Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എന്നെ ഇങ്ങനെ വീട്ടിലിട്ടാൽ മതിയോ, ഇതാണോ എന്റെ ജീവിതം?'വിവാദങ്ങൾ മുറുകുമ്പോഴും ഇസ്ലാമിക വിശ്വാസത്തിൽ ഉറച്ചു വിശ്വസിച്ച് ഹാദിയ; തട്ടമിട്ട് നിസ്‌ക്കാരവുമായി മുന്നോട്ടു പോകുന്നു; മതം മാറ്റത്തിന് പ്രലോഭിപ്പിച്ചത് ജസീന, ഫസീന എന്നീ രണ്ടു പേരെന്ന് പറഞ്ഞ് കണ്ണീരുമായി മാതാവും; വീട്ടിലെത്തി കുടുംബത്തോട് സംസാരിച്ച രാഹുൽ ഈശ്വർ പുറത്തുവിട്ട വീഡിയോ കാണാം

'എന്നെ ഇങ്ങനെ വീട്ടിലിട്ടാൽ മതിയോ, ഇതാണോ എന്റെ ജീവിതം?'വിവാദങ്ങൾ മുറുകുമ്പോഴും ഇസ്ലാമിക വിശ്വാസത്തിൽ ഉറച്ചു വിശ്വസിച്ച് ഹാദിയ; തട്ടമിട്ട് നിസ്‌ക്കാരവുമായി മുന്നോട്ടു പോകുന്നു; മതം മാറ്റത്തിന് പ്രലോഭിപ്പിച്ചത് ജസീന, ഫസീന എന്നീ രണ്ടു പേരെന്ന് പറഞ്ഞ് കണ്ണീരുമായി മാതാവും; വീട്ടിലെത്തി കുടുംബത്തോട് സംസാരിച്ച രാഹുൽ ഈശ്വർ പുറത്തുവിട്ട വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മതം മാറി വിവാഹം ചെയ്ത അഖില എന്ന ഹാദിയ ചോദിക്കുന്നു, 'എന്നെ ഇങ്ങനെ വീട്ടിലിട്ടാൽ മതിയോ, ഇതാണോ എന്റെ ജീവിതം? ഇങ്ങനെ ജീവിക്കാൻ എല്ലാവരും സമ്മതിച്ചു, അച്ഛനും സമ്മതിച്ചു, ഞാൻ നിസ്‌ക്കരിക്കുമ്പോൾ എന്നെ അമ്മ എന്തിനാണ് വഴക്കു പറയുന്നത്. അതു ചോദിക്കൂ...' വൈക്കത്തെ വീട്ടിലെത്തിയ രാഹുൽ ഈശ്വറിനോട് ഹാദിയ ചോദിച്ചതാണ് ഈ വാക്കുകൾ. രാഹുൽ ഈശ്വർ തന്നെയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തത്. അഖിലയുടെ അമ്മയിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിയുന്നതിന് ഇടെയിലാണ് പെൺകുട്ടി ഇടയ്ക്കു കയറി തന്റെ നിലപാട് വ്യക്തമാക്കിയത്. പുറമേ എന്തൊക്കെ സംഭവിച്ചാലും താൻ ഇസ്ലാലമിക വിശ്വാസിയായി തുടരുമെന്നതിന്റെ തെളിവാണ് ഹാദിയയുടെ വാക്കുകൾ.

ഹാദിയയുടെ മതംമാറ്റവും തുടർന്നുണ്ടായ സംഭവങ്ങളും ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന വിധി കഴിഞ്ഞദിവസമാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായത്. കോടതിയുടെ നിർദ്ദേശപ്രകാരം ഹാദിയ ഇപ്പോൾ മാതാപിതാക്കളായ അശോകന്റേയും പൊന്നമ്മയുടേയും കൂടെയാണ് താമസിക്കുന്നത്. ഇവിടെ വീട്ടിൽ വനിതാ പൊലീസുകാർ അടക്കം കാവലുമുണ്ട്. ഇതിനിടെയാണ് രാഹുൽ ഈ ശ്വർ വീട്ടിൽ എത്തിയതും പെൺകുട്ടിയുടെ കുടുംബവിമായി സംസാരിച്ചതും. ദേശീയ ചാനലുകൾ ലൗ ജിഹാദ് എന്ന വിഷയമായി ഈ വിഷയം കാര്യമായി ചർച്ച ചെയ്യുന്നുണ്ട്. ഈ വാദത്തിന് കരുത്തു പകരാനെന്ന വിധത്തിലാണ് രാഹുലിന്റെ വരവും വീഡിയോ പകർത്തലും.

കല്യാണമാണോ മതംമാറ്റമാണോ ഏറ്റവും ദുഃഖമുണ്ടാക്കിയത് എന്ന രാഹുൽ ചോദിക്കുന്നതിനോട് അമ്മ മറുപടി പറയുന്നതും രാഹുൽ ട്വീറ്റ് ചെയ്ത വീഡിയോയിൽ കാണാൻ സാധിക്കും.ആദ്യം ഹാദിയയുടെ മാതാവായ അമ്മ പറയുന്നു' ആദ്യം മതം മാറ്റം, ജസീനയെന്നും ഫസീനയെന്നും പേരായ രണ്ടു പേരാണ് ഇവളെ നിരന്തരം അള്ളായാണ് ഏക ദൈവം, ഹിന്ദുക്കൾക്ക് ഒത്തിരി ദൈവങ്ങളുണ്ട്, ഇത്രയും നാൾ വൈക്കത്തപ്പനെ പ്രാർത്ഥിച്ചിട്ട് എന്താണ് നേട്ടമുണ്ടായത് എന്നൊക്കെ ഈ വീട്ടിൽ വന്നു പറഞ്ഞതാണ്. ഇതിനിടെയാണ് ഹാദിയ ഇടപെടുന്നതും താൻ ഇപ്പോഴും ഇസ്സാം വിശ്വാസിയാണെന്ന വിധത്തിൽ അഭിപ്രായം പറയുന്നതും.

'എന്നെ ഇങ്ങനെ വീട്ടിലിട്ടാൽ മതിയോ, ഇതാണോ എന്റെ ജീവിതം? ഇങ്ങനെ ജീവിക്കാൻ എല്ലാവരും സമ്മതിച്ചു, അച്ഛനും സമ്മതിച്ചു, ഞാൻ നിസ്‌ക്കരിക്കുമ്പോൾ എന്നെ അമ്മ എന്തിനാണ് വഴക്കു പറയുന്നത്. അതു ചോദിക്കൂ...' ഇതായിരുന്നു ഹാദിയ പറഞ്ഞത്. ഹൈക്കോടതി ഉത്തരവോടെ വൈക്കത്തെ വീട്ടിൽ എത്തിയപ്പോൾ മുതൽ ഹാദിയ മുസ്ലിം വിശ്വാസി ആയാണ് കഴിയുന്നത്. വീട്ടിൽ ഖുർആൻ വായിച്ചും നിസ്‌ക്കരിച്ചും കൊണ്ടാണ് ഹാദിയയുടെ ജീവിതം.

ദേശീയ തലത്തിൽ ശ്രദ്ധേയമായ കേസ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കയാണ്. ആയതിനാൽ ആരെയും കടത്തിവിടില്ലെന്നു പൊലീസ് ആവർത്തിക്കുമ്പോഴാണ് ഇത്തരമൊരു സന്ദർശനം നടന്നിരിക്കുന്നത്. ഹാദിയയുടെ വീടിനു പുറത്ത് സ്ഥിരമായി ബന്തവസ് ഏർപ്പെടുത്തിയിരിക്കുന്ന സംഘപരിവാറിന്റേയും പൊലീസിന്റേയും പിതാവിന്റേയും സഹായത്തോടെയാണ് മറ്റാർക്കും കയറാനാവാത്ത വീട്ടിനുള്ളിൽ രാഹുൽ ഈശ്വർ കയറിപ്പറ്റിയതെന്നും കേൾക്കുന്നുണ്ട്. സൗഹൃദം നടിച്ചെത്തിയ രാഹുൽ വീഡിയോ പുറത്തുവിട്ടത് വീട്ടുകാരെയും ചൊടിപ്പിച്ചിട്ടുണ്ട്. രാഹുൽ പുറത്തുവിട്ട വീഡിയോയെ അടിസ്ഥാനമാക്കി ദേശീയ ചാനലുകളെല്ലാം കേരളത്തിലെ ലൗവ് ജിഹാദ് വാർത്ത ആഘോഷമാക്കി കഴിഞ്ഞു.

അതേസമയം മതം മാറി വിവാഹം ചെയ്ത യുവതി വീടിനുള്ളിൽ കടുത്ത മനുഷ്യാവകാശലംഘനം നേരിടുകയാണെന്ന പരാതിയിൽ അന്വേഷണവും നടക്കുന്നുണ്ട്. ഹാദിയ വീടിനുള്ളിൽ കടുത്ത മനുഷ്യാവകാശ ലംഘനം അനുഭവിക്കുകയാണെന്ന പരാതിയിൽ അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് നേരത്തെ ഉത്തരവിട്ടത്. ആരോപണം. ഹാദിയയെ മുറിയിൽ നിന്നും പുറത്തിറങ്ങാൻ പോലും രക്ഷകർത്താക്കൾ അനുവദിക്കുന്നില്ലെന്ന് പരാതിയിൽ നിലനിൽക്കുന്നുണ്ട്.

പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയിലാണ് ഹാദിയയുടെ വീട്ടുതടങ്കൽ. ടി.വി കാണാൻ അനുവാദമില്ല. നോമ്പ് എടുക്കാറുണ്ട്. ഖുർ ആൻ വായിക്കാനാണ് സമയം ചെലവാക്കുന്നത്. മുറിക്കകത്തുള്ള കുളിമുറിയിൽ വസ്ത്രം അലക്കും. കഴുകിയ വസ്ത്രങ്ങൾ പുറത്ത് ഉണങ്ങാനിടാൻ അനുവാദമില്ല. ജീവൻ നിലനിർത്താനുള്ള ആഹാരം മാത്രമാണ് കഴിക്കുന്നത്. സ്ഥലത്തുള്ള വനിതാ പൊലീസുകാർക്ക് പോലും ഹാദിയക്ക് മൊബൈൽ ഫോൺ കൊടുക്കാൻ അനുവാദമില്ല. വനിതാ പൊലീസ് വീട്ടിലേക്കു കയറുമ്പോൾ ഫോൺ വീട്ടുകാരെ ഏൽപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷണനെ അറിയിച്ചിരിക്കുന്നത്. ഇതിലാണ് അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP