Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചൈനീസ് സൈന്യത്തിന്റെ വഴി മനുഷ്യമതിൽ തീർത്ത് ഇന്ത്യൻ സൈന്യം തടഞ്ഞു; കല്ലെറിഞ്ഞ് പ്രതിരോധം തകർക്കാനുള്ള ശ്രമത്തിന് അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യൻ സേന; ലഡാക് മേഖലയിലെ പ്രാൻഗോങ് തടാക തീരത്തെ നുഴഞ്ഞു കയറ്റ് ശ്രമം തകർത്തത് ഇങ്ങനെ

ചൈനീസ് സൈന്യത്തിന്റെ വഴി മനുഷ്യമതിൽ തീർത്ത് ഇന്ത്യൻ സൈന്യം തടഞ്ഞു; കല്ലെറിഞ്ഞ് പ്രതിരോധം തകർക്കാനുള്ള ശ്രമത്തിന് അതേ നാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യൻ സേന; ലഡാക് മേഖലയിലെ പ്രാൻഗോങ് തടാക തീരത്തെ നുഴഞ്ഞു കയറ്റ് ശ്രമം തകർത്തത് ഇങ്ങനെ

ന്യൂഡൽഹി : ലഡാക് മേഖലയിലെ പ്രാൻഗോങ് തടാകത്തിന്റെ തീരത്തുള്ള ഇന്ത്യൻ അതിർത്തിയിൽ അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യൻ സൈന്യം തടഞ്ഞു. പരസ്പരമുണ്ടായ കല്ലേറിൽ ഇരുവിഭാഗത്തുമുള്ള സൈനികർക്ക് നേരിയ പരുക്ക് പറ്റിയെന്ന് അധികൃതർ അറിയിച്ചു.

ദോക് ലാ മേഖലയിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് സംഭവം.ഫിംഗർ4, ഫിംഗർ5 എന്നിവിടങ്ങളിലാണ് ചൈന പ്രകോപനം ഉണ്ടാക്കിയത്. രണ്ടു തവണയും ഇന്ത്യൻ സൈന്യം കൃത്യമായി പ്രതികരിച്ചു. മേഖലയിൽ സൈന്യം കനത്ത ജാഗ്രതയിലാണ്. സംഘർഷത്തെ തുടർന്ന് ഇരു സൈനിക വിഭാഗവും അതിർത്തിയിൽ സാന്നിധ്യം വർധിപ്പിച്ചിരിക്കുകയാണ്. അതിനിടെയാണ് ലഡാക്കിലും ചൈനീസ് അതിക്രമം ഉണ്ടായത്.

രാവിലെ ആറ് മണിക്കും ഒൻപത് മണിക്കും ഇടയിൽ രണ്ടു തവണയാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. ചൈനീസ് സൈന്യത്തിന്റെ വഴി മനുഷ്യമതിൽ തീർത്താണ് ഇന്ത്യൻ സൈന്യം തടഞ്ഞത്. ഇതേതുടർന്ന് ചൈനീസ് സൈനികർ, ഇന്ത്യയുടെ സൈന്യത്തിന് നേരെ കല്ലേറ് നടത്തി. ഇന്ത്യയും തിരിച്ചെറിഞ്ഞു.. പിന്നീട്, ഇരുവിഭാഗവും ബാനർ ഡ്രിൽ നടത്തി പഴയ സ്ഥാനത്തേക്ക് തിരികെ പോയി. ദോക് ലായെ ചൊല്ലി ജൂൺ 16ന് ആണ് ഇന്ത്യ- ചൈന അതിർത്തിയിൽ സംഘർഷം വീണ്ടും സജീവമായത്. ഇന്ത്യയും ഭൂട്ടാനും ചൈനയും ചേരുന്ന ട്രൈജംക്ഷനിലാണ് ഇപ്പോൾ പ്രശ്‌നം. ദോക് ലായിൽ ചൈന റോഡു നിർമ്മിക്കാൻ തീരുമാനിച്ചതായിരുന്നു കാരണം.

തർക്കമേഖലയിലാണു പാൻഗോങ് തടാകം സ്ഥിതി ചെയ്യുന്നത്. നിയന്ത്രണരേഖ കടന്നുപോകുന്നതു തടാകത്തിലൂടെ. നിയന്ത്രണരേഖയിൽ നിന്ന് 20 കി.മീ കിഴക്ക് ഇന്ത്യ അവകാശപ്പെടുന്ന ഭാഗം ചൈനീസ് നിയന്ത്രണത്തിലാണ്. തടാകത്തിന്റെ കിഴക്കേ അറ്റം ടിബറ്റിൽ. ഈ ഭാഗത്തിനുമേൽ ഇന്ത്യ അവകാശവാദം ഉന്നയിക്കുന്നില്ല. തടാകത്തിന്റെ പടിഞ്ഞാറേ അറ്റത്തെച്ചൊല്ലിയും തർക്കമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP