Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുന്ദമംഗലത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ കാമവെറിയന്മാർ പീഡിപ്പിച്ചത് ദാരിദ്ര്യവും,പട്ടിണിയും മുതലെടുത്ത്; സഹോദരിമാരെ പീഡിപ്പിച്ചത് പലതവണയായി പതിനൊന്നോളം പേർ; പീഡനത്തിന് വീട്ടുകാർ കൂട്ടുനിന്നെന്ന് ആരോപണം; പീഡനവിവരം പുറത്തുകൊണ്ടുവന്നത് ചൈൽഡ്‌ലൈൻ പ്രവർത്തകർ

കുന്ദമംഗലത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ കാമവെറിയന്മാർ പീഡിപ്പിച്ചത് ദാരിദ്ര്യവും,പട്ടിണിയും മുതലെടുത്ത്; സഹോദരിമാരെ പീഡിപ്പിച്ചത് പലതവണയായി പതിനൊന്നോളം പേർ; പീഡനത്തിന് വീട്ടുകാർ കൂട്ടുനിന്നെന്ന് ആരോപണം; പീഡനവിവരം പുറത്തുകൊണ്ടുവന്നത് ചൈൽഡ്‌ലൈൻ പ്രവർത്തകർ

മറുനാടൻ ബ്യൂറോ

കോഴിക്കോട്: കുന്ദമംഗലത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പിതാവടക്കമുള്ളവർ പീഡിപ്പിച്ചത് കടുത്ത ജീവിത സാഹചര്യങ്ങൾ മുതലെടുത്തെന്ന് അന്വേഷണത്തിൽ വ്യാക്തമായി. ദാരിദ്ര്യവും, പട്ടിണിയും മൂലം ദുരിതജീവിതം നയിക്കുന്ന കുടുംബം പീഡനത്തിന് ഒത്താശ ചെയ്തുവെന്ന ആരോപണവും ഉയർന്നുകഴിഞ്ഞു.

കഴിഞ്ഞ ഏപ്രിലിൽ 16 വയസ്സുകാരിയെ,കുന്ദമംഗലം ശിവഗിരി സമീപ പ്രദേശമായ പെരിങ്ങളത്ത് വച്ച് നാട്ടുകാർ രാത്രി 10 മണിയോടെ, കണ്ടെത്തിയതോടെയാണ് വിവരങ്ങൾ പുറത്ത് വരുന്നത്. തുടർച്ചയായുള്ള നാട്ടുകാരുടെ ചോദ്യം ചെയ്യലിൽ, പരിസരവാസിയായ വയനാട് സ്വദേശി രഞ്ജിത്ത് എന്നയാൾ തന്നെ പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു പോയതാണെന്ന് വെളിപ്പെടുത്തി. തുടർന്ന് പൊലീസ് ഇടപെട്ട് പെൺകുട്ടിയെ വീട്ടിലാക്കി.തുടർന്ന്, പെൺകുട്ടിയുടെ പരാതിയിൽ കേസെടുക്കുകയും രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പിന്നീട് രണ്ടു മാസങ്ങൾക്ക് ശേഷം തന്നെ പീഡിപ്പിച്ചെന്ന് കാട്ടി അച്ഛനെതിരെയും പെൺകുട്ടി പൊലീസിൽ പരാതി നൽകി.ഇതോടെ,വാർഡ് അംഗം ഇടപെട്ട് പെൺകുട്ടിയെ ചൈൽഡ് ലൈനിൽ ഏൽപ്പിച്ചു.തുടർന്ന് നടത്തിയ കൗൺസലിംഗിലാണ് തന്നെ പതിനൊന്നോളം പേർ പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്.

പ്രദേശത്തെ ബിജെപിയുടെ സജീവ പ്രവർത്തകനായ മുരളിയുടെ മേലാണ് പീഡനത്തിന്റെ ആരോപണമുന തറച്ച് നിൽക്കുന്നത്.വർഷങ്ങളായി പെൺകുട്ടിയുടെ വീട്ടിലെ നിത്യ സന്ദർശകനായ മുരളി നിരവധി തവണ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് ആരോപണം. പണത്തിനായി ഇയാൾ പെൺകുട്ടിയെ പലർക്കും കാഴ്ച വച്ചെന്നും ആരോപണമുണ്ട്.അതിനിടെ, 1 വയസ്സുകാരിയായ ഇളയ പെൺകുട്ടിയെ പീഡിപ്പിച്ചതായും പുതിയ പരാതി ലഭിച്ചു. മൂത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുരളിയും പെൺകുട്ടിയുടെ അച്ഛനായ ബാലകൃഷ്ണന്റെ സഹോദരപുത്രനും ആണ് ഈ കേസിലെ പ്രതികൾ

കേസിൽ പെൺകുട്ടിയുടെ അമ്മയെയും അമ്മൂമ്മയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുഇവരുടെ ഒത്താശയോടെയല്ലാതെ ദീർഘനാൾ പീഡനം നടക്കാൻ സാധ്യതയില്ലാത്ത സാഹചര്യത്തിലാണിത്.മദ്യത്തിന് അടിമയായ അച്ഛൻ
ബാലകൃഷ്ണനും പീഡനത്തിന് കൂട്ടുനിന്നതായാണ് ആരോപണം.ബാലകൃഷ്ണനെ സ്ഥിര ജോലി ഇല്ലാത്തതിനാൽ വീട് കടുത്ത ദാരിദ്ര്യത്തിലും പട്ടിണിയിലും ആയിരുന്നു ഇത് മുതലെടുത്ത് മുരളി പണം നൽകി പെൺകുട്ടിയെ മറ്റു പലരിലേക്കും എത്തിക്കാൻ അവസരം ഒരുക്കിയെന്നും ആരോപണമുണ്ട്.

അതേസമയം, കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബത്തെ സംരക്ഷിക്കാനും സഹായിക്കാനോ പഞ്ചായത്ത് മറ്റ് അധികൃതരോ ശ്രമിച്ചില്ലെന്നും പരാതിയുണ്ട്. വർഷങ്ങളായി പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നു എന്ന പരാതി ഉണ്ടെങ്കിലും പ്രദേശത്തെ ഗ്രാമ വികസന സമിതിയോ ആശാവർക്കർമാരോ ഇതിന്റെ സത്യാവസ്ഥ അറിയാനോ കുടുംബത്തെ സംരക്ഷിക്കാനോ ശ്രമിച്ചില്ലെന്നതാണ് സങ്കടകരമായ വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP