Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറാം സെമസ്റ്ററിലെ പ്രോജക്ട് സമർപ്പിക്കാൻ എത്തിയത് അവസാനയാത്രയായി; അമിത വേഗതയിൽ പാഞ്ഞടുത്ത ഒന്നാം വർഷ വിദ്യാർത്ഥികളുടെ കാർ സ്‌കൂട്ടറിലിടിച്ചു; കഴുത്ത് ഒടിഞ്ഞു തൂങ്ങിയ നിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; അശ്രദ്ധയും അമിതാവേശവും നഷ്ടമാക്കിയത് ഒരു പെൺകുട്ടിയുടെ ജീവൻ; ചാവർകോട് കോളജിലെ പിജി വിദ്യാർത്ഥിനി മീരാ മോഹന് അന്ത്യാഞ്ജലി

ആറാം സെമസ്റ്ററിലെ പ്രോജക്ട് സമർപ്പിക്കാൻ എത്തിയത് അവസാനയാത്രയായി; അമിത വേഗതയിൽ പാഞ്ഞടുത്ത ഒന്നാം വർഷ വിദ്യാർത്ഥികളുടെ കാർ സ്‌കൂട്ടറിലിടിച്ചു; കഴുത്ത് ഒടിഞ്ഞു തൂങ്ങിയ നിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; അശ്രദ്ധയും അമിതാവേശവും നഷ്ടമാക്കിയത് ഒരു പെൺകുട്ടിയുടെ ജീവൻ; ചാവർകോട് കോളജിലെ പിജി വിദ്യാർത്ഥിനി മീരാ മോഹന് അന്ത്യാഞ്ജലി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ചാവർകോട് സി.എച്ച്.എം.എം കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ അഞ്ച് ജൂനിയർ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറിടിച്ച് മരിച്ച പി.ജി വിദ്യാർത്ഥിനി കടയ്ക്കാവൂർ പുതിയാർമൂല കാശിമഠംക്ഷേത്രം റോഡിൽ ശ്രീരാഗത്തിൽ മോഹനൻ - അനിത ദമ്പതികളുടെ മകൾ മീരമോഹന് (24) നാട് കണ്ണീരോടെ വിട.

ഇന്നു രാവിലെ സഹപാഠികളും അദ്ധ്യാപകരും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാര ചടങ്ങ്. കോളേജിലെ അവസാന വർഷ പി.ജി വിദ്യാർത്ഥിനിയായിരുന്നു മീരാ മോഹൻ. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് ഒന്നാം വർഷ ബി.കോം വിദ്യാർത്ഥികളിൽ കാറോടിച്ചിരുന്ന ആലംകോട് പള്ളിമുക്ക് ആർ.എസ് വില്ലയിൽ മുഹമ്മദ് അഫ്‌സലിന്റെ(19) പേരിൽ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്ന മറ്റ് നാലു വിദ്യാർത്ഥികളും ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. മുഹമ്മദ് അഫ്‌സലിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വർക്കല സി.ഐ അറിയിച്ചു.

വ്യാഴാഴ്ച രാവിലെ 11ന് കോളേജിന് അരകിലോമീറ്റർ അകലെ വച്ചായിരുന്നു ദാരുണമായ സംഭവം. കോളേജിലേക്ക് ഹോണ്ട ആക്ടീവ സ്‌കൂട്ടറിൽ വരുമ്പോഴാണ് മീര അപകടത്തിൽപ്പെട്ടത്. കാമ്പസിൽ നിന്ന് പുറത്തേക്ക് അമിതവേഗത്തിൽ കുതിച്ച സ്വിഫ്ട് കാർ നിയന്ത്രണം വിട്ട് റോഡിന്റെ രണ്ടുവശത്തേക്കും തെന്നിത്തെറിച്ച് നീങ്ങിയാണ് അപകടമുണ്ടാക്കിയത്.

അപകടകരമായി പാഞ്ഞുവന്ന കാർ കണ്ട് സ്‌കൂട്ടർ റോഡരികിലേക്ക് മാറ്റി നിറുത്താൻ മീര ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ശക്തമായി ഇടിക്കുകയായിരുന്നു. ആ ആഘാതത്തിൽ മുകളിലേക്ക് തെറിച്ച മീരയുടെ തല കാറിന്റെ മുന്നിലെ ചില്ലിൽ ഇടിച്ചു തകർന്ന് കഴുത്തിൽ ആഴത്തിൽ പരിക്കേറ്റു.

റോഡിൽ ബോധമറ്റ് വീണ മീരയെ ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് താങ്ങിയെടുത്ത് വെള്ളം കൊടുക്കാൻ ശ്രമിച്ചെങ്കിലും കഴുത്തെല്ല് ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. അവർ മീരയെ പാരിപ്പള്ളി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമാണെന്ന് കണ്ടതോടെ ആംബുലൻസിൽ കിംസിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്. പ്രവാസിയായ മോഹനാണ് മീരയുടെ പിതാവ്. മാതാവ്: അനിത. ഏക സഹോദരി താര.

ആറാം സെമസ്റ്ററിലെ പ്രോജക്ട് സമർപ്പിക്കാൻ സ്‌കൂട്ടറിൽ കോളജിലേക്ക് വരികയായിരുന്നു മീര. കോളജിനുള്ളിൽനിന്ന് ജങ്ഷനിലേക്ക് വന്ന കാർ സ്‌കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സി.എച്ച്.എം.എം കോളജിലെ ബി.കോം രണ്ടാം വർഷ വിദ്യാർത്ഥികളാണ് കാറിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

അമിതവേഗതയാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സ്‌കൂട്ടറിൽ ഇടിച്ചശേഷം റോഡരികിലെ കോൺക്രീറ്റ് സ്ലാബ് ഇടിച്ച് തെറുപ്പിച്ച കാർ ഓടയിൽ വീഴുകയായിരുന്നു. അപകടം നടക്കുമ്പോൾ കാറിൽ ഏഴുപേർ ഉണ്ടായിരുന്നെന്നും രണ്ടുപേർ ഓടി രക്ഷപ്പെട്ടതായും നാട്ടുകാർ പറയുന്നു. അഞ്ചുപേരെ നാട്ടുകാർ തടഞ്ഞുവെച്ച് അയിരൂർ പൊലീസിൽ ഏൽപ്പിച്ചു. അഫ്‌സലിന്റെ സഹപാഠി നിസാൻ കമാലിന്റേതാണ് കാർ. ഇയാളും കാറിലുണ്ടായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP