Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിത്രയെ ആദരിക്കാൻ മലയാളി ഒളിമ്പ്യന്മാർ ഒരുമിക്കുന്നു; അഖില കേരള മാരത്തൺ മത്സരത്തിൽ താരമാകുക ഏഷ്യൻ മീറ്റിലെ സ്വർണ്ണമെഡൽ ജേതാവ് തന്നെ

ചിത്രയെ ആദരിക്കാൻ മലയാളി ഒളിമ്പ്യന്മാർ ഒരുമിക്കുന്നു; അഖില കേരള മാരത്തൺ മത്സരത്തിൽ താരമാകുക ഏഷ്യൻ മീറ്റിലെ സ്വർണ്ണമെഡൽ ജേതാവ് തന്നെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:അധികൃതരുടെ അലംഭാവം മൂലം ലോക അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കന്നതിനുള്ള അവസരം നഷടപ്പെട്ട പി യു ചിത്രക്ക് സാന്ത്വനമേകാൻ 12 ഒളിമ്പ്യന്മാർ ഒരുമിച്ചെത്തുന്നു.

രാജ്യത്തിന്റെ കായിക മികവിൽ സുപ്രധാന നേട്ടങ്ങൾ സ്വന്തമാക്കിയ മലയാളി ഒളിമ്പ്യന്മാർ ഒത്തുചേർന്ന് അടുത്ത മാസം രണ്ടിന് ചിത്രയെ ആദരിക്കും. സംസ്ഥാനത്തിന്റെ കായിക തലസ്ഥാനമായി മാറിയ കോതമംഗലത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രമുഖ സിനിമ താരങ്ങൾ ഉൾപ്പെടെയുള്ള ഒട്ടേറെ പ്രമുഖർ പങ്കെടുക്കുമെന്ന് മുൻ അന്തർദേശീയ കായികതാരവും കൊച്ചി കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുമായ റോയി വർഗീസ് അറിയിച്ചു.

മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി 2-ന് ഉച്ചകഴിഞ്ഞ് സംഘടിപ്പിക്കപ്പെടുന്ന അഖില കേരള മാരത്തൺമത്സരത്തിൽ പങ്കെടുക്കാനെത്തുന്ന അവസരത്തിലാണ് മുഖ്യാഥിതികളിൽ ഒരാൾ കൂടിയായ ചിത്രയെ ആദരിക്കാൻ തങ്ങൾ ലക്ഷ്യമിട്ടിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.

ഒളിമ്പ്യന്മാരായ ഷൈനി വിൽസൺ ,വിൽസൺ ചെറിയാൻ,മേഴ്‌സിക്കുട്ടൻ,കെ എം ബീനാമോൾ,കെ എം ബിനു,പി രാമചന്ദ്രൻ,ജിൻസി ഫിലിപ്, ലിജോ ഡേവിഡ് തോട്ടൻ,മനോജ് ലാൽ ,പി അനിൽകുമാർ, ജോസഫ് ജി എബ്രാഹം, അനിൽഡ തോമസ് എന്നിവർക്കുപുറമേ മേജർ രവിയും മാരത്തോണിന് മുന്നോടിയായി നടക്കുന്ന റാലിയിൽ പങ്കെടുക്കാൻ എത്തുമെന്നറിയിച്ചിട്ടുണ്ടെന്നും രാജ്യത്തിന് വേണ്ടി മത്സരിച്ച ബോബി അലോഷ്യസ് ഉൾപ്പെടെ നിരവധി പ്രമുഖ താരങ്ങളെ റാലിയിൽ പങ്കെടുപ്പിക്കാൻ ശ്രമങ്ങൾ നടത്തിവരികയാണെന്നും റോയി വറുഗീസ് വ്യക്തമാക്കി.

അത്‌ലറ്റ്‌സിലെയും കലാ-സാംസ്‌കാരിക രംഗങ്ങളിലെയും പ്രമുഖരും ലയൺസ് ക്ലെബ്ബ് ഭാരവാഹികളുമടക്കം സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട ഒട്ടേറെ പ്രമുഖർ അണിനിരക്കുന്ന മാരത്തോണിന്റെ നടത്തിപ്പിന് വിവിധ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ടെന്നും റോയി വർഗീസ് അറിയിച്ചു. മാർബേസിൽ ഹയർ സെക്കന്ററി സ്‌കൂളിൽ സ്‌റ്റേഡിയത്തിൽ നിന്നും ഭൂതത്താൻകെട്ട് പെരിയാർ റിസോർട്ട് വരെയുള്ള പത്ത് കിലോമീറ്റർ ദൂരം വരുന്ന പാതയിലാണ് മാരത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്.മദ്ധ്യമേഖല ഐ ജി പി വിജയൻ ഫ്്‌ളാഗ് ഓഫ് ചെയ്യും.

മാത്തോണിന്റെ വിജയകരമായ നടത്തിപ്പിന് അഡ്വ.ജോയിസ് ജോർജ്ജ് എം പി ,ആന്റണി ജോൺ എം എൽ എ,നഗരസഭ അധ്യക്ഷ മഞ്ജു സിജു എന്നിവർ ചെയർമാന്മാരായും റോയി വർഗീസ് ജനറൽ കൺവീനറായും എബി വറുഗീസ് ചേലാട്ട് ചീഫ് കോർഡിനേറ്ററായും ചേലാട് ലയൺസ് ക്ലെബ്ബ് പ്രസിഡന്റ് പൗലോസുകുട്ടി എം പി ട്രഷറായും സജി തോമസ്, ജീജി സി പോൾ,ജോയി പി വി ,ഐസക് എം എം ,അനിൽ വർഗ്ഗീസ് ബിനോയി കുര്യക്കോസ്,ജെയിംസ് മാത്യു,ബാബുഏല്യാസ് എന്നിവർ കൺവീനർമാരായും 101 അംഗസ്വാഗത സംഘവും രൂപീകരിച്ചിട്ടുണ്ട്.

മാരത്തോണിൽ വിജയിക്കുന്ന പുരുഷ വനിത വിഭാഗങ്ങളിലെ 1 ഒന്നുമുതൽ 3 സ്ഥാനക്കാർക്കും കൂടാതെ രണ്ടുവിഭാഗങ്ങളിലും പെടുന്ന ഏഴുപേർക്കും സംഘാടകർ ക്യാഷ് അവാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.വൈറ്ററൻസ് വിഭാഗത്തിലെ വിജയിക്കും സമ്മാനം നൽകും.ചേലാട് ലയൺസ് ക്ലെബ്ബും പെരിയാർ റിസോർട്ടുമാണ് മുഖ്യസംഘാടകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP