Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കട്ടിയുള്ള തുണി കൊണ്ട് അവളെ ചേർത്ത് ഞാൻ വയറിൽ കെട്ടി വയ്ക്കും; ഈ സൂത്രം കാട്ടിയില്ലെങ്കിൽ വൻ അപകടം; പഴയ ജീവിതരഹസ്യങ്ങളിലേക്ക് കണ്ണോടിച്ച് മനസ്സ് തുറക്കുന്നു ഭീമൻ രഘു

കട്ടിയുള്ള തുണി കൊണ്ട് അവളെ ചേർത്ത് ഞാൻ വയറിൽ കെട്ടി വയ്ക്കും; ഈ സൂത്രം കാട്ടിയില്ലെങ്കിൽ വൻ അപകടം; പഴയ ജീവിതരഹസ്യങ്ങളിലേക്ക് കണ്ണോടിച്ച് മനസ്സ് തുറക്കുന്നു ഭീമൻ രഘു

മറുനാടൻ ബ്യൂറോ

തന്റെ ദാമ്പത്യജീവിതത്തിലെ രസകരവും, ഹൃദയസ്പർശിയുമായ അനുഭവങ്ങൾ തുറന്ന് പറയുന്നതിൽ നടൻ ഭീമൻ രഘുവിന് മറയേതുമില്ല.ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ്സുതുറന്നത്.

ഭാര്യയുമായി സിനിമയ്ക്കു പോയിരുന്നപ്പോൾ ഉണ്ടായിരുന്നപ്പോഴുണ്ടായ രസകരമായ അനുഭവം കേൾക്കാം. സർവീസിൽ പ്രവേശിച്ച സമയത്തായിരുന്നു എന്റെ വിവാഹം. പട്ടാളക്കാരന്റെ മകൾ. അതുകൊണ്ട് തന്നെ ചിട്ടയായ ജീവിതശൈലിയായിരുന്നു ഭാര്യ സുധയ്ക്കും. ഒരു നാട്ടിൻപുറത്തുകാരി, ശബ്ദം ഉയർത്തി സംസാരിച്ചാലോ, മുഖം കറുപ്പിച്ചൊന്ന് നോക്കിയാലോ പൊട്ടിക്കരയുന്ന ഒരു പെൺകുട്ടി. ഭാര്യ എന്ന നിലയിൽ എന്നോട് ഈ നിമിഷംവരെ ഒരു കാര്യവും ആവശ്യപ്പെട്ടിട്ടില്ല. അഥവാ ഞാൻ അറിഞ്ഞുചെയ്താൽ തന്നെ ഒരു പുഞ്ചിരി. അതുമാത്രമാണ് മറുപടി. കൊച്ചി എയർപോർട്ടിൽ ജോലിചെയ്യുന്ന സമയം. ലാസ്റ്റ് ഫ്ളൈറ്റുകൂടി പോയിക്കഴിഞ്ഞ ശേഷമാണ് ഞാൻ വീട്ടിലേക്കു പോകുന്നത്.

ഒന്നു ഫ്രഷായശേഷം ഭാര്യയെക്കൂട്ടി നേരെ തീയറ്ററിലേക്ക്. ഹിന്ദി, തമിഴ് സിനിമകൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഞാൻ ആസ്വദിച്ച് കാണും. സുധ തിയേറ്ററിൽക്കിടന്ന് സുഖമായി ഉറങ്ങും. അങ്ങനെ ഒരിക്കൽ സിനിമ കഴിഞ്ഞിറങ്ങുകയാണ്. ക്വാർട്ടേഴ്സിലേക്ക് വരുന്നവഴിയിൽ ഞാൻ ഓരോ കാര്യങ്ങൾ അവളോട് പറയുകയാണ്. പക്ഷേ തിരിച്ച് മറുപടിയൊന്നും കിട്ടുന്നില്ല. വണ്ടി നിർത്തി നോക്കിയപ്പോൾ എന്റെ പിറകിൽ ചാരിക്കിടന്ന് ഉറങ്ങുകയാണ്. തട്ടിവിളിച്ചപ്പോൾ ഉറക്കച്ചടവിൽ നിന്നും അവൾ എഴുന്നേറ്റു. ബുള്ളറ്റിൽ യാത്രചെയ്യുമ്പോൾ പിറകിലിരിക്കുന്ന ആൾ ഉറങ്ങിയാൽ എന്തൊക്കെ അപകടങ്ങൾ വരുമെന്നറിയാമോ എന്ന ചോദ്യത്തിന് അവൾ നൽകിയ മറുപടി എന്താണെന്നോ?ഇന്ന് മാത്രമല്ലല്ലോ, എപ്പോഴും ഇങ്ങനെയല്ലേ വരുന്നത്! സത്യം പറഞ്ഞാൽ ഞാൻ ഞെട്ടിപ്പോയി. ഒടുവിൽ ഒരു സൂത്രം കിട്ടി. സിനിമ കണ്ടിറങ്ങിവന്ന് ബുള്ളറ്റിൽ ഇരിക്കുമ്പോൾ കട്ടിയുള്ള മറ്റൊരു തുണികൊണ്ട് അവളെ ചേർത്ത് ഞാൻ വയറിൽകെട്ടി വയ്ക്കും. അപ്പോൾപ്പിന്നെ വീടുവരെ സുരക്ഷിതമായി അവിടെത്തന്നെ ഇരുന്നോളും.

നിസാരകാര്യങ്ങൾക്ക് പോലും വഴക്കിടുന്നയാളാണ് ഞാൻ. ചിലപ്പോൾ ദേഷ്യപ്പെടും. ആ സമയത്ത് അവൾ റൂമിൽപോയി കരയും. പിണക്കം ഉണ്ടാക്കിയത് ഞാനായതുകൊണ്ട് പരിഹരിക്കാനും ഞാൻ തന്നെ മുൻകൈയെടുക്കും. കരഞ്ഞുകൊണ്ടിരിക്കുന്ന ഭാര്യയെ പിറകിൽനിന്നും വട്ടംപിടിച്ച് അവളുടെ ചെവിയിൽ ഒരുപാട്ട് പാടും. എന്നിട്ട് നെറ്റിയിൽ ഒരുമ്മകൂടി കൊടുക്കും. അതോടെ സുധയുടെ സങ്കടമെല്ലാം മാറും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP