Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂസ് 18 ലെ ഡസ്‌ക്കിൽ എന്താണ് സംഭവിച്ചതെന്ന് സത്യസന്ധമായി പറയാൻ ആർജ്ജവമുള്ള ഒറ്റ മാധ്യമപ്രവർത്തകരുമില്ലേ? മാനേജ്മെന്റിനേയും സീനയേഴ്സിനേയും ഭയന്നാണ് മൗനമെങ്കിൽ പുറത്തേക്കുള്ള വാതിലിന് തൊട്ടരുകിലാണ് നിങ്ങളെന്ന് തിരിച്ചറിയുകയെങ്കിലും ചെയ്യുക; മാധ്യ പ്രവർത്തക രതി നാരായണന് പറയാനുള്ളത്

ന്യൂസ് 18 ലെ ഡസ്‌ക്കിൽ എന്താണ് സംഭവിച്ചതെന്ന് സത്യസന്ധമായി പറയാൻ ആർജ്ജവമുള്ള ഒറ്റ മാധ്യമപ്രവർത്തകരുമില്ലേ? മാനേജ്മെന്റിനേയും സീനയേഴ്സിനേയും ഭയന്നാണ് മൗനമെങ്കിൽ പുറത്തേക്കുള്ള വാതിലിന് തൊട്ടരുകിലാണ് നിങ്ങളെന്ന് തിരിച്ചറിയുകയെങ്കിലും ചെയ്യുക; മാധ്യ പ്രവർത്തക രതി നാരായണന് പറയാനുള്ളത്

ആർജ്ജവമുള്ള ഒറ്റയാളുമില്ലേ ആ ഡസ്‌കിൽ....

ടിവി ന്യൂവിന്റെ ട്രെയിനി ജേണലിസ്റ്റുകൾക്കുള്ള പരിശീലനക്ലാസിനിടെ കുസൃതി നിറഞ്ഞ സംശയങ്ങളുമായി ഇടയ്ക്കിടെ അടുത്തെത്തിയിരുന്ന ഒരു പെൺകുട്ടി. തൊലിവെളുപ്പിന്റെയും സമ്പന്നതയുടെയും ഗർവിൽ ക്യാമറക്ക് മുന്നിൽ മുഖം കാണിക്കാനുള്ള ആർത്തിയുമായെത്തിയവർക്കിടയിൽ അവൾ തീർത്തും വ്യത്യസ്തയായിരുന്നു. തീർത്തും ദരിദ്രമായ വീടായിരുന്നെങ്കിലും അച്ഛന്റെയും അമ്മയുടെയും കണ്ണിലുണ്ണിയായി വളർന്നതിന്റെയും അധികം വിദ്യാഭ്യാസമോ ലോകപരിചയമോ ഇല്ലാത്ത ഒരു സമൂഹത്തിൽ നിന്ന് ഒരു മാധ്യമപ്രവർത്തകയിലേക്ക് വളരുന്നതിന്റെയും ആത്മവിശ്വാസം അവളുടെ വാക്കിലും നോക്കിലും നിറഞ്ഞുനിന്നിരുന്നു. കലൂരിലെ ട്രെയിനിങ് ക്യാമ്പിൽ ഇടവേളകളിലൊക്കെ നർമ്മം വാരി വിതറി അവൾ ഓടി നടന്നു. ഇടയ്ക്ക് കട്ടിക്കണ്ണടയുമായി നാസറ്ക്കയും ബാലേട്ടനുമൊക്കെ Mullaa Nasar Aar Balakrishnan എത്തുമ്പോൾ ഭയഭക്തി ബഹുമാനങ്ങളോടെ എത്രയോ തവണ പിന്നിലൊളിക്കാനെത്തി. രസകരമായ ഉച്ചാരണവും P To C യും സ്‌ക്രിപ്റ്റുമായി ക്യാമ്പിനെ മുഴുവൻ അവൾ ചിരിപ്പിച്ചു.

ക്യാമറക്ക് മുന്നിൽ അവസരങ്ങളില്ലെന്നറിഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് സ്വന്തം കറുപ്പിനെ സ്വയം കളിയാക്കി പ്രൊഡക്ഷൻ റൂമിലെ വലിയ ഉത്തരവാദിത്തങ്ങളിലേക്ക് അവൾ പറന്നിറങ്ങുകയായിരുന്നു. മറ്റാരേക്കാളും ആത്മാർത്ഥതയോടെ ഏൽപ്പിച്ചതും അല്ലാത്തതുമായ അസൈന്മെന്റുകൾ പൂർത്തിയാക്കി വിശ്രമമില്ലാതെ പണിയെടുത്തു. ഏൽപ്പിച്ച ഒരു കാര്യത്തിലും വീഴ്്ച്ച വരുത്തിയിട്ടില്ല എന്നതാണ് സത്യം. ആ നിറഞ്ഞ ചിരിയിലെ നിഷ്‌കളങ്കത തൊട്ടറിഞ്ഞതുകൊണ്ട് ജൂനിയർ മാധ്യമപ്രവർത്തകരിൽ ഏറ്റവും അടുപ്പമുള്ളവരിൽ അവളായിരുന്നു ആദ്യം. ഓഫ് ഡേ യുടെ പിറ്റേ ദിവസങ്ങളിൽ, ഒന്നുമുണ്ടാക്കേണ്ട ചേച്ചിക്കുള്ളതും ഞാനെടുത്തിട്ടുണ്ടെന്ന് അവൾ വിളിച്ചു പറഞ്ഞിരുന്നതും അമ്മ രണ്ടുപേർക്കായി കരുതിയ പൊതിച്ചോറ് ഒരിലയിൽ ഒന്നിച്ചു കഴിച്ചതും ആ സ്നേഹം സത്യമാണെന്ന് ബോധ്യമുള്ളതിനാലായിരുന്നു.

മൂന്ന് ദിവസങ്ങൾക്ക് മുമ്പ് അവൾ ആത്മഹത്യാശ്രമം നടത്തിയെന്ന് ക്രിസ്റ്റീനയാണ് Christina Cherian ആധിയോടെ വിളിച്ചു പറഞ്ഞത്. ഭയന്നുപോയി. ദുരന്തങ്ങൾ ആവർത്തിക്കരുതെന്ന് പ്രാർത്ഥിച്ച് ആ രാത്രിയിൽ തന്നെ ന്യൂസ് 18 ലെ സുഹൃത്തിനെ വിളിച്ചു. അവൾക്കൊന്നും പറ്റിയിട്ടില്ലെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് ഉറങ്ങാനായത്. പിന്നെ വാർത്തകളും വിവാദങ്ങളും. അവളെ സീനിയേഴ്സ് അവഹേളിച്ചെന്നും ഇല്ലെന്നും വാദങ്ങൾ, പൊലീസ് കേസ്, ന്യൂസ് 18 ലെ തൊഴിൽ പ്രശ്നങ്ങൾ...ആരെയും വിളിക്കാൻ തോന്നിയില്ല. സുഹൃത്തും പഴയ സഹപ്രവർത്തകനുമാണ് സിഎൻ പ്രകാശ്. ക്യാമറക്ക് മുന്നിലെത്തി താരപരിവേഷം നേടുന്നതിന് മുമ്പേ അറിയാം സനീഷിനെയും ലല്ലുവിനെയും. ഡൽഹിയിലെ മാധ്യമപ്രവർത്തനകാലത്ത് ബി ദിലീപിനെ പരിചയപ്പെട്ടിട്ടുണ്ട്. മാന്യനായ ഒരു ചെറുപ്പക്കാരൻ. പക്ഷേ ഇപ്പോൾ അവൾ വാദിയും ഇവരൊക്കെ പ്രതികളുമാണ്.

ന്യൂസ് റൂമുകളിലെ കലാപം അസാധാരണമായ ഒന്നല്ല. അതവിടെ അവസാനിക്കാറാണ് പതിവ്. നിർഭാഗ്യവശാൽ ഇപ്പോഴത് അങ്ങനെ അവസാനിക്കുന്നില്ല എന്നതിന്റെ തെളിവാണ് പുതിയ വിവാദം. സ്വതന്ത്രവ്യക്തിത്വവും നിഷ്്പക്ഷതയും ന്യൂസ് ഡസ്‌ക്കുകളിൽ അഭികാമ്യമല്ലാതായിക്കഴിഞ്ഞു. ഒരു പക്ഷവും ആ പക്ഷത്തോട് കൂറുമുണ്ടെങ്കിൽ മാത്രമേ പ്രൊഫഷണൽ സക്സസ് ഉണ്ടാകൂ എന്നതാണ് നിഷേധിക്കാനാകാത്ത സത്യം. മുതിർന്ന മാധ്യമപ്രവർത്തകർക്ക് അവരുടെ കസേരകൾ അധികാരസിംഹാസനമാണ്. പ്രൊഫഷണൽ എത്തിക്സും മാനുഷികതയും മറന്ന് നെറികേട് കാട്ടുന്നവർ ഒരുപാടുണ്ട് എല്ലാ മാധ്യമസ്ഥാപനങ്ങളിലും. performance ബെറ്ററാക്കാൻ അവർക്ക് മുന്നിലാണ് പലരും perform ചെയ്യുന്നത്. ആ നെറികെടുകളുടെ മുഖങ്ങളായി സനീഷും ലല്ലുവും പ്രകാശും ദിലീപുമൊന്നും മാറുമെന്ന് വിശ്വസിക്കുന്നില്ല. ഞങ്ങളുടെ പ്രിയപ്പെട്ട ആ കറുത്ത പെൺകുട്ടി ( കറുപ്പ് അവൾക്ക് അഭിമാനമായുകൊണ്ട് അങ്ങനെ തന്നെ വിശേഷിപ്പിക്കുന്നു) പണിയെടുക്കുന്നില്ലെന്നാണ് നിങ്ങളുടെ പരാതിയെങ്കിൽ ഒരിക്കലും അത് വിശ്വസിക്കുന്നില്ല. ആശുപത്രികിടക്കയിൽ നിന്ന് കരഞ്ഞുകൊണ്ട് അവൾ ഇപ്പോഴും പറയുന്നുണ്ട് അവരെന്നെ മാനസികമായി തളർത്തി ചേച്ചീയെന്ന്..

ന്യൂസ് 18 ലെ ഡസ്‌ക്കിൽ എന്താണ് സംഭവിച്ചതെന്ന് സത്യസന്ധമായി പറയാൻ ആർജ്ജവമുള്ള ഒറ്റ മാധ്യമപ്രവർത്തകരുമില്ലേ ആ ഡസ്‌കിൽ. ആവശ്യത്തിനും അനാവശ്യത്തിനും അഭിപ്രായവും വിമർശനവുമായി ഫേസ്‌ബുക്കിൽ നിറഞ്ഞുനിൽക്കുന്നവരൊക്കെ എവിടെയാണ്. സ്വന്തം കൺമുന്നിൽ നടന്ന കാര്യങ്ങളിൽ എന്താണ് സത്യമെന്ന്, ആരാണ് ശരിയെന്ന് തുറന്നു പറയാനുള്ള ആർജ്ജവമില്ലെങ്കിൽ പിന്നെ നിങ്ങളെന്തിനാണ് ഈ പണി ചെയ്യുന്നത്. മാനേജ്മെന്റിനേയും സീനയേഴ്സിനേയും ഭയന്നാണ് മൗനമെങ്കിൽ പുറത്തേക്കുള്ള വാതിലിന് തൊട്ടരുകിലാണ് നിങ്ങളെന്ന് തിരിച്ചറിയുകയെങ്കിലും ചെയ്യുക.

(ലേഖിക ഫേസ്‌ബുക്കിൽ കുറിച്ചതാണ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP