Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശോഭ ജോൺ ഉൾപ്പെട്ട വാരാപ്പുഴ പീഡനത്തിലെ ആദ്യവിധി ഇന്ന്; പെൺകുട്ടിയുടെ സഹോദരിയും ഭർത്താവും പ്രതികൾ; രജിസ്റ്റർ ചെയ്തത് 48 കേസുകൾ

ശോഭ ജോൺ ഉൾപ്പെട്ട വാരാപ്പുഴ പീഡനത്തിലെ ആദ്യവിധി ഇന്ന്; പെൺകുട്ടിയുടെ സഹോദരിയും ഭർത്താവും പ്രതികൾ; രജിസ്റ്റർ ചെയ്തത് 48 കേസുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വരാപ്പുഴ പീഡനകേസിൽ ആദ്യ വിധി ഇന്ന്. സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത 48 കേസുകളിൽ ആദ്യ കേസിന്റെ വിധി പ്രസ്താവമാണ് ഇന്ന് നടക്കുക. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ പൂർത്തിയായത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെൺവാണിഭ സംഘത്തിന് കൈമാറി കൂട്ട ബലാത്സംഘത്തിനിരയാക്കിയെന്നാണ് കേസ്.
പെൺവാണിഭ സംഘത്തിന്റെ ഇടനിലക്കാരി ശോഭാ ജോൺ ആണ് കേസിലെ മുഖ്യപ്രതി.

പെൺകുട്ടിയുടെ സഹോദരിയും സഹോദരി ഭർത്താവും അടക്കം എട്ട് പേരാണ് ആദ്യ കേസിലുള്ളത്. 2012ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ ഒരു പ്രതി വിചാരണക്കിടെ മരിച്ചിരുന്നു. മറ്റ് 47 കേസുകളുടെ വിചാരണയും പുരോഗമിക്കുകയാണ്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP