Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമസ്താപരാധം പറഞ്ഞ് മാപ്പ് ചോദിക്കാമെന്ന് വമ്പൻ സ്രാവും മാഡവും; പൾസർ സുനിയുടെ രഹസ്യ മൊഴി പുറത്തുവരാതിരിക്കാനും ഭീഷണിയും കാലുപിടിത്തവും; വിവാഹജീവിതത്തിൽ കേസ് കല്ലുകടിയാവുമെന്ന ഉപദേശിക്കാൻ താരപ്രമുഖരിറങ്ങും; ഓണച്ചിത്രങ്ങളുടെ പേരു പറഞ്ഞ് മഞ്ജുവിനേയും സ്വാധീനിക്കാനും നീക്കം: ദിലീപിനെ രക്ഷിക്കാൻ കരുതലോടെ കരുനീക്കം

സമസ്താപരാധം പറഞ്ഞ് മാപ്പ് ചോദിക്കാമെന്ന് വമ്പൻ സ്രാവും മാഡവും; പൾസർ സുനിയുടെ രഹസ്യ മൊഴി പുറത്തുവരാതിരിക്കാനും ഭീഷണിയും കാലുപിടിത്തവും; വിവാഹജീവിതത്തിൽ കേസ് കല്ലുകടിയാവുമെന്ന ഉപദേശിക്കാൻ താരപ്രമുഖരിറങ്ങും; ഓണച്ചിത്രങ്ങളുടെ പേരു പറഞ്ഞ് മഞ്ജുവിനേയും സ്വാധീനിക്കാനും നീക്കം: ദിലീപിനെ രക്ഷിക്കാൻ കരുതലോടെ കരുനീക്കം

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വരും ദിവസങ്ങളിൽ നാടകീയ വഴിത്തിരുവുകൾക്ക് സാദ്ധ്യത. സിനിമ മേഖലയെ രക്ഷിക്കാൻ കേസിൽ വിട്ടുവീഴ്ചക്ക് തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് സിനിമാ രംഗത്തെ പ്രമുഖർ അടക്കം നിരവധി പേർ നിരന്തരമെന്നവണ്ണം നടിയുമായി ബന്ധപ്പെടുന്നുണ്ടെന്നുള്ള അഭ്യൂഹങ്ങൾ വ്യാപകമായി. ഈ മാസം 30-നകം കേസ് ഒത്തുതീർപ്പിലെത്തിക്കുന്നതിനാണ് സിനിമ പ്രവർത്തകരിൽ ഒരു വിഭാഗം രഹ്യനീക്കം ആരംഭിച്ചിട്ടുള്ളത്. എന്നാൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് നടിയുടെ പക്ഷം. ഇതോടെ കൂടുതൽ വെളിപ്പെടുത്തൽ നടത്താതിരിക്കാൻ പൾസർ സുനിയിൽ സമ്മർദ്ദം ശക്തമായെന്നും സൂചനയുണ്ട്. മജിസ്‌ട്രേട്ടിന് മുന്നിൽ രഹസ്യ മൊഴി നൽകാതിരിക്കാനാണ് നീക്കം.

30-ന് പൾസർ സുനി കോടതിയിൽ രഹസ്യമൊഴി നൽകിയാൽ സിനിമ മേഖല കൂടുതൽ പ്രതിസന്ധിയിലാവുമെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇത് സംബന്ധിച്ച് നീക്കം ശക്തമായിരിക്കുന്നത്. കേസ് നടപടികൾ മൂലം പ്രതിസന്ധിയിലായ നിർമ്മാതാക്കളുടെ പ്രേരണയിലാണ് താരസംഘടനയിലെ പ്രമുഖർ എങ്ങിനെയും നടിയെ കേസിൽ പിൻതിരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നതെന്നാണ് പരക്കെയുള്ള പ്രചാരണം. വിവാഹജീവിതത്തിൽ കേസ് നടപടികൾ കല്ലുകടിയാവുമെന്നും അതിനാൽ എങ്ങിനെയും ഇതിൽ നിന്നും വിട്ടുനിൽക്കുന്നതാണ് നല്ലതെന്നും ചൂണ്ടിക്കാട്ടിയാണ് ഇക്കൂട്ടർ നടിയെ സമീപിച്ചിട്ടുള്ളതെന്നും എന്നാൽ ഇക്കാര്യത്തിൽ നടി ഇനിയും മനസുതുറന്നിട്ടില്ലന്നുമാണ് ലഭ്യമായ വിവരം.

മാന്യമായ വ്യവസ്ഥയിൽ കേസ് ഒത്തുതീർക്കുക എന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തിക്കുക എന്നതാണ് ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് രംഗത്തുള്ള സിനിമ പ്രവർത്തകരുടെ മുഖ്യ അജണ്ട. ഏതുവിധത്തിലും ഇതിനായി നടിയെ സന്നദ്ധയാക്കുന്നതിനാണ് ഇവരുടെ നീക്കം. ഇതിനായി സിനിമമേഖലയിലെ പ്രമുഖരുടെ നിരതന്നെ രംഗത്തുണ്ടെന്നും സിനിമയില്ലങ്കിൽ തങ്ങളും അപ്രസക്തരാവും എന്ന തിരിച്ചറിവിലാണ് ഇവർ കേസ് ഒത്തുതീർക്കൽ ശ്രമങ്ങൾക്ക് ചുക്കാൻപിടിക്കുന്നതെന്നുമാണ് സൂചന. കേസ് വിസ്താരത്തിനെത്തിയാൽ കോടതിമുറിയിൽ പ്രതിഭാഗം അഭിഭാഷകൻ ആളൂർ 'കടിച്ചുകീറുമെന്നും' ഇവർ നടിയെ ധരിപ്പിച്ചതായും ഇത് നടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നുമുള്ള പ്രാചരണങ്ങളും വ്യാപകമായിട്ടുണ്ട്. ഓണം റിലീസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വങ്ങൾ ഏറെയാണ്. കേസ് തന്നെയാണ് വില്ലൻ. ഈ സാഹചര്യത്തിലാണ് ഒത്തുതീർപ്പ് നീക്കങ്ങൾ.

എല്ലാം ഒതുക്കി തീർക്കാനായി വമ്പൻ സ്രാവും മാഡവും നടിക്ക് മുമ്പിൽ സമസ്താപരാധം പറഞ്ഞ് മാപ്പ് ചോദിക്കാനും തയ്യാറാണ്. പൾസർ സുനിയെ വിലയ്‌ക്കെടുക്കാനും നീക്കമുണ്ട്. നടിയുടെ അഭ്യൂദയകാംക്ഷികളെന്നനിലയിൽ സിനിമമേഖലയിൽ നിന്നുള്ളവർ നടത്തിവരുന്ന ഈ രഹസ്യനീക്കം ഫലപ്രാപ്തിയിൽ എത്തിയാൽ ദിലീപ് താമസിയാതെ ജയിൽ മോചിതനാവുമെന്ന കാര്യം ഉറപ്പാണ്. പൊലീസ് നടപടികൾ തുടരവെ താൻ നൽകിയ മൊഴിയിൽ ഒരിടത്തും ദിലീപിന്റെ പേര് പരാമർശിച്ചിട്ടില്ലന്നുള്ള നടയിയുടെതായി പുറത്തുവന്ന വിശദീകരണം ഇത്തരക്കാരുടെ സമ്മർദ്ദത്തെത്തുടർന്നാണെന്നുള്ള സംശയവും ബലപ്പെട്ടിട്ടുണ്ട്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള പൊലീസ് നീക്കം ഊർജ്ജിതമാണെന്ന് ഡി ജി പി ലോക്‌നാഥ് ബഹ്‌റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ദിലീപിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളുമൊക്കെ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ അവകാശവാദം.

കോടതിക്ക് പുറത്ത് കേസ് ഒത്തുതീർന്നാൽ ഇതെല്ലാം വെറുതെയാവുമെന്നാണ് നിയമവിദഗ്ധരുടെ വെളിപ്പെടുത്തൽ. പ്രമാഥമായ പീഡനക്കേസുകളിലെ പ്രതികൾ കേസിൽ നിന്നും പുല്ലുപോലെ തലയൂരിയ മുൻ ചരിത്രവും ഇവർ ചൂണ്ടിക്കാട്ടുന്നു. വിയ്യൂർ ജയിലിലുള്ള സുനിയെ സ്വാധീനിക്കാനും നീക്കം സജീവമാണ്. പൾസറും വഴങ്ങുന്നില്ല. കാക്കനാട്ടെ ജയിലിൽ പൾസറിനെ വകവരുത്താനും ശ്രമം നടന്നുവെന്ന് ആരോപണം ഉണ്ട്. ഇത് മനസ്സിലാക്കിയാണ് വിയ്യൂർ ജയിലിലേക്ക് കോടതി പൾസറിനെ മാറ്റിയത്. ഈ മാസം 30ന് പൾസർ മൊഴി നൽകിയാൽ സിനിമാ മേഖലയാകെ വെട്ടിലാകും. വമ്പൻ സ്രാവിന്റേയും മാഡത്തിന്റേയും പേര് പുറത്തുവരരുത്. ദിലീപ് വിചാരണയിലൂടെ രക്ഷപ്പെടുകയും വേണം. ഇതാണ് ഒത്തുതീർപ്പുകാരുടെ ലക്ഷ്യം.

അക്രമത്തിന് ഇരയായ യുവതിയും മഞ്ജുവാര്യരും തമ്മിൽ അടുത്ത ബന്ധമുണ്ട്. മഞ്ജുവിനെ സമ്മർദ്ദത്തിലാക്കാനും കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു. ഇഥിലൂടെ മഞ്ജുവിനെ കേസിലെ ഇടപെടലിൽ നിന്ന് പിന്തരിപ്പിക്കാനാണ് നീക്കം. എന്നാൽ നടിയും മഞ്ജുവും ഗൂഢാലോചനക്കാരെ പുറത്തു കൊണ്ടു വരുമെന്ന നിലപാടിലാണ്. ഇതാണ് കേസ് യഥാർത്ഥ വഴിയെ സഞ്ചരിക്കാനുള്ള കാരണവും. പുതിയ അഭിഭാഷകൻ നൽകിയ കണക്കുകളുടെ അടിസ്ഥാനത്തിൽ നടൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഈ മാസം തന്നെ ജയിൽ മോചിതനാകും എന്ന ആത്മവിശ്വാസത്തിലാണു ദിലീപ് എന്നു റിപ്പോർട്ടുകൾ പറയുന്നു. ജയിൽ മോചിതനായാൽ കന്നി ഒന്നിനു തന്നെ മലയ്ക്കു പോകാനാണു നടന്റെ ഉദ്ദേശം. വ്രതം അനുഷ്ട്ടിക്കുന്നതിന്റെ ഭാഗമായാണു താടിയും മുടിയും നീട്ടി വളർത്തുന്നത് എന്നാണ് ദിലീപ് അനുജൻ അനുപനോടും അമ്മയോടും പറഞ്ഞത്.

വ്രതമെടുക്കുന്നതിനാൽ ജയിലിൽ ദിലീപിനു ഭക്ഷണ കാര്യത്തിൽ ചില പരിഗണനകൾ ലഭിക്കുന്നുണ്ട് എന്നു പറയുന്നു. ഇഷ്ട വിഭവങ്ങളനുസരിച്ചാണു ദിലീപിന് പാകം ചെയ്തു നൽകുന്നത്. ഉച്ചയ്ക്ക് ഊണും, തൈരും, മെഴുക്കു പുരട്ടിയും, അച്ചറുമാണ്. വ്രതമായതിനാൽ ഇരുനേരവും കുളിക്കാനുള്ള അനുവാദവും ഉണ്ട്. നാമജപവും മുടക്കാതെ നടത്തുന്നുണ്ട് എന്നു പറയുന്നു. നിലവിൽ ജയിലിലെ രീതികളുമായി നടൻ നൂറു ശതമാനം പൊരുത്തപ്പെട്ടു കഴിഞ്ഞു. ഇപ്പോൾ താരം സഹതടവുകാരുടെ വിശേഷങ്ങളും അന്വേഷിക്കാറുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP