Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശതകോടികൾ മുടക്കി ഒളിമ്പിക്‌സ് നടത്താൻ ശ്രമിക്കുന്ന രാജ്യങ്ങൾ അറിയുക; ഒരു ഉപയോഗവും ഇല്ലാതെ റിയോയിലെ സ്‌റ്റേഡിയങ്ങൾ തുരുമ്പെടുക്കുന്നു; നഗരം തന്നെ പാപ്പരായി മാറിയതായി റിപ്പോർട്ടുകൾ

ശതകോടികൾ മുടക്കി ഒളിമ്പിക്‌സ് നടത്താൻ ശ്രമിക്കുന്ന രാജ്യങ്ങൾ അറിയുക; ഒരു ഉപയോഗവും ഇല്ലാതെ റിയോയിലെ സ്‌റ്റേഡിയങ്ങൾ തുരുമ്പെടുക്കുന്നു; നഗരം തന്നെ പാപ്പരായി മാറിയതായി റിപ്പോർട്ടുകൾ

രോ പ്രാവശ്യവും ഒളിമ്പിക്‌സിന് ആതിഥേയത്വം അരുളുന്നതിനുള്ള അവസരം ലഭിക്കുന്നതിനായി ലോകത്തിലെ വിവിധ രാജ്യങ്ങൾ പരസ്പരം കടുത്ത മത്സരമാണ് നടത്താറുള്ളത്.എന്നാൽ ഒരു ആവേശം തോന്നി അതിന് ചാടിയിറങ്ങാതിരിക്കുകയാണ് നല്ലതെന്ന് ബ്രസീസിലിലെ റിയോ നഗരത്തിനുണ്ടായ അനുഭവം മുന്നറയിപ്പേകുന്നു. 2016ലെ ഒളിമ്പിക്‌സിന് വേണ്ടി ഇവിടെ ശതകോടികൾ മുടക്കി നിർമ്മിച്ചിരുന്ന നിരവധി സ്റ്റേഡിയങ്ങൾ യാതൊരു ഉപയോഗവും ഇല്ലാതെ തുരുമ്പെടുക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇതിന് പുറമെ ഒളിമ്പിക്‌സിന് ആതിഥ്യം അരുളിയതിനെ തുടർന്ന് ഈ നഗരം തന്നെ പാപ്പരായി മാറിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇവിടെയുള്ള 27 അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളിൽ ഒരു ഡസനോളം സ്‌റ്റേഡിയങ്ങൾ കഴിഞ്ഞ വർഷം തീരെ ഉപയോഗിക്കാത്ത അവസ്ഥയാണുള്ളത്. എന്നാൽ ഈ സ്‌റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിനും അവ ഒളിമ്പിക്‌സിന് ശേഷം ഒരു ആവശ്യവുമില്ലാതെ പരിപാലിക്കുകയും ചെയ്യുന്നത് ഇവിടുത്തെ നികുതിദായകന്റെ പണം ഉപയോഗിച്ചാണെന്നതാണ് ദുഃഖകരമായ സത്യം. തൽഫലമായി മറ്റ് വികസനപ്രവർത്തനങ്ങൾക്ക് പോലും പണമില്ലാതെ നഗരം പാപ്പരായിരിക്കുകയാണ്. ഇവയിൽ ചില സ്റ്റേഡിയങ്ങൾ കഴിഞ്ഞ വർഷത്തെ റിയോ ഒളിമ്പിക്‌സ് വേളയിൽ ഏതാനും ഇവന്റുകൾക്ക് മാത്രം ഉപയോഗിച്ചവയുമാണ്.

ഇക്കൂട്ടത്തിൽ പെട്ട ഒരു വെലോഡ്രോമിലെ എയർ കണ്ടീഷനിങ് കഴിഞ്ഞ 12 മാസങ്ങളായി നിലനിർത്തുന്നതിനായി 8,40,000 പൗണ്ടാണ് ചെലവായിരിക്കുന്നത്. ഇവിടുത്തെ ഒളിമ്പിക് പാർക്ക് നടത്താൻ മൊത്തം ചെലവാകുന്ന തുക 2041 ആകുമ്പോഴേക്കും 31 മില്യൺ പൗണ്ടായിത്തീരുമെന്നാണ് പബ്ലിക്ക് ഒളിമ്പിക് അഥോറിറ്റി ആശങ്കപ്പെടുന്നത്. അത്‌ലറ്റ്‌സ് വില്ലേജിൽ 3604 അപാർട്ട്‌മെന്റുകൾ വാടകക്ക് എടുക്കാനായി സിറ്റികൗൺസിലിന് മില്യൺകണക്കിന് പൗണ്ടായിരുന്നു ചെലവായിരുന്നത്. എന്നാൽ ഇവ ഇപ്പോൾ ഒരു വർഷമായി ഒഴിഞ്ഞ് കിടക്കുകയാണ്.

ചുരുക്കിപ്പറഞ്ഞാൽ ഒളിമ്പിക്‌സ് തങ്ങളുടെ ജീവിതത്തിൽ പെട്ടെന്നുണ്ടാക്കിയ നല്ല മാറ്റത്തെ ഇവിടുത്തെ ജനങ്ങൾ മറക്കുന്ന വിധത്തിലുള്ള തിരിച്ചടികളാണ് ഇവിടുത്തുകാർ ഇപ്പോൾ അനുഭവിച്ച് കൊണ്ടിരിക്കുന്നത്. റിയോയിലെ മുൻ മേയർ സെർജിയോ കാബ്രാർ ഇക്കഴിഞ്ഞ ഡിസംബറിൽ അറസ്റ്റിലായിരുന്നു. കൺസ്ട്രക്ഷൻ ഫേമായ ഓഡെബ്രെക്ടിൽ നിന്നും മില്യൺ കണക്കിന് പൗണ്ടുകൾ തട്ടിയെടുത്തെന്നായിരുന്നു കുറ്റം. ഒളിമ്പിക് പാർക്കും അത്‌ലെറ്റ്‌സ് വില്ലേജും ഈ സ്ഥാപനമായിരുന്നു പണിതുയർത്തിയിരുന്നത്.ഒളിമ്പിക്‌സിന് വേണ്ടി റിയോയിലെ രണ്ട് ഒളിമ്പിക് പാർക്കുകളായിരുന്നു പണിതുയർത്തിയിരുന്നത്. ഇതിൽ ഒന്ന് ധനികമായ ബാര ജില്ലയിലാണ്. മറ്റൊന്ന് ദരിത്ര ജില്ലയായ ഡിയോഡ്രോയിലുമാണ്. ഇവിടെ മൾട്ടിമില്യൺ പൗണ്ടാണ് ഇതിന്റെ നിർമ്മാണത്തിന് വേണ്ടി പൊടിച്ച് കളഞ്ഞിരിക്കുന്നത്. ഇവയെല്ലാം ഇപ്പോൾ നോക്കുകുത്തികളായി മാറിയിരിക്കുന്ന അവസ്ഥയാണുള്ളത്. പരിപാലിക്കാനാകട്ടെ വൻ ഫണ്ടാണ് വർഷംതോറും ആവശ്യമായി വന്നു കൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP