Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടി രമ്യാ നമ്പീശന്റെ മൊഴി എടുത്തു; രാവിലെ പത്ത് മണിക്ക് തുടങ്ങിയ മൊഴിഎടുപ്പ് രണ്ട് മണിക്കൂർ നീണ്ടു

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടി രമ്യാ നമ്പീശന്റെ മൊഴി എടുത്തു; രാവിലെ പത്ത് മണിക്ക് തുടങ്ങിയ മൊഴിഎടുപ്പ് രണ്ട് മണിക്കൂർ നീണ്ടു

ആലുവ: കൊച്ചിയിൽ യുവനടി ആക്രമണത്തിനിരയായ സംഭവത്തിൽ നടി രമ്യാ നമ്പീശന്റെ മൊഴി രേഖപ്പെടുത്തി. ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. രാവിലെ പത്തുമണി മുതൽ ആരംഭിച്ച മൊഴിയെടുപ്പ് ഉച്ചയ്ക്ക് 12.15 ഓടെയാണ് അവസാനിച്ചത്. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് രമ്യയുടെ മൊഴിയെടുത്തത്. കഴിഞ്ഞ ഫെബ്രുവരി ഏഴിന് രമ്യയുടെ വീട്ടിലേയ്ക്ക് പോകുമ്പോഴാണ് നടിയെ തട്ടിക്കൊണ്ടു പോയത്.ഇക്കാര്യങ്ങൾ ചോദിച്ചറിയാനാണ് രമ്യയെ പൊലീസ് വിളിപ്പിച്ചത്.

ആക്രമണത്തിന് ഇരയായ നടിയുടെ വളരെ അടുത്ത സുഹൃത്താണ് രമ്യ. ആക്രമണത്തിന് ഇരയായ ശേഷവും ഏതാനും ദിവസം രമ്യയുടെ വീട്ടിൽ നടി താമസിച്ചിരുന്നു. തനിക്ക് അറിയാവുന്ന കാര്യങ്ങൾ പൊലീസിനെ അറിയിച്ചതായും രമ്യ പറഞ്ഞു. സംഭവം നടന്ന് ആറു മാസം പിന്നിടുന്ന ദിവസമാണ് അന്വേഷണ സംഘം രമ്യാ നമ്പീശന്റെ മൊഴിയെടുക്കുന്നത്.

അമ്മ എക്സിക്യൂട്ടീവ് സമിതിയിൽ അംഗമായ രമ്യ സിനിമയിലെ വനിതാ കൂട്ടായ്മയിലും അംഗമാണ്. ആക്രമണത്തിന് ഇരയായ നടിക്ക് ഏറ്റവും കൂടുതൽ ആത്മധൈര്യം നൽകി തൊഴിൽ മേഖലയിലേക്ക് തിരികെ കൊണ്ടുവന്നതിൽ രമ്യ ഏറെ പരിശ്രമിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP