Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആന വണ്ടിക്ക് ഉടൻ സ്വന്തം പേരും നഷ്ടമാകും; കെഎസ്ആർടിസിയുടെ ട്രേഡ് മാർക്ക് നടപടികൾ എന്താണ്ട് പൂർത്തിയാക്കി കർണാടക; ആദ്യം തുടങ്ങിയെങ്കിലും അവകാശവാദം ഉന്നയിക്കാതെ കേരളം

ആന വണ്ടിക്ക് ഉടൻ സ്വന്തം പേരും നഷ്ടമാകും; കെഎസ്ആർടിസിയുടെ ട്രേഡ് മാർക്ക് നടപടികൾ എന്താണ്ട് പൂർത്തിയാക്കി കർണാടക; ആദ്യം തുടങ്ങിയെങ്കിലും അവകാശവാദം ഉന്നയിക്കാതെ കേരളം

തിരുവനന്തപുരം: ആനവണ്ടിയെ കെഎസ്ആർടിസിയെന്ന് അധികകാലം ഇനി വിളിക്കാനാകില്ല. അതിനുള്ള അവകാശം കർണ്ണാടകയിലെ ബസുകൾക്ക് ഉടൻ ലഭിക്കും. കേരളത്തിലെ ഗതാഗത വകുപ്പിലേയും കെഎസ്ആർടിസിയിലേയും ഉദ്യോഗസ്ഥർക്ക് പേരു നഷ്ടമാകൽ പ്രശ്‌നവുമല്ല.

കേരളത്തിന്റേയും കർണ്ണാടകത്തിന്റേയും പൊതുമേഖലാ ബസ് സർവ്വീസിന് ചുരുക്കെഴുത്ത് ഒന്നായിരുന്നു. കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ് പോർട്ട് കോർപ്പറേഷനും കർണ്ണാടകാ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനും കെഎസ്ആർടിസി എന്ന പേരിൽ അറിയപ്പെട്ടു. ഇന്റർനെറ്റിൽ കെഎസ്ആർടിസി എന്ന് തരിയുമ്പോഴും രണ്ടും കിട്ടും. ഓൺലൈൻ ബുക്കിങ്ങിന്റെ കാലത്ത് ഇത് ആശയക്കുഴപ്പവും ഉണ്ടാക്കും. ഇതെല്ലാം മുൻകൂട്ടി കണ്ട് കെഎസ്ആർടിസിയെന്ന പേര് സ്വന്തമാക്കാൻ കർണ്ണാടകം നീക്കം തുടങ്ങി. എന്നാൽ കേരളം ഇതൊന്നും അറിഞ്ഞതുമില്ല, അല്ലെങ്കിൽ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിക്കുകയും ചെയ്തു. ഇതോടെയാണ് കേരളത്തിന്റെ ബസുകൾക്ക് കെഎസ്ആർടിസി എന്ന് പേര് നഷ്ടമാകുന്നത്.

കേന്ദ്ര ട്രേഡ് മാർക്ക് രജിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റിൽ അപേക്ഷ നൽകിയാണ് കെഎസ്ആർടിസിയെ സ്വന്തമാക്കാൻ കർണ്ണാടകം ശ്രമം തുടങ്ങിയത്. 2012ൽ അപേക്ഷ നൽകി. തുടർന്ന് കെ.എസ്.ആർ.ടി.സി. എന്ന പേര് ഉപയോഗിക്കുന്ന എല്ലാവർക്കും നോട്ടീസ് നൽകി. ട്രേഡ്മാർക്ക് റജിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റ് കർണാടക ഗതാഗത വകുപ്പിന് കെ.എസ്.ആർ.ടി.സി. എന്ന പേരു നൽകുന്നതുമായി ബന്ധപ്പെട്ട് പത്രപരസ്യം നൽകി. ഇതെല്ലാം കണ്ട് എതിർപ്പുകൾ ഉണ്ടെങ്കിൽ ആരെങ്കിലും അറിയിക്കണം. എന്തായാലും ഇതുവരെ അങ്ങനെ ഒരു നീക്കം കേരളം നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ കർണ്ണാടകയിലെ ബസുകൾക്കായി കെഎസ്ആർടിസി എന്ന ട്രേഡ് മാർക്ക് ഉടൻ അനുവദിച്ച് കിട്ടാനാണ് സാധ്യത. എന്നാൽ ഇനിയെങ്കിലും കർണ്ണാടകയുടെ വാദത്തെ തള്ളി വിശദീകരണം നൽകിയാൽ കേരളത്തിന് അർഹമായ ട്രേഡ് മാർക്ക് തിരിച്ച് ലഭിക്കുകയും ചെയ്യും.

1937 ൽ തിരുവിതാംകൂർ രാജകുടുംബമാണ് കേരളത്തിൽ പൊതുഗതാഗത സംവിധാനത്തിനു തുടക്കമിട്ടത്. തിരുവിതാംകൂർ സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് എന്നായിരുന്നു പേര്. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത 60 ഡീസൽ എൻജിൻ ബസുകളുയിരുന്നു സമ്പാദ്യം. കേരളം നിലവിൽ വന്നതോടെ 1950 ൽ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നിയമം ആയി. 1965ൽ കോർപ്പറേഷൻ നിലവിൽ വന്നു. അന്നുമുതൽ ആനവണ്ടി കെഎസ്ആർടിസിയായി. എന്നാൽ 1973 ലാണ് കർണാടക ഗതാഗത വകുപ്പ് കെ.എസ്.ആർ.ടി.സി. എന്ന പേര് ഉപയോഗിച്ചു തുടങ്ങിയത്.

ഈ വസ്തുതകൾ രേഖാമൂലം ട്രേഡ്മാർക്ക് രജിസ്‌ട്രേഷൻ വകുപ്പിനെ അറിയിച്ചാൽ മതി കർണ്ണാടകത്തിന്റെ അപേക്ഷ തള്ളാൻ. എന്നാൽ ഒന്നുമറിയാതെ ഇരുന്നാൽ പേര് കർണ്ണാടക കൊണ്ട് പോകും. ഏതായാലും കെ.എസ്.ആർ.ടി.സി. എന്ന പേരിനു വേണ്ടിയുള്ള കർണാടക ഗതാഗത വകുപ്പിന്റെ നീക്കം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി. ചെയർമാനും എം.ഡിയുമായ ആന്റണി ചാക്കോ പറയുന്നുണ്ട്. ചെന്നൈയിലെ ട്രേഡ് മാർക്ക് കമ്മിഷനെ എത്രയും വേഗം എതിർപ്പ് അറിയിക്കുമെന്നും വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP