Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദ്യം പാവം ഉപഭോക്താവിന്റെ വയറ്റിൽ കത്തിവെച്ചു; ഇപ്പോൾ ജീവനക്കാർക്ക് നേരെ വാളുയർത്തുന്നു; ലയന സമയത്ത് നൽകിയ വാഗ്ദാനങ്ങളെല്ലാം മറന്ന് സ്ബിഐ ജീവനക്കാരെ കൂട്ടത്തോടെ മാറ്റുന്നു: ഉറ്റവരെ വിട്ട് കാശ്മീരിലും മണിപ്പൂരിലും ജോലി ചെയ്യേണ്ടി വരുമെന്ന് ഭയന്ന് മുൻ എസ്‌ബിറ്റി ജീവനക്കാർ

ആദ്യം പാവം ഉപഭോക്താവിന്റെ വയറ്റിൽ കത്തിവെച്ചു; ഇപ്പോൾ ജീവനക്കാർക്ക് നേരെ വാളുയർത്തുന്നു; ലയന സമയത്ത് നൽകിയ വാഗ്ദാനങ്ങളെല്ലാം മറന്ന് സ്ബിഐ ജീവനക്കാരെ കൂട്ടത്തോടെ മാറ്റുന്നു: ഉറ്റവരെ വിട്ട് കാശ്മീരിലും മണിപ്പൂരിലും ജോലി ചെയ്യേണ്ടി വരുമെന്ന് ഭയന്ന് മുൻ എസ്‌ബിറ്റി ജീവനക്കാർ

തൃശൂർ: ഇന്ത്യയിൽ തന്നെ ഏറ്റവും പ്രചാരത്തിലുള്ള ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ഒരുപോലെ ഈ ബാങ്കിനെ വിശ്വസിച്ച് പണം ഇറക്കിയപ്പോൾ ഇവർ ആദ്യം വയറ്റത്തടിച്ചത് ഉപഭോക്താക്കളുടേതാണ്.മിനിമം ബാലൻസും എടിഎം സർവ്വീസ് ചാർജും അങ്ങിനെ പല നിബന്ധനകളുമായി പാവപ്പെട്ടവന്റെ വയറ്റത്തടിച്ച എസ്‌ബിഐ ഇപ്പോൾ സ്വന്തം ജീവനക്കാർക്കിട്ടും പണി കൊടുത്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

സബ്‌സിഡിയറി ബാങ്കുകളെ എസ്‌ബിഐയിലേക്ക് ലയിപ്പിച്ചപ്പോൾ മോഹന വാഗ്ദാനങ്ങൾ നൽകിയിരുന്ന ബാങ്ക് ഇ്‌പ്പോൾ ജീവനക്കാരോടും ക്രൂരമായ നിലപാടാണ് സ്വീകരിച്ച് പോരുന്നത്. എസ്‌ബിഐ ബാങ്കുകളിൽ വൻ തിരക്ക് അനുഭവപ്പെടുമ്പോഴും ഒഴിവുകൾ നികത്താതെ ജീവനക്കാരെ കുറക്കാനുള്ള നടപടി തുടങ്ങിയതിനൊപ്പം പുനർവിന്യാസത്തിനും ബാങ്ക് പദ്ധതി തയാറാക്കിക്കഴിഞ്ഞു.

ജീവനക്കാർ പലരും തങ്ങളുടെ സംസ്ഥാനം തന്നെ വിട്ട് ദൂരെ എവിടെ എങ്കിലുംജോലി ചെയ്യേണ്ടി വരുമെന്ന ഭീതിയിലാണ് ഇപ്പോൾ കഴിയുന്നത്. പുനർ വിന്യാസത്തിന്റെ പേരിൽ കേരളത്തിൽ ജോലി ചെയ്യുന്ന പലരും കാശ്മീരിലും മണിപ്പൂരിലും വരെ പോയി ജോലി ചെയ്യേണ്ടി വരുമോ എന്ന ഭീതിയിലാണ്. തങ്ങളുടെ ഉറ്റവരെയും ഉടയവരെയും വിട്ട് അന്യ നാട്ടിലേക്ക് പോകേണ്ടി വരുമോ എന്ന ആശങ്ക പലരിലും ശക്തമായിരിക്കുകയാണ്. ഇവരിൽ ഏറ്റവും കൂടുതൽ വെട്ടിലായിരിക്കുന്നത്. എസ്‌ബിഐയിൽ ജോലി ചെയ്യുന്ന ദമ്പതികളാണ്. രണ്ട് പേരുംരണ്ട് നാട്ടിലേക്ക് പോകേണ്ടി വന്നാൽ മക്കളെ എന്തു ചെയ്യുമെന്ന ആശങ്കപലർക്കും ഉണ്ട്.

ഇതിന് പുറമേയണ് ലയനം നടത്തിയപ്പോൾ നൽകിയ വാഗ്ദാനങ്ങൾ കാറ്റിൽ പറത്തി ജീവനക്കാരെ കുറക്കാനുള്ള നടപടിയും ബാങ്ക് സ്വീകരിച്ച് തുടങ്ങിയിരിക്കുന്നത്. ബാങ്ക് ശാഖകളും വെട്ടിക്കുറച്ചിട്ടു്ട്. ഇതോടെ ജോലിക്ക് പുറത്ത് ജോലിയുള്ള എസ്‌ബിഐജീവനക്കാർ അധിക ജോലി ഭാരത്താൽ നെട്ടോട്ടം ഓടുകയാണ്. എസ്‌ബിഐ ബാങ്കുകളിൽ ഇത്രയധികം തിരക്ക് അനുഭവുപ്പെടുമ്പോളും അനേകം ഉപഭോക്താക്കൾ ഉണ്ടായിട്ടും എന്തിനാണ് ഇത്രയധികം ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നത് എന്നതും ചോദ്യ ചിഹ്നമായി തുടരുകയാണ്.

ലയനം യാഥാർഥ്യമായ ഈവർഷം ഏപ്രിൽ ഒന്നിനും ജൂൺ 30നുംഇടക്ക് വിരമിക്കലും സ്വയം വിരമിക്കലുമായി പുറത്തുപോയ 6,622 ജീവനക്കാർക്ക് പകരം 625 പേരെ മാത്രമാണ് നിയമിച്ചത്. ബാങ്ക് ലയനത്തിന്റെയും ഡിജിറ്റൽവത്കരണത്തിന്റെയും പേരിൽ 1,066 ജീവനക്കാരെയാണ് പുനർവിന്യസിക്കുന്നത്. ഇതോടൊപ്പം ബാങ്ക് ശാഖകൾ കുറക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതിനെല്ലാമെതിരെ കേരളം ഒഴികെ ഒരിടത്തുനിന്നും ജീവനക്കാരുടെ എതിർപ്പ് ഉയരുന്നില്ല.

ലയനത്തിനും ശേഷം ചില ശാഖകൾ നിർത്തലാക്കുകയും മറ്റു ചിലത് ഒന്നാക്കുകയും ചെയ്യുമ്പോൾ ജീവനക്കാരെ ഇനിയും കുറക്കാമെന്നാണ് എസ്.ബി.ഐയുടെ നിഗമനം. എസ്.ബി.ഐയുടെയും എസ്.ബി.ടി അടക്കമുള്ളഅസോസിയേറ്റ് ബാങ്കുകളുടേതുമായ 600ഓളം ശാഖകൾ ഇതിനകം ലയിപ്പിച്ചു. ഇനി 1,400 ശാഖകൾ കൂടി ഇത്തരത്തിൽ ഇല്ലാതാകും. 122 അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസും നിർത്തലാക്കുകയോ കുറക്കുകയോ ചെയ്തു. ഇതുവഴി പ്രതിവർഷം 1,160 കോടി രൂപ ചെലവിനത്തിൽ കുറയുമെന്ന് ബാങ്ക് അവകാശപ്പെടുന്നു. ബാങ്കിന്റെ ഭൂആസ്തി കണക്കാക്കാൻ മാത്രമായി എസ്.ബി.ഐ ഇൻഫ്ര മാനേജ്മന്റെ് എന്നൊരു പുതിയ വിഭാഗം തുടങ്ങിയിട്ടുണ്ട്.

അസോസിയേറ്റ് ബാങ്കുകളിലെ 3,569 ജീവനക്കാരാണ് ലയനത്തിന്റെ പശ്ചാത്തലത്തിൽ സ്വയം വിരമിച്ചത്. ഇവർക്ക് എക്‌സ്‌ഗ്രേഷ്യ ഇനത്തിൽ 473 കോടി രൂപ നൽകി. എന്നാൽ, ഇവർക്ക് ശമ്പളമായി എല്ലാ വർഷവും നൽകേണ്ടത് 400 കോടി രൂപയാണെന്നും അതുമായി താരതമ്യം ചെയ്യുമ്പോൾ ഒറ്റത്തവണ ചെലവിലൂടെ തുടർ ചെലവ് ഇല്ലാതായെന്നുമാണ് ബാങ്കിന്റെ ന്യായം. ബാങ്ക് ശാഖകളുടെ സംയോജനമോ നിർത്തലാക്കലോ വഴി 8,618 ജീവനക്കാരെയും അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസുകൾ കുറക്കുന്നതിലൂടെ 2,000 ജീവനക്കാരെയുമാണ് പുനർവിന്യസിക്കുന്നത്.

ലയനത്തിനുമുമ്പ് എസ്.ബി.ഐയിലും അസോസിയേറ്റ് ബാങ്കുകളിലുമായി 2.80 ലക്ഷം ജീവനക്കാരാണ് ഉണ്ടായിരുന്നത്. അത്് ഇപ്പോൾ 2.73 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ശാഖകളും ഓഫിസുകളും നിർത്തലാക്കലും സംയോജിപ്പിക്കലും ജീവനക്കാരെ കുറക്കലും പുനർവിന്യാസവും പുരോഗമിക്കുമ്പോഴും ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP