Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കാരശേരിയിലെ മദ്രസയിൽ കുട്ടി താമസിച്ചത് ഒരു ദിവസം മാത്രം; ഇതിനിടെയിലും പ്രകൃതി വിരുദ്ധ പീഡനം; രക്ഷിതാക്കളുടെ ഇടപെടൽ സാമൂഹ്യവിരുദ്ധനെ കുടുക്കി; നാഗർകോവിലിൽ നിന്ന് പൊലീസ് പിടികൂടിയതുകൊല്ലം സ്വദേശി; അബ്ദുൽ റഊഫിനെ

കാരശേരിയിലെ മദ്രസയിൽ കുട്ടി താമസിച്ചത് ഒരു ദിവസം മാത്രം; ഇതിനിടെയിലും പ്രകൃതി വിരുദ്ധ പീഡനം; രക്ഷിതാക്കളുടെ ഇടപെടൽ സാമൂഹ്യവിരുദ്ധനെ കുടുക്കി; നാഗർകോവിലിൽ നിന്ന് പൊലീസ് പിടികൂടിയതുകൊല്ലം സ്വദേശി; അബ്ദുൽ റഊഫിനെ

കോഴിക്കോട് പ്രകൃതിവിരുദ്ധ പീഡനങ്ങൾ തുടർക്കഥയാവുകയാണ്. ഇതിൽ ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്യപ്പെട്ടത് കാരശേരി സർക്കാർപറമ്പിൽ മദ്രസാ വിദ്യാർത്ഥിയെ പീഡിപ്പിച്ചത്. ദിവസങ്ങളായിട്ടും പ്രതിയെ പിടികൂടാത്തതിൽ വിദ്യാർത്ഥിയുടെ മാതാപിതാക്കളും അദ്ധ്യാപകർക്കും അമർഷമുണ്ടായിരുന്നു. ഈ സമയത്താണ് പ്രതിയെ പൊലീസ് പിടികൂടുന്നത്.

കൊല്ലം പറവൂർ സ്വദേശി പുതുവീട്ടിൽ അബ്ദുൽ റഊഫാണ് മുക്കം പൊലീസിന്റെ പിടിയിലായത്. കൃത്യത്തിനുശേഷം ഒളിവിൽപ്പോയപോയ ഇയാളെ നാഗർകോവിൽ കല്ലാറിൽ നിന്നാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. മദ്രസകളിൽ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനങ്ങൾ വൻതോതിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. കഴിഞ്ഞമാസം മടവൂരിൽ മദ്രസ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചപ്പോൾ അത് സമ്മതിക്കാത്തതിന് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ ചൂട് മാറും മുമ്പാണ് മറ്റൊരു മദ്രസയിൽ വിദ്യാർത്ഥിയെ പീഡിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്

മുക്കം കാരശേരി സർക്കാർപറമ്പിലെ ഖുവ്വത്തുൽ ഇസ്‌ളാം മദ്രസയിലാണ് പീഡനം നടന്നത്. കഴിഞ്ഞ കഴിഞ്ഞ മൂന്നാം തീയതിയാണ് വിദ്യാർത്ഥിയെ പീഡിപ്പിച്ചത് റാഷിദ് എന്ന പേരിലായിരുന്നു ഇയാൾ മദ്രസയിൽ എത്തിയത്. ദറസ്സിൽ പഠിക്കണമെന്ന ആവിശ്യവുമായാണ്
റൗഫ് മുക്കം കാരശേരി സർകാർപറമ്പിലെ ഖുവ്വത്തുൽ ഇസ്ലാം മദ്രസയിലെത്തുന്നത്. എന്നാൽ രക്ഷിതാക്കൾ ഇല്ലാതെ മത പഠനത്തിന് ചേരാൻ അനുവദിക്കില്ല എന്ന് മദ്രസ അതികൃതർ അറിയിച്ചു.

പിന്നിട് വളരെ അകലെ നിന്നു വരികയാണെന്നും ഇന്ന് രാത്രി ഇവിടെ തങ്ങാൻ അനുവദിക്കണമെന്നും റൗഫ് അഭ്യർത്ഥിച്ചു. രാത്രി റാഷിദിനെ പള്ളിയിൽ തങ്ങാൻ അനുവദിച്ച അതികൃതർ കുട്ടികളുടെ കൂടെ താമസം അനുവദിച്ചു. പിറ്റേ ദിവസം ഉച്ചയോടെ ഇയാൾ പോകുകയും ചെയ്തു. വെള്ളിയാഴ്‌ച്ച വീട്ടിലെത്തിയ കുട്ടി മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് അറിയിച്ചപ്പോൾ രക്ഷിതാക്കൾ കുട്ടിയെ മെഡിക്കൽ കോളേജിൽ കാണിച്ചു തുടർന്നുള്ള പരിശോദനയിലാണ് പീഡനവിവരം രക്ഷിതാക്കളും പുറം ലോകവും അറിഞ്ഞത്. ഉടൻ തന്നെ പൊലീസിൽ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP