Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലു വയസ്സുകാരൻ മകനുമായി കാമുകനൊപ്പം ഒമാനിലേക്ക് കടന്നത് വെറുതെയായി; നീക്കം മണത്തറിഞ്ഞ ഭർത്താവ് പ്രവാസികളുടെ സഹായത്തോടെ കള്ളി പൊളിച്ചു; കേരളത്തിലേക്ക് തിരിച്ചയച്ച കാമുകീകാമുകന്മാരെ കരിപ്പൂരിൽ പറന്നിറങ്ങിയപ്പോൾ കസ്റ്റഡിയിലെടുത്ത് കേരളാ പൊലീസ്; തിരിച്ചെത്തിയ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് മൂത്തമകനും: തലശ്ശേരിയിൽ നിന്നൊരു ഒളിച്ചോട്ടക്കഥ ഇങ്ങനെ

നാലു വയസ്സുകാരൻ മകനുമായി കാമുകനൊപ്പം ഒമാനിലേക്ക് കടന്നത് വെറുതെയായി; നീക്കം മണത്തറിഞ്ഞ ഭർത്താവ് പ്രവാസികളുടെ സഹായത്തോടെ കള്ളി പൊളിച്ചു; കേരളത്തിലേക്ക് തിരിച്ചയച്ച കാമുകീകാമുകന്മാരെ കരിപ്പൂരിൽ പറന്നിറങ്ങിയപ്പോൾ കസ്റ്റഡിയിലെടുത്ത് കേരളാ പൊലീസ്; തിരിച്ചെത്തിയ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് മൂത്തമകനും: തലശ്ശേരിയിൽ നിന്നൊരു ഒളിച്ചോട്ടക്കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും ഒമാൻ പൊലീസ് പിടികൂടി കേരളത്തിലേക്ക് തിരിച്ചയച്ചു. ഭർത്താവിനെയും രണ്ട് മക്കളിൽ ഒരാളെയും ഉപേക്ഷിച്ചായിരുന്നു ഒമാൻ യാത്ര. എന്നാൽ ഭർത്താവിന്റെ ഇടപെടൽ കാര്യങ്ങൾ മാറ്റി മറിച്ചു. അങ്ങനെ ഒരു ദിവസം കൊണ്ട് കോഴിക്കോട് എത്തി.

കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തങ്ങളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ മാതാവ് തിരിച്ചെത്തിയതറിഞ്ഞ് സ്റ്റേഷനിലെത്തിയ മകൻ മാതാവിനെ കെട്ടിപ്പിടിഞ്ഞ് കരഞ്ഞു. ഇത് ഏറെ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരേയും കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന.

തലശ്ശേരിക്ക് സമീപത്തെ പൊലീസ് സ്റ്റേഷനതിർത്തിയിലാണ് സംഭവം. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിനാണ് യുവതി നാല് വയസ്സുകാരനായ മകനെയുമെടുത്ത് കാമുകനോടൊപ്പം സ്ഥലംവിട്ടത്. വിവരമറിഞ്ഞ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് യുവതിയും കാമുകനും ഒമാനിലേക്ക് യാത്രതിരിച്ചതായി ഭർത്താവിന് വിവരം ലഭിച്ചത്.

തുടർന്ന് ഒമാനിലെ മലയാളി സംഘടനകളുമായി ബന്ധപ്പെട്ട ഭർതൃകുടുംബം അവരുടെ സഹായത്തോടെ ഒമാൻ പൊലീസുമായി ബന്ധപ്പെടുകയും യുവതിയെയും കാമുകനെയും വിമാനത്താവളത്തിൽ കൈയോടെ പിടികൂടുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP