Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അഴിമതിയുമില്ല, സ്വജനപക്ഷപാതവുമില്ല; ഭരണം പാതി പിന്നിടുമ്പോൾ പിന്നെ മോദിയുടെ ഉറക്കം കെടുത്തുന്നതെന്ത്? 2019 ൽ തെരഞ്ഞെടുപ്പ് ഗോദായിലിറങ്ങുമ്പോൾ യുവാക്കളോട് എന്തുപറയും പ്രധാനമന്ത്രി? വെല്ലുവിളിയാകുന്നത് തൊഴിലില്ലാപ്പട; തൊഴിലുകൾ സൃഷ്ടിക്കാൻ പുതിയ സർവേയ്ക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ

അഴിമതിയുമില്ല, സ്വജനപക്ഷപാതവുമില്ല; ഭരണം പാതി പിന്നിടുമ്പോൾ പിന്നെ മോദിയുടെ ഉറക്കം കെടുത്തുന്നതെന്ത്? 2019 ൽ തെരഞ്ഞെടുപ്പ് ഗോദായിലിറങ്ങുമ്പോൾ യുവാക്കളോട് എന്തുപറയും പ്രധാനമന്ത്രി? വെല്ലുവിളിയാകുന്നത് തൊഴിലില്ലാപ്പട; തൊഴിലുകൾ സൃഷ്ടിക്കാൻ പുതിയ സർവേയ്ക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ

മറുനാടൻ ഡസ്‌ക്‌

ന്യൂഡൽഹി: രാഷ്ട്രീയ പ്രവാചകർ ഇതിനകം തീർപ്പ് കൽപ്പിച്ച ഒന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തുടർച്ച. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന കാര്യത്തിൽ മിക്ക രാഷ്ട്രീയ നിരീക്ഷകർക്കും സംശയം തീരെയില്ല.

ജനസമ്മതനായ മോദി താൻ രാജ്യത്തിന് വേണ്ടി അഹോരാത്രം ജോലി ചെയ്യുന്ന നേതാവാണെന്ന് ഇതിനകം ബോധ്യപ്പെടുത്തിക്കഴിഞ്ഞു. അഴിമതിക്കാരെ നിലയ്ക്ക് നിർത്തി, കള്ളപ്പണക്കാരുടെ ഉറക്കം കെടുത്തി, വിദേശത്ത് രാഷ്ട്രത്തിന്റെ പ്രതിച്ഛായ ഉയർത്തി..എന്നിങ്ങനെ പോകുന്നു നേട്ടങ്ങൾ.

സർക്കാരിൽ മാത്രമല്ല പാർട്ടിയിലും ശക്തമായ കടിഞ്ഞാണുറപ്പിക്കാൻ മോദിക്ക് കഴിഞ്ഞു. ഭരണം പാതി പിന്നിടുമ്പോൾ, സർക്കാരുകളെ പിടിച്ചുലയ്ക്കുന്ന ആരോപണക്കെണികളും മോദിയെ അലട്ടുന്നില്ല. എന്നാൽ, അടുത്ത വട്ടം തെരഞ്ഞെടുപ്പ് ഗോദായിലിറങ്ങുമ്പോൾ മോദിക്ക് പ്രധാന വെല്ലുവിളിയായേക്കാമെന്ന ഒന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം ചൂണ്ടിക്കാണിക്കുന്നു.2016-17 ലെ സാമ്പത്തിക സർവേ പ്രകാരം സർക്കാരിനെ അലട്ടുന്ന പ്രധാന പോരായ്മ മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാത്തതാണ്.

തൊഴിൽ പടയെ തൃപ്തിപ്പെടുത്താൻ എന്തുചെയ്‌തെന്ന ചോദ്യം തെരഞ്ഞെടുപ്പിൽ മോദി നേരിടേണ്ടി വരും. എൻഡിഎ ഭരണകാലത്ത് പ്രതീക്ഷിച്ചതിനേക്കാൾ വളരെ കുറവ് തൊഴിലുകൾ മാത്രമാണ് സൃഷ്ടിക്കാൻ കഴിഞ്ഞതെന്ന് കണക്കുകൾ സംസാരിക്കുന്നു.
വർഷാവർഷം രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്.എന്നാൽ അതിന്റെ ഏഴയലത്തുപോലും എത്താൻ കഴിഞ്ഞിട്ടില്ല. ഇന്നലെത്തെ സ്വാതന്ത്ര്യ ദിന സന്ദേശത്തിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെ കുറിച്ച മോദി ഒന്നും പറഞ്ഞില്ലെന്ന് പ്രതിപക്ഷവും വിമർശനം ഉയർത്തുന്നു. തൊഴിലുകൾ,സർക്കാർ സൃഷ്ടിക്കുന്നതിനേക്കാൾ, യുവാക്കൾ തൊഴിൽ സംരംഭകരാകണമെന്ന ആശയത്തിനാണ് പ്രധാനമന്ത്രി ഊന്നൽ നൽകുന്നത്.

വോട്ട് ബാങ്കിന്റെ ഗണ്യമായ പങ്ക് യുവവോട്ടർമാരായതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമ്പോൾ തൊഴിലവസര സൃഷ്ടിയെ കുറിച്ച് മോദിക്ക് മറുപടി പറഞ്ഞേ മതിയാകൂ. എന്നാൽ, തൊഴിൽ സൃഷ്ടിയുടെ കാര്യത്തിൽ കൃത്യമായ കണക്കുകളില്ലാത്തതാണ് കേന്ദ്ര സർക്കാരിനെ അലട്ടുന്നത്. ഈ സാഹചര്യത്തിൽ വിപുലമായ തൊഴിൽ സർവേയ്ക്ക് ഒരുങ്ങുകയാണ് അധികൃതർ.

ഗ്രാമങ്ങളിലും, നഗരങ്ങളിലുമായി ഒരു ലക്ഷത്തിലേറെ വീടുകളിൽ സാമ്പിൾ സർവേ നടത്തി കണക്കുകൾ ശേഖരിക്കുകയാണ് സർവേയുടെ ലക്ഷ്യം. സർവേയുടെ ആദ്യഫലം ഡിസംബറിൽ പുറത്ത് വരുന്നതോടെ,തൊഴിൽ സൃഷ്ടിയിൽ വിപ്ലവകരമായ തീരുമാനങ്ങൾ നടപ്പാക്കാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. അത് നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ തൊഴിലില്ലാപ്പടയോട് തെരഞ്ഞെടുപ്പിൽ മറുപടി പറയാൻ മോദി നന്നേ ക്ലേശിക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP