Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തന്റെ മകളെ ആരും ഹാദിയ എന്ന് വിളിക്കരുത്; അവളെ ജിഹാദികൾ ചതിക്കുഴിയിൽ വീഴ്‌ത്തിയത്; അഖിലയെ ഹാദിയ ആക്കിയ കേസിൽ എൻഐഎ അന്വേഷണം ആരംഭിക്കുന്നതിൽ സന്തോഷം; അഖിലയുടെ പിതാവ് അശോകൻ മറുനാടൻ മലയാളിയോട്

തന്റെ മകളെ ആരും ഹാദിയ എന്ന് വിളിക്കരുത്; അവളെ ജിഹാദികൾ ചതിക്കുഴിയിൽ വീഴ്‌ത്തിയത്; അഖിലയെ ഹാദിയ ആക്കിയ കേസിൽ എൻഐഎ അന്വേഷണം ആരംഭിക്കുന്നതിൽ സന്തോഷം; അഖിലയുടെ പിതാവ് അശോകൻ മറുനാടൻ മലയാളിയോട്

വൈക്കം: വൈക്കം സ്വദേശിനി അഖിലയെ മതംമാറ്റി ഹാദിയ ആക്കിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ആരംഭിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് അഖിലയുടെ പിതാവ് അശോകൻ മറുനാടൻ മലയാളിയോട് പറഞ്ഞു. തന്റെ മകളെ ആരും ഹാദിയ എന്ന് വിളിക്കരുത്. അവളെ ജിഹാദികൾ ചതിക്കുഴിയിൽ വീഴ്‌ത്തിയതാണ്. ഇപ്പോളാണ് മോള് അത് മനസ്സിലാക്കി വരുന്നത്. വളർത്തി വലുതാക്കിയ അച്ഛന്റേയും അമ്മയുടേയും മുന്നിൽ ഞങ്ങളുടെ പൊന്നുമോൾ അഖിലയാണ്. ഒരു അഖിലയെ മതം മാറ്റിയ കേസ് മാത്രം എൻഐഎ അന്വേഷിച്ചാൽ പോരാ, നൂറുകണക്കിന് അഖിലമാരെ സത്യസരണി വഴിയും മറ്റും ജിഹാദികൾ മതംമാറ്റിയിട്ടുണ്ട്. അതെല്ലാം പുറത്ത് വരണം. ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണത്തിലൂടെ മാത്രമേ അത് പുറത്ത് വരുകയുള്ളു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അശോകൻ പ്രതികരിച്ചു.

അഖിലയെ മതംമാറ്റിയ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് വിടണമെന്ന കേന്ദ്ര സർക്കാർ തീരുമാനം അംഗീകരിക്കുകയായിരുന്നു ഹൈക്കോടതി. കേസിൽ ഹാദിയയുടെ നിലപാട് അറിയാനും കോടതി തീരുമാനിച്ചു. വിരമിച്ച ജസ്റ്റീസ് ആർ. വി. രവീന്ദ്രന്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. അന്തിമ തീരുമാനത്തിന് മുൻപ് ഹാദിയയെ വിളിച്ചു വരുത്തണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഹാദിയയെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നുവെന്ന് കാണിച്ച് ഷെഫീൻ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നടപടി.

മതം മാറിയ ഹാദിയയും ഷെഫീനും തമ്മിലുള്ള വിവാഹം മെയ് 24-ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തന്റെ മകളെ നിർബന്ധിച്ച മതം മാറ്റിയെന്ന് ആരോപിച്ച് ഹാദിയ(അഖില)യുടെ പിതാവ് നൽകി ഹർജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. വിവാഹം റദ്ദാക്കിയ കോടതി അഖിലയെ മാതാപിതാക്കൾക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു. പെൺകുട്ടിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹാദിയയെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും തടങ്കൽ മോചിപ്പിച്ച് കോടതിയിൽ ഹാജരാക്കാൻ ഡിജിപിയോട് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഷെഹീൻ സുപ്രീംകോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ചാണ് ഹാദിയയെ വിളിച്ചുവരുത്താനുള്ള തീരുമാനം. കേസ് അന്വേഷണത്തിന് റിട്ടയർഡ് ജ്ഡ്ജിയെ നിയോഗിക്കുന്നതും ഷെഹീന്റെ അഭിഭാഷകരുടെ വാദം പരിഗണിച്ചാണ്. കേരളത്തിന് പുറത്തു നിന്നുള്ളവരെ നിയോഗിക്കണമെന്നതും അംഗീകരിച്ചു.

ഹാദിയ കേസിൽ സത്യസരണിക്കും പോപ്പുലർഫ്രണ്ട് നേതാക്കൾക്കുമെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകൾ ഉണ്ടായിരുന്നു. നേരത്തേ ഹാദിയ കേസ് അന്വേഷിച്ച പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി എംപി മോഹനചന്ദ്രനെതിരെയും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രക്രാരമാണ് സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം ഹാദിയ കേസ് അന്വേഷിക്കുന്നത്. കോട്ടയം വൈക്കം സ്വദേശി അഖില മതംമാറി ഹാദിയയായ സംഭവത്തിൽ അച്ഛൻ അശോകൻ നൽകിയ പരാതിയിൽ ഹൈക്കോടതി വിധി പുറപ്പെടുവിച്ചാണ് സമഗ്ര അന്വേഷണത്തിനായി സംസ്ഥാന ഡി.ജി.പിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്. എന്നാൽ ഈ കേസിൽ അന്താരാഷ്ട്ര ബന്ധങ്ങളുണ്ടാകാമെന്നാണ് കേന്ദ്ര സർക്കാർ നിഗമനം. ഐസിസ് പോലുള്ള തീവ്രവാദ സംഘങ്ങളിലേക്ക് അന്വേഷണം നീളണം. അതിന് വേണ്ടിയാണ് എൻഐഎ അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP