Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നഗരസഭാ കൗൺസിലറായി തിളങ്ങിയ ശേഷം നിയമസഭയിലേക്കും മത്സരിച്ച് ബിജെപിയുടെ ഭാവി വാഗ്ദാനമായി ചിത്രീകരിക്കപ്പെട്ട സുനിത ജോലി തേടി വിദേശത്ത് പോയത് ജീവിത പ്രാരാബ്ദം തീർക്കാൻ; ഷാർജയിലെ നടുറോഡിൽ ദാരുണമായി കൊല്ലപ്പെട്ടത് ഓട്ടത്തിനിടയിൽ കാറിന്റെ ഡോർ തുറന്ന് പോയപ്പോൾ തെറിച്ചു വീണ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച്; വിശ്വസിക്കാനാവാതെ കാസർകോട്ടെ ബിജെപി പ്രവർത്തകർ

നഗരസഭാ കൗൺസിലറായി തിളങ്ങിയ ശേഷം നിയമസഭയിലേക്കും മത്സരിച്ച് ബിജെപിയുടെ ഭാവി വാഗ്ദാനമായി ചിത്രീകരിക്കപ്പെട്ട സുനിത ജോലി തേടി വിദേശത്ത് പോയത് ജീവിത പ്രാരാബ്ദം തീർക്കാൻ; ഷാർജയിലെ നടുറോഡിൽ ദാരുണമായി കൊല്ലപ്പെട്ടത് ഓട്ടത്തിനിടയിൽ കാറിന്റെ ഡോർ തുറന്ന് പോയപ്പോൾ തെറിച്ചു വീണ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച്; വിശ്വസിക്കാനാവാതെ കാസർകോട്ടെ ബിജെപി പ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

ഷാർജ: ഷാർജയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് തെറിച്ചുവീണ് മരിച്ചത് ബിജെപി നേതാവ്. കാസർകോട് നഗരസഭയിൽ ബിജെപി കൗൺസിലറായിരുന്ന സുനിത നേരത്തെ ഉദുമ മണ്ഡലം ബിജെപി സ്ഥാനാർത്ഥിയായും മത്സരിച്ചിരുന്നു. ഇതിനിടെയിലും ജീവിത പ്രാരാബ്ദങ്ങൾ മാറ്റാനായി ഗൾഫിൽ ജോലി ചെയ്യുകയായിരുന്നു ഷാർജയിൽ ബ്യുട്ടീഷനായി ജോലി ചെയ്യുന്ന കാസർകോട് അടുക്കത്ത് വയൽ കടപ്പുറം മണ്ണിക്കമാ ഹൗസിലെ സുനിതാ പ്രശാന്ത്.

അപകടമുണ്ടാകുമ്പോൾ കൂടെയുണ്ടായിരുന്ന ബ്യൂട്ടി സലൂൺ ഉടമ മലയാളിയായ സൂസൻ, സഹപ്രവർത്തകയായ നേപ്പാളി യുവതി എന്നിവരെ പരുക്കുകളോടെ ദൈദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വ രാത്രി 11ന് ദൈദ് റോഡിലായിരുന്നു അപകടം. സുനിത താമസിക്കുന്ന സ്ഥലത്ത് കീടനാശനി പ്രയോഗം നടത്തിയിരുന്നതിനാൽ രാത്രി സ്ഥാപനം അടച്ച ശേഷം സൂസനും സുനിതയടക്കമുള്ള നാല് ജീവനക്കാരും ദൈദിലേയ്ക്ക് പോകുകയായിരുന്നു. സൂസനായിരുന്നു കാർ ഓടിച്ചിരുന്നത്.

ദൈദ് റോഡിലൂടെ വേഗത്തിൽ സഞ്ചരിച്ചിരുന്ന കാറിന്റെ വാതിൽ തനിയെ തുറന്ന് സുനിത പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ചതിനെ തുടർന്ന് തൽഷണം മരിച്ചു. ഇതുകണ്ട് പെട്ടെന്ന് ബ്രേയ്ക്ക് ചവിട്ടിയതിനെ തുടർന്ന് കാർ റോഡ് ഡിവൈഡറിലിടിച്ചു. അങ്ങനെയാണ് സൂസനും നേപ്പാളി യുവതിക്കും പരുക്കേറ്റത്. കഴിഞ്ഞ അഞ്ച് വർഷമായി ഷാർജയിൽ ബ്യൂട്ടീഷനായി ജോലി ചെയ്യുകയായിരുന്നു സുനിത. ഭർത്താവ് പ്രശാന്ത് സന്ദർശക വീസയിൽ അടുത്തിടെയാണ് യുഎഇയിലെത്തിയത്. മക്കൾ: സംഗീത് പ്രശാന്ത്(17), സഞ്ജന പ്രശാന്ത് (14).

ദൈദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾക്ക് ഇന്ത്യൻ പീപ്പിൾസ് ഫോറം ഷാർജ യൂണിറ്റ് പ്രസിഡന്റ് ഗണേശ് അരമങ്ങാനം, ഭാസ്‌ക് കാസർകോട് പ്രസിഡന്റ് ബാബു കൃഷ്ണൻ എന്നിവർ നേതൃത്വം നൽകുന്നു. സുനിതയുടെ മരണത്തിൽ ബിജെപി കാസർകോട് ജില്ലാ എൻആർഐ സെൽ അനുശോചിച്ചു. 2011ലാണ് ഉദുമയിൽ ബിജെപിക്കാായി സുനിത മത്സരിച്ചത്. അതിന് ശേഷമാണ് ഗൾഫിലേക്ക് പോകുന്നത്. കൗൺസിലർ എന്ന നിലയിലും പേരെടുത്തിരുന്നു.

അതുകൊണ്ട് തന്നെ സുനിതയെ പ്രതീക്ഷയോടെയാണ് ബിജെപി നോക്കി കണ്ടത്. എന്നാൽ ജീവിത ദുരിതം മാറ്റാൻ ഗൾഫിലേക്ക് വിമാനം കയറുകയായിരുന്നു. എങ്കിലും രാഷ്ട്രീയകാര്യങ്ങളിൽ അതീവ തൽപ്പരയായിരുന്നു. അതുകൊണ്ട് തന്നെ ബിജെപിക്കാരുമായും അടുത്ത ബന്ധവും പുലർത്തി. ഈ നേതാവിന്റെ മരണം ബിജെപിക്കാരേയും ആകെ ദുഃഖത്തിലാക്കി. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് അവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP