Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉത്തരവ് ലംഘിച്ച് ദേശീയ പതാക ഏന്തിയ മോഹൻ ഭാഗവതിനെ തടയേണ്ടെന്ന് നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; കേസ് എടുക്കുന്ന കാര്യത്തിലും സർക്കാരിന് താത്പര്യമില്ല; ഒഴിവാക്കിയത് വമ്പൻ തലവേദനയെന്ന് ആശ്വസിച്ച് സർക്കാർ

ഉത്തരവ് ലംഘിച്ച് ദേശീയ പതാക ഏന്തിയ മോഹൻ ഭാഗവതിനെ തടയേണ്ടെന്ന് നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; കേസ് എടുക്കുന്ന കാര്യത്തിലും സർക്കാരിന് താത്പര്യമില്ല; ഒഴിവാക്കിയത് വമ്പൻ തലവേദനയെന്ന് ആശ്വസിച്ച് സർക്കാർ

പാലക്കാട്: ദേശീയ പതാക ഉയർത്തേണ്ടതു ജനപ്രതിനിധിയോ സ്‌കൂളിലെ പ്രധാന അദ്ധ്യാപകനോ എന്നിരിക്കേ ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് സ്വാതന്ത്ര്യ ദിനത്തിൽ ദേശിയ പതാക ഉയർത്തിയത് തടയേണ്ടെന്ന് നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ്. സംഭവം രാഷ്ട്രീയമായി സംസ്ഥാന സർക്കാരിനും സിപിഎമ്മിനുമെതിരെ തിരിച്ചു വിടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് വലിയൊരു തലവേദന ഒഴിവാക്കാനാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്.

ആർഎസ്എസ് തലവൻ മോഹൻ ഭഗവത് സ്വാതന്ത്ര്യ ദിനത്തിൽ മൂത്താന്തറ കർണകിയമ്മൻ സ്‌കൂളിലാണ് ദേശീയ പതാക ഉയർത്തിയത്. പൊലീസ് ഇടപെടൽ വേണ്ടെന്ന് നിർദ്ദേശിച്ച മുഖ്യമന്ത്രിയുടെ ഓഫിസ് കേസെടുക്കുന്ന കാര്യത്തിലും താത്പര്യം കാണിച്ചിട്ടില്ല. ദേശീയപതാക ഉയർത്തുന്നതു പൊലീസിനെ ഉപയോഗിച്ചു വിലക്കി എന്ന പ്രചാരണം സംസ്ഥാന സർക്കാരിനെയും സി.പി.എം നേതൃത്വത്തെയും ദേശീയതലത്തിൽ പ്രതിക്കൂട്ടിലാക്കാനുള്ള സാധ്യതയും മുഖ്യമന്ത്രിയുടെ ഓഫിസ് കണക്കിലെടുത്തു. അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന സി.പി.എം ബിജെപി സംഘർഷം ചില്ലറയല്ല മുഖ്യമന്ത്രിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയത്.

മോഹൻ ഭാഗവതിന്റെ സന്ദർശനത്തിന്റെ ഭാഗമായി വലിയ സംഘം ആർഎസ്എസ് പ്രവർത്തകരുടെ സാന്നിധ്യം 14നു തന്നെ നഗരത്തിലുണ്ടായിരുന്നു. പൊലീസ് ഇടപെടൽ സംഘർഷത്തിനിടയാക്കുമെന്നു സർക്കാരിനു റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതോടെയാണു പൊലീസ് ഇടപെടൽ വേണ്ടെന്നു നിർദേശിച്ചത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പ്രകാരം ദേശിയ പതാക ഉയർത്തേണ്ടത് ജനപ്രതിനിധിയോ സ്‌കൂളിലെ പ്രധാന അദ്ധ്യാപകനോ ആണ്. ഇത് ലംഘിച്ചാൽ നിയമ നടപടി എടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണു 14നു രാത്രി പാലക്കാട് കലക്ടറുടെ നിർദേശ പ്രകാരം തഹസിൽദാർ സ്‌കൂൾ അധികൃതർക്കു നോട്ടീസ് നൽകിയത്.

ജില്ലാ അധികൃതരുടെ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിച്ചു വരികയാണ്. നടപടി തീരുമാനിച്ചിട്ടില്ലെന്നാണു സൂചന. ചടങ്ങിനെക്കുറിച്ച് ആരെങ്കിലും വിശദീകരണം ആരായുകയോ തങ്ങൾ നൽകുകയോ ചെയ്തിട്ടില്ലെന്നു സ്‌കൂൾ അധികൃതർ പ്രതികരിച്ചു.

എന്നാൽ ഇന്നലത്തെ നിയമ സഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിൽ മുഖ്യമന്ത്രി വെട്ടിലവായി. പ്രശ്‌നത്തിൽ ശക്തമായ നടപടിയെടുക്കണമെന്നും കേസ് രജിസ്റ്റർ ചെയ്യണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തുടർനടപടിക്കായി നിയമോപദേശം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP