാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. കുടിശിക അടച്ചാൽ മാത്രമേ സിലണ്ടർ എത്തിക്കു എന്ന നിലപാടിലായിരുന്നു അവർ. ഇതോടെ ആശുപത്രി അധികൃതർ ആകെ ആശയക്കുഴപ്പത്തിലായി. ഇതോടെ കഫീൽ ഖാൻ രണ്ടു ജീവനക്കാരേയും കൂട്ടി കാറുമായി അറിയാവുന്ന നഴ്സിങ് ഹോമുകളിൽ കയറിയിറങ്ങി. അരമണിക്കൂറിനു ശേഷം മൂന്നു സിലണ്ടറുകൾ സ്വന്തം കാറിൽ കയറ്റി അദ്ദേഹം ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ കേവലം അരമണിക്കൂർ കൂടിയെ വിതരണം നിലനിർത്താൻ ഇതു കഴിയുകയുള്ളായിരുന്നു. തുടർന്നു വീണ്ടും കഫീൽ ഖാൻ ഓക്സിജൻ സിലണ്ടറിനായുള്ള അന്വേഷണം തുടർന്നു. നാലു തവണയായി 12 ഓളം സിലണ്ടറുകൾ സ്വന്തം വാഹനത്തിൽ ഡോക്ടർ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിയ അദ്ദേഹത്തിന് പണം നൽകിയാൽ സിലണ്ടർ എത്തിക്കാം എന്നു പ്രദേശിക വിതരണക്കാർ അറിയിച്ചതായിയുള്ള വിവരമാണു ലഭിച്ചു. ഇതോടെ സ്വന്തം എ ടിഎം കാർഡ് ജീവനക്കാരിൽ ഒരാളുടെ കൈയിൽ കൊടുത്തുവിട്ട് 10,000 രൂപ പിൻവലിപ്പിച്ചു. ഓക്സിജൻ ആശുപത്രിയിലേയ്ക്ക് എത്തിക്കാനുള്ള യാത്ര ചിലവും അദ്ദേഹം തന്നെ വഹിക്കുകയായിരുന്നു.

മനസാന്നിധ്യം വെടിയാതെ തക്കസമയത്ത് കാരുണ്യത്തിന്റെ പ്രതിരൂപമായി മാറാൻ കഫീൽ ഖാന് കഴിഞ്ഞപ്പോൾ രക്ഷപെട്ടത് നിരവധി ജീവനുകളായിരുന്നു. ഒരു ഡോക്ടറുടെ ജോലിയായിരുന്നില്ല കഫീൽ ഖാൻ ചെയ്തത്. ഏതൊരു മനുഷ്യസ്‌നേഹിയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രയത്‌നം. തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകി കബളിപ്പിക്കുന്ന ഭരണവർഗം, കഫീൽ ഖാൻ കാണിച്ച ജാഗ്രതയുടെ പകുതി പ്രകടിപ്പിച്ചിരുന്നെങ്കിൽ ആ കുരുന്നുകളുടെ ജീവൻ രക്ഷിക്കാമായിരുന്നു. ഇതിനിടെയാണ് യുപി സർക്കാറിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കി എന്ന കാരണം പറഞ്ഞ് കഫീൽഖാനെ യോഗി സർക്കാർ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP