Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പകൽ റോക്കറ്റ് ശാസ്ത്രം, രാത്രി സംഗീത പരിശീലനം; ദിനചര്യ മാറ്റിപ്പിടിച്ച് ഐഎസ്ആർഒ ശാസ്ത്രജ്ഞർ; ചന്ദ്രനിൽ പാറിപ്പറക്കുന്ന ഇന്ത്യൻ പതാകയുമായി ആദ്യ സംഗീത വീഡിയോ 'അയാം ആൻ ഇന്ത്യൻ'; മലയാളദേശഭക്തിഗാനമടങ്ങിയ വീഡിയോയുടെ പ്രകാശനം സ്വാതന്ത്ര്യദിനാഘോഷത്തിൽ

പകൽ റോക്കറ്റ് ശാസ്ത്രം, രാത്രി സംഗീത പരിശീലനം; ദിനചര്യ മാറ്റിപ്പിടിച്ച് ഐഎസ്ആർഒ ശാസ്ത്രജ്ഞർ; ചന്ദ്രനിൽ പാറിപ്പറക്കുന്ന ഇന്ത്യൻ പതാകയുമായി ആദ്യ സംഗീത വീഡിയോ 'അയാം ആൻ ഇന്ത്യൻ'; മലയാളദേശഭക്തിഗാനമടങ്ങിയ വീഡിയോയുടെ പ്രകാശനം സ്വാതന്ത്ര്യദിനാഘോഷത്തിൽ

മറുനാടൻ ഡസ്‌ക്‌

ന്യൂഡൽഹി: റോക്കറ്റുകളുടെയും, വിക്ഷേപണ വാഹനങ്ങളുടെയും മുരൾച്ചകൾ പരിചയിച്ച ഐഎസ്ആർഒ ശാസ്ത്രജ്ഞർ ഇതാദ്യമായി മ്യൂസിക് വീഡിയോ പുറത്തിറക്കുന്നു. രാജ്യത്തിന്റെ 70ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചാണ് വീഡിയോയുടെ പ്രകാശനം. പകൽ റോക്കറ്റ് ശാസ്്ത്രവും, രാത്രി സംഗീതപരിശീലനവും, അതായിരുന്നു 20 അംഗ സംഘത്തിന്റെ ഈ നാളുകളിലെ ദിനചര്യ.

'അയാം ആൻ ഇന്ത്യൻ' എന്ന പേരിലാണ് റോക്ക്@ബാൻഡ് എന്ന പേരിലുള്ള സംഘം വീഡിയോ പുറത്തിറക്കുന്നത്.മലയാളത്തിലുള്ള ദേശഭക്തിഗാനം ഊന്നുന്നത് അക്രമരഹിതമായ ഒരുപുതുരാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള ആഹ്വാനത്തോടെയാണ്. വീഡിയോയ്ക്ക് രാഷ്ട്രീയ ധ്വനികളൊന്നുമില്ലെന്ന് ശാസ്ത്രജ്ഞർ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

ചാന്ദ്രയാൻ-2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ, ഇന്ത്യൻ പതാക സ്ഥാപിക്കുന്ന ആനിമേഷൻ ചിത്രമാണ് അയാം ആൻ ഇന്ത്യൻ. ദൗത്യത്തിന് തയ്യാറെടുക്കുന്ന സഹപ്രവർത്തകർക്ക് ആത്മവീര്യം പകരാൻ ലക്ഷ്യമിട്ടാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

പതിനായിരം രൂപ സ്വന്തം പോക്കറ്റിൽ നിന്നെടുത്ത് 18 മാസം കൊണ്ടാണ് വീഡിയോ തയ്യാറാക്കിയത്.മലയാളിയായ ഏയ്‌റോ സ്്‌പേസ് എഞ്ചിനീയർ ഷിജു.ജി.തോമസാണ് ദേശഭക്തി ഗാനം രചിച്ചത്. സ്‌പേസ് എഞ്ചിനീയേഴ്‌സ് അസോസിയേഷനാണ് പദ്ധതി സ്‌പോൺസർ ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP