Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശ്രീലങ്കയിൽ ടീം ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; മൂന്നാം ടെസ്റ്റിലും ഇന്നിങ്‌സ് ജയം; പരമ്പര ഇന്ത്യ തൂത്ത് വാരി; സ്വന്തമാക്കിയത് തുടർച്ചയായ എട്ടാം പരമ്പര ജയം

ശ്രീലങ്കയിൽ ടീം ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; മൂന്നാം ടെസ്റ്റിലും ഇന്നിങ്‌സ് ജയം; പരമ്പര ഇന്ത്യ തൂത്ത് വാരി; സ്വന്തമാക്കിയത് തുടർച്ചയായ എട്ടാം പരമ്പര ജയം

മറുനാടൻ ബ്യൂറോ

പല്ലേക്കലെ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്ത് വാരി. നായകൻ വിരാട് കോഹ്ലിയും സംഘവും സ്വന്തമാക്കിയത് ചരിത്ര നേട്ടം.

മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയെ ഇന്നിങ്‌സിനും 171 റൺസിനും തകർത്തു. ഒരു വിക്കറ്റ് നഷ്ടത്തിൽ 19 എന്ന നിലയിൽ ബാറ്റിങ് പുനഃരാരംഭിച്ച ലങ്ക 181 റൺസിനു പുറത്തായി. ഇന്ത്യയുടെ തുടർച്ചയായ എട്ടാമത്തെ പരമ്പര വിജയമാണിത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 487 റൺസിനെതിരെ ഫോളോ ഓൺ ചെയ്ത ശ്രീലങ്ക ഒന്നാം ഇന്നിങ്‌സിൽ 135 റൺസിന് എല്ലാവരും പുറത്തായിരുന്നു.

ആറാം ടെസ്റ്റ് സെഞ്ചുറി കുറിച്ച ശിഖർ ധവാന്റെയും കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ ഹാർദിക് പാണ്ഡ്യയുടെയും മികവിൽ ഇന്ത്യ പടുത്തുയർത്തിയ 487 റൺസിനെതിരെ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 135 റൺസിൽ അവസാനിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ സ്വന്തമാക്കിയത് 352 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്.

ഒരു അർധസെഞ്ചുറി പോലും പിറക്കാതെ പോയ ലങ്കൻ ഇന്നിങ്‌സിൽ 48 റൺസെടുത്ത ക്യാപ്റ്റൻ ദിനേശ് ചണ്ഡിമലാണ് ടോപ് സ്‌കോറർ. നാലു വിക്കറ്റ് വീഴ്‌ത്തിയ ചൈനാമാൻ ബോളർ കുൽദീപ് യാദവാണ് ലങ്കൻ ബാറ്റിങ് നിരയിൽ കനത്ത നാശം വിതച്ചത്. രണ്ടു വിക്കറ്റു വീതം വീഴ്‌ത്തിയ മുഹമ്മദ് ഷാമി, അശ്വിൻ എന്നിവർ കുൽദീപിന് മികച്ച പിന്തുണ നൽകി. ഹാർദിക് പാണ്ഡ്യ, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്‌സ് പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് ആകെ എടുത്തു പറയാനുള്ളത് അഞ്ചാം വിക്കറ്റിൽ ചണ്ഡിമൽഡിക്ക്വല്ല സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ട് മാത്രം. ഇന്ത്യൻ ബോളർമാരെ വെല്ലുവിളിച്ച് ഇരുവരും കൂട്ടിച്ചേർത്തത് 63 റൺസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP