Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മോദിയുടെ ആവശ്യം അംഗീകരിച്ച് ട്രംപ്! ഹിസ്ബുൾ മുജാഹിദീനെ ഭീകരസംഘടനകളുടെ പട്ടികയിൽപ്പെടുത്തി യുഎസ്; ജമ്മു കശ്മീരിൽ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്ന ഭീകര സംഘടനക്കെതിരായ അമേരിക്കൻ നീക്കം പാക്കിസ്ഥാന് കനത്ത തിരിച്ചടി

മോദിയുടെ ആവശ്യം അംഗീകരിച്ച് ട്രംപ്! ഹിസ്ബുൾ മുജാഹിദീനെ ഭീകരസംഘടനകളുടെ പട്ടികയിൽപ്പെടുത്തി യുഎസ്; ജമ്മു കശ്മീരിൽ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്ന ഭീകര സംഘടനക്കെതിരായ അമേരിക്കൻ നീക്കം പാക്കിസ്ഥാന് കനത്ത തിരിച്ചടി

വാഷിങ്ടൻ: കാശ്മീരിൽ ഇന്ത്യക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുന്ന പാക്കിസ്ഥാൻ ഭീകര സംഘടനക്ക് മേൽ അമേരിക്കയുടെ നിർണായക നീക്കം. ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദീനെ യുഎസും ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഹിസ്ബുൽ തലവനും കുപ്രസിദ്ധ ഭീകരനുമായ സയ്യിദ് സലാഹുദ്ദീനെ ആഗോള ഭീകരരുടെ പട്ടികയിൽപ്പെടുത്തിയതിന് പിന്നാലെയാണ് പാക് സംഘടനയെയും ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

ഇതോടെ, ഭീകരസംഘടനകൾക്ക് യുഎസ് ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ ഹിസ്ബുൽ മുജാഹിദ്ദീനും ബാധകമാകും. ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ഹിസ്ബുൽ മുജാഹിദീനുമായി യുഎസ് പൗരന്മാർക്ക് സാമ്പത്തിക ഇടപാടുകൾക്കു വിലക്കു വരും. യുഎസിലെ ഹിസ്ബുലിന്റെ സ്വത്തുനിക്ഷേപങ്ങളും മരവിപ്പിക്കും. ഈ നീക്കത്തിലൂടെ കാശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് മേൽ പിടിവീഴാൻ ഇടയാക്കുമെന്നാണ് വിലയിരുത്തുന്നത്.

അടുത്തിടെയായി കശ്മീർ മേഖലയിൽ സജീവമായി ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഹിസ്ബുൽ മുജാഹിദ്ദീന് വൻ തിരിച്ചടിയാണ് യുഎസിന്റെ തീരുമാനം. ആക്രമണങ്ങൾ സംഘടിപ്പിക്കുന്ന കാര്യത്തിൽ സംഘടനയുടെ കരുത്തു ചോർത്തുന്നതാണ് ഈ തീരുമാനമെന്ന് യുഎസ് അധികൃതർ വിശദീകരിച്ചു. പാക്കിസ്ഥാനെതിരായ ട്രംപിന്റെ നിർണായക നീക്കം കൂടിയാണ് ഈ ഇപ്പോത്തെ നീക്കം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം വിദേശകാര്യ മേഖലയിലെ മറ്റൊരു നേട്ടം കൂടിയായി ഇത്.

കശ്മീരിലെ ജനങ്ങളുടെ ശബ്ദമായി ഹിസ്ബുൽ മുജാഹിദീനെ വിശേഷിപ്പിച്ചു വരുന്ന പാക്കിസ്ഥാനും യുഎസ് തീരുമാനം തിരിച്ചടിയാണ്. ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയ ഹിസ്ബുൽ കമാൻഡർ ബുർഹാൻ വാനിയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് മുൻ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫും സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയും തുടർച്ചയായി പ്രസ്താവനകൾ നടത്തിയിരുന്നു. 1989ൽ രൂപീകൃതമായ ഹിസ്ബുൽ മുജാഹിദീൻ, കശ്മീരിൽ പ്രവർത്തിക്കുന്ന ഏറ്റവും വലുതും പഴക്കമുള്ളതുമായ ഭീകരസംഘടനയാണ്. കശ്മീരിൽ നടന്നിട്ടുള്ള ഒട്ടേറെ ഭീകരാക്രമണങ്ങൾക്കു പിന്നിൽ ഈ സംഘടനയാണ്.

ഇക്കഴിഞ്ഞ ജൂണിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനത്തിനെത്തിയ അവസരത്തിലാണ് ഹിസ്ബുൽ തലവൻ സയ്യിദ് സലാഹുദ്ദീനെ (71) യുഎസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു മണിക്കൂറുകൾക്കു മുൻപായിരുന്നു ഇത്. പാക്കിസ്ഥാനു കനത്ത തിരിച്ചടിയായി വിശേഷിപ്പിക്കപ്പെട്ട ഈ തീരുമാനത്തിന് രണ്ടു മാസം പ്രായമാകുമ്പോഴാണ് അടുത്ത തിരിച്ചടിയായി സംഘടനയെയും ഭീകര പട്ടികയിൽപ്പെടുത്തിയത്.

കശ്മീരിൽനിന്നുള്ള സലാഹുദ്ദീൻ (യഥാർഥ പേര് മുഹമ്മദ് യൂസുഫ് ഷാ) രണ്ടു ദശകത്തിലേറെയായി പാക്കിസ്ഥാൻ ആസ്ഥാനമാക്കിയാണു പ്രവർത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP