Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒടിയനിലും രണ്ടാമൂഴത്തിലും ലേഡി സൂപ്പർസ്റ്റാറിന് വേഷമില്ലെന്ന് റിപ്പോർട്ട്; അഴിക്കുള്ളിലാക്കിയത് മഞ്ജുവും-ശ്രീകുമാർ മേനോനുമാണെന്ന ദിലീപിന്റെ ആരോപണത്തിൽ പുലിവാല് പിടിക്കാൻ മോഹൻ ലാലില്ല? ദ്രൗപദിയാകാനും ഒടിയന്റെ നായികയാകാനും പുതിയ നടിയെ തേടുന്നുവെന്നും റിപ്പോർട്ട്; നടിയെ ആക്രമിച്ച ഗൂഢാലോചനക്കേസ് അന്വേഷണം മഞ്ജുവിനും വിനയാകുന്നുവോ?

ഒടിയനിലും രണ്ടാമൂഴത്തിലും ലേഡി സൂപ്പർസ്റ്റാറിന് വേഷമില്ലെന്ന് റിപ്പോർട്ട്; അഴിക്കുള്ളിലാക്കിയത് മഞ്ജുവും-ശ്രീകുമാർ മേനോനുമാണെന്ന ദിലീപിന്റെ ആരോപണത്തിൽ പുലിവാല് പിടിക്കാൻ മോഹൻ ലാലില്ല? ദ്രൗപദിയാകാനും ഒടിയന്റെ നായികയാകാനും പുതിയ നടിയെ തേടുന്നുവെന്നും റിപ്പോർട്ട്; നടിയെ ആക്രമിച്ച ഗൂഢാലോചനക്കേസ് അന്വേഷണം മഞ്ജുവിനും വിനയാകുന്നുവോ?

മറുനാടൻ ഡെസ്‌ക്

കൊച്ചി: മഞ്ജു വാര്യരും ശ്രീകുമാർ മേനോനും ചേർന്നുള്ള ഗൂഡാലചനയുടെ ഫലമാണ് തന്റെ അറസ്റ്റെന്നാണ് ദിലീപിന്റെ വാദം. ജാമ്യ ഹർജിയിലും ഈ ആക്ഷേപം ദിലീപ് ഉന്നയിക്കുന്നു. പൊലീസിനോടും പരാതി പറഞ്ഞു. വിവാഹ മോചന ശേഷമുള്ള വൈരാഗ്യം തീർക്കലാണ് ഇത്. എഡിജിപി സന്ധ്യയുമായുള്ള മഞ്ജുവിന്റെ അടുപ്പമാണ് തന്നെ അഴിക്കുള്ളിലാക്കിയതെന്നാണ് ദിലീപ് ഉയർത്തുന്ന വാദം. ഇത് സിനിമയിലും ഏറെ ചർച്ചയായി. പരസ്യ ചിത്ര നിർമ്മാതാവുമായി മഞ്ജുവിനുള്ള സൗഹൃദത്തേയാണ് ദിലീപ് ചർച്ചയാക്കുന്നത്. ഈ സാഹചര്യത്തിൽ ദിലീപ് വിവാദം മഞ്ജു വാര്യർക്ക് സിനിമയിൽ തിരിച്ചടിയാകുകയാണ്.

മോഹൻലാൽ നായകനായ ഒടിയൻ എന്ന ചിത്രത്തിൽ നിന്നും മഞ്ജുവിനെ ഒഴിവാക്കുന്നതായി റിപ്പോർട്ട്. ദിലീപ് അറസ്റ്റിലായതുമായി ബന്ധപ്പെട്ട വിവാദമാണ് ഇതിന് കാരണം. മോഹൻലാലിന്റെ നിർദ്ദേശ പ്രകാരമാണ് ഇതെന്നും സൂചനയുണ്ട്. ആയിരം കോടി രൂപ മുതൽ മുടക്കിൽ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന മഹാഭാരതത്തിന്റെ എംടി വേർഷനായ രണ്ടാമൂഴം എന്ന ചിത്രത്തിൽ നിന്നും മഞ്ജുവിനെ ഒഴിവാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മഹാഭാരതം എന്ന ചിത്രത്തിൽ മഞ്ജുവിന് ഒരു പ്രധാന വേഷമാണ് മാറ്റിവച്ചിരുന്നത്. രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്യുന്നത് ശ്രീകുമാർ മേനോനാണ്. ഇതിലും നടൻ മോഹൻലാലാണ്. മഞ്ജുവുമായി ഒരുമിച്ച് അഭിനയിക്കുന്നതിലൂടെ താൻ ദിലീപിന് എതിരാണെന്ന വ്യാഖ്യാനം ഉണ്ടാകുമെന്ന് ലാലും കരുതുന്നു.

എന്നാൽ ഇക്കാര്യങ്ങൾ ശ്രീകുമാർ മേനോൻ സ്ഥിരീകരിക്കുന്നില്ല. മംഗളത്തിൽ വന്ന വാർത്തെയെ കുറിച്ച് പ്രതികരിക്കുന്നുമില്ല. മഞ്ജുവിനെ ഒരു ബ്രാൻഡ് ആക്കി വളർത്തിയതിന് പിന്നിലും ശ്രീകുമാറാണെന്നാണ് ആരോപണം. മഞ്ജുവിനെ ലേഡി സൂപ്പർസ്റ്റാർ എന്ന ബ്രാൻഡിലേക്ക് വളർത്തിയത് ശ്രീകുമാറാണെന്നാണ് സിനിമാലോകത്തെ അടക്കം പറച്ചിൽ. മഞ്ജു തിരിച്ച് വരാൻ കാരണമായതും തിരിച്ചു വന്നതിന് ശേഷമുള്ള ഓരോ നീക്കങ്ങളും ശ്രീകുമാർ മേനോൻ പ്ലാൻ ചെയ്ത് നടപ്പിലാക്കുന്നതാണെന്നാണ് ദിലീപ് ഉയർത്തുന്ന ആക്ഷേപം. ഈ സാഹചര്യത്തിൽ ഗൂഢാലോചനക്കേസിലെ അന്വേഷണ സംഘം ശ്രീകുമാർ മേനോനേയും ചോദ്യം ചെയ്തിരുന്നു.

മഞ്ജുവിന്റെ സിനിമകളുടെ പ്രധാന നേട്ടം സാറ്റലൈറ്റ് റൈറ്റാണ്. അത് തന്നെ ശ്രീകുമാർ മേനോന്റെ മാധ്യമബന്ധം ഉപയോഗിച്ച് നേടുന്ന ആക്ഷേപവും ഉണ്ട്. തന്നെ തകർക്കാൻ സിനിമാരംഗത്തുള്ളവർ ഗൂഢാലോചന നടത്തിയെന്നാണ് ജാമ്യഹർജിയിൽ ദിലീപിന്റെ ആരോപണം. മഞ്ജു വാര്യർ, ശ്രീകുമാർ മേനോൻ, എഡിജിപി ബി സന്ധ്യ, ലിബർട്ടി ബഷീർ എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് ആരോപണം. തകർക്കാൻ ഗൂഢാലോചന സിനിമയിലെ പ്രബലർ തനിക്കെതിരെ മാധ്യമങ്ങളേയും രാഷ്ട്രീയ പ്രമുഖരേയും സ്വാധീനിച്ചുവെന്നും ആരോപണം ഉള്ളതായി റിപ്പോർട്ടുകളുണ്ട്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ സഹായത്തോടെ അവർ ലക്ഷ്യം കണ്ടുവെന്നും ജാമ്യഹർജിയിൽ പറയുന്നുണ്ട്.

മോഹൻലാലും ഈ ലോബിയുടെ ഭാഗമാണെന്ന വാദവും സജീവമാണ്. അതുകൊണ്ട് കൂടിയാണ് ലാലും ശ്രീകുമാർ മേനോനോട് മഞ്ജുവിനെ ഒഴിവാക്കാൻ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. എന്നാൽ മംഗളം വാർത്ത സ്ഥിരീകരിക്കാൻ ലാലിനോട് അടുപ്പമുള്ളവരും തയ്യാറല്ല. പൃഥ്വി രാജ്, പൂർണ്ണിമാ ഇന്ദ്രജിത്ത് എന്നിവർക്കെതിരേയും ദിലീപ് ആരോപണം ഉന്നയിക്കുന്നുണ്ട്. കേസിൽ സിനിമയിൽ നിന്ന് കൂടുതൽ അറസ്റ്റുണ്ടാകാനും സാധ്യതയുണ്ട്. സിദ്ദിഖിനെ പോലുള്ളവർ സംശയ നിഴലിലാണ്. അതുകൊണ്ട് തന്നെ സിനിമയെ രണ്ട് ചേരിയാക്കാൻ താനില്ലെന്നാണ് ലാലിന്റെ പക്ഷം. അതുകൊണ്ട് മഞ്ജുവുമായി തൽകാലം അകലം പാലിക്കാനാണ് ലാലിന്റെ തീരുമാനമെന്നാണ് സൂചന.

കേസിലെ ഗൂഢാലോചനയിൽ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാൻ പര്യാപ്തമായ യാതൊരു തെളിവും പൊലീസിനു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞാണു ദിലീപ് പുതിയ ജാമ്യഹർജി നൽകിയിരിക്കുന്നത്. രണ്ടാം തവണയാണ് ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ജൂലൈ 24 ന് കോടതി തള്ളുകയായിരുന്നു. പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങൾ അംഗീകരിച്ചായിരുന്നു അന്ന് കോടതി ജാമ്യം നിഷേധിച്ചത്. പ്രശസ്ത അഭിഭാഷകൻ ബി രാമൻ പിള്ള വഴിയാണ് ദിലീപ് ഇത്തവണ ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസിൽ തനിക്കെതിരെ വൻഗൂഢാലോചന നടന്നെന്നും ഇതിന്റെ ഫലമായാണ് താൻ പ്രതിയായതെന്നും ദിലീപ് ജാമ്യഹർജിയിൽ പറയുന്നു. പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.

സംഭവം നടന്നശേഷം ഗൂഢാലോചനയുണ്ടെന്നു മഞ്ജുവാര്യർ ആരോപിച്ചതു തന്നെ സംശയം ജനിപ്പിക്കുന്നതാണെന്നും തനിക്കെതിരേ കഥകൾ മെനഞ്ഞതാണെന്നും ദിലീപ് ജാമ്യഹർജിയിൽ പറഞ്ഞു. വീഡിയോ കോൺഫറൻസിംഗിനിടെ മഞ്ജുവിന്റെയും ശ്രീകുമാറിന്റെയും പേരു പറഞ്ഞപ്പോൾ എഡിജിപി ബി.സന്ധ്യ കാമറ ഓഫാക്കിയതിനാൽ തന്റെ പരാമർശം പൊലീസ് രേഖപ്പെടുത്തിയില്ലെന്നും നടൻ വ്യക്തമാക്കി. ദിലീപിന് ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP