Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവളം എംഎൽഎയുടെ ജയിൽ വാസം തുടരും; എം വിൻസെന്റ് എംഎൽഎയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും നീട്ടിവെച്ചു; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഓഗസ്റ്റ് 19ലേക്ക് മാറ്റി

കോവളം എംഎൽഎയുടെ ജയിൽ വാസം തുടരും; എം വിൻസെന്റ് എംഎൽഎയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും നീട്ടിവെച്ചു; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഓഗസ്റ്റ് 19ലേക്ക് മാറ്റി

തിരുവനന്തപുരം: പെണ്ണു കേസിൽ കുടുങ്ങിയ എം വിൻസെന്റ് എംഎൽഎയ്ക്ക് ജാമ്യമില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഓഗസ്റ്റ് 19ലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ മാറ്റിയത്. എംഎൽഎ പുറത്തിറങ്ങിയാൽ പരാതിക്കാരിയെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യം നൽകുന്നത് വീണ്ടും നീട്ടി വയ്ക്കുകയായിരുന്നു. സമൂഹത്തിൽ സ്വാധീനമുള്ളയാൾ പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ജൂലൈ 19നാണ് വിൻസെന്റ് എംഎൽഎ ജയിലിൽ ആകുന്നത്. എംഎൽഎയുടെ അയൽവാസിയായ 51കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് ഇദ്ദേഹം അറസ്റ്റിലായത്. ഇതോടെ ഇവരുടെ ഭർത്താവ് പീഡനം ആരോപിച്ച് എംഎൽഎയ്ക്ക് എതിരെ കേസ് കൊടുത്തു. ബലാത്സംഗം, പീഡനം തുടങ്ങിയ കേസുകൾ ചുമത്തി ജൂലൈ 22നാണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP