Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അയാൾ ബാങ്കിനെ പറ്റിച്ചതിന് ഞങ്ങളെന്തിനാ സാറെ തെരുവിൽ കിടക്കണത്...? ജപ്തിയുടെ വക്കിലെത്തി വീട് ലീസിന് നൽകി 17 ലക്ഷം തട്ടിച്ച ബിജെപി നേതാവിന്റെ ചതിയിൽ പെരുവഴിയിലായി അഞ്ച് കുടുംബങ്ങൾ; സീരിയൽ നടനായും പാരലൽ കോളേജ് പ്രിൻസിപ്പലായും വിലസിയ വിഷ്ണുദേവൻ തട്ടിപ്പുകളുടെ രാജാവ്

അയാൾ ബാങ്കിനെ പറ്റിച്ചതിന് ഞങ്ങളെന്തിനാ സാറെ തെരുവിൽ കിടക്കണത്...? ജപ്തിയുടെ വക്കിലെത്തി വീട് ലീസിന് നൽകി 17 ലക്ഷം തട്ടിച്ച ബിജെപി നേതാവിന്റെ ചതിയിൽ പെരുവഴിയിലായി അഞ്ച് കുടുംബങ്ങൾ; സീരിയൽ നടനായും പാരലൽ കോളേജ് പ്രിൻസിപ്പലായും വിലസിയ വിഷ്ണുദേവൻ തട്ടിപ്പുകളുടെ രാജാവ്

അരുൺ ജയകുമാർ

തിരുവനന്തപുരം: ഈ വയ്യാത്ത മനുഷ്യരേയും, കുട്ടികളേയും വിവാഹ പ്രായമായ പെൺകുട്ടികളേയും കൊണ്ട് ഞങ്ങൾ എങ്ങോട്ടാണ് പോകേണ്ടതെന്ന് ഒന്നു പറഞ്ഞു തരുമോ? അയാൾ ബാങ്കുകളെ പറ്റിച്ചതിന് ഞങ്ങളെന്തിനാ സാറെ തെരുവിൽ കിടക്കണത്... കഷ്ടപ്പെട്ടുണ്ടാക്കിയ കാശാണ് ആ ദ്രോഹിക്ക് നൽകിയത്... ജപ്തി നോട്ടീസുള്ള വീട് ലീസിന് നൽകി തങ്ങളെ പറ്റിച്ച ബിജെപി നേതാവിനെക്കുറിച്ചും തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും ബിജെപി നേതാവിന്റെ തട്ടിപ്പിന് ഇരയായ കുടുംബങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞ വാക്കുകളാണിത്. പണം നൽകിയാണ് കെട്ടിടം ഒറ്റിക്ക് എടുത്തിരിക്കുന്നത്. വിവാദങ്ങൾ ബിജെപിയെ വിട്ടൊഴിയുന്നില്ല ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന മുറയ്ക്ക് അതിങ്ങനെ വന്ന് പതിച്ചകൊണ്ടിരിക്കുകയാണ്. ബാങ്കിൽ പണയം നൽകിയ വീട് പാവപ്പെട്ടവർക്ക് ലീസിന് നൽകി 17 ലക്ഷം തട്ടിയെടുത്ത് ബിജെപി നേതാവ് വിഷ്ണുദേവൻ പ്രദേശത്തെ ബിജെപിയുടെ മുഖമായിരുന്നു.

കാഞ്ഞിരംപാറ ജങ്ഷനിലുള്ള ഇയാളുടെ വസ്തുവും വീടും വിവിധ ബാങ്കുകളിൽ പണയപ്പെടുത്തി ഒന്നരക്കോടിയോളം രൂപ വായ്പയെടുത്തശേഷം പാവപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് ലീസിന് നൽകുകയായിരുന്നു. എടുത്ത വായ്‌പ്പകൾ കൃത്യമായ് അടയ്ക്കാതെ വന്നപ്പോൾ ബാങ്കിൽ നിന്നും ജപ്തി നോട്ടീസുകൾ വരികയും ചെയ്തു. തലസ്ഥാനത്തെ റെപ്കോ എന്ന് ഹോം ലോൺ ദാതാക്കളിൽ നിന്നും സഹകരണ ബാങ്കുകളിൽ നിന്നും വന്ന ജപ്തിനോട്ടീസുകളിൽ നിന്നും ഇയാൾ രക്ഷപെട്ടതാകട്ടെ ഒറ്റിക്ക് താമസിക്കുന്നവരുടെ വ്യാജ ഒപ്പിട്ട് ശേഷം കെട്ടിടം വാടകയ്ക്ക് നൽകിയതായ് രേഖയുണ്ടാക്കി കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ്. മൂന്ന് തവണ സമാനമായി സ്റ്റേ വാങ്ങിയ ശേഷം നാലാമതും ഇതേ തന്ത്രം ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ കോടതി അത് കൈയോടെ പിടികൂടി പിഴയും നൽകുകയായിരുന്നു.

ഒറ്റിക്ക് താമസിക്കാൻ വന്നവർ വിഷ്ണുദേവന്റെ ഈ തട്ടിപ്പുകൾ അറിഞ്ഞതാകട്ടെ ഇക്കഴിഞ്ഞ 17ന് ബാങ്കിൽ നിന്നും ജപ്തി നോട്ടീസുമായി ആളുകൾ എത്തിയപ്പോഴാണ്. തുടർന്ന് കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാനായി എത്തിയപ്പോഴേക്കും വിഷ്ണുദേവൻ സ്ഥലംവിട്ടിരുന്നു.തൊഴുവൻകോട് അമ്പലത്തിന്റെ പരിസരത്ത് ചായ വിൽക്കുന്ന ഒരു സ്ത്രീ, ക്യാൻസർ രോഗിയായ ഒരു കുട്ടിയും ബുദ്ധിവൈകല്യമുള്ള മറ്റൊരു കുട്ടിയും ഉൾപ്പടെ 21 പേരടങ്ങുന്ന 5 കുടുംബങ്ങളാണ് ബിജെപി നേതാവ് വിഷ്ണുദേവന്റെ തട്ടിപ്പിന് ഇരയായത്. തങ്ങളെ പറ്റിച്ച് കൈക്കലാക്കിയ 17 ലക്ഷവും 14 സെന്റ് ഭൂമിയും അതിലെ വിവിധ കെട്ടിടങ്ങളിലുമായി താമസിക്കുന്നവരേയും പറ്റിച്ച് കടന്ന്കളഞ്ഞ വിഷ്ണുദേവനെ ഇനിയും പിടികൂടിയിട്ടില്ല. സംഭവം താമസക്കാർ അറിഞ്ഞതിന്റെ അന്ന് ഉച്ചയ്ക്ക് മുങ്ങിയ പ്രതി ഇനിയും പൊങ്ങിയിട്ടുമില്ല. ഇയാൾ തമിഴ്‌നാട് പ്രദേശത്ത് ഉണ്ടെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

തന്റെയും ഭാര്യയുടേയും ഉടമസ്ഥതയിലുള്ള വസ്തുവും കെട്ടിടവും വിഷ്ണുദേവൻ ഈട് നൽകിയാണ് ബാങ്കുകളിൽനിന്ന് വായ്പ തരപ്പെടുത്തിയത്. വീട് വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നും ഈ ഇനത്തിൽ തനിക്ക് വൻതുക മാസവരുമാനമുണ്ടെന്നും ഇയാൾ ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ചു. അഞ്ചുകുടുംബങ്ങളുടെയും പേരിൽ വ്യാജ വാടകക്കരാറുണ്ടാക്കി ബാങ്കുകൾക്ക് നൽകുകയും ചെയ്തിരുന്നു.ജപ്തിനടപടികൾ ആരംഭിച്ചതറിഞ്ഞ് താമസക്കാരായ അഞ്ച് കുടുംബങ്ങൾ വ്യാഴാഴ്ച രാവിലെ ബാങ്കിലെത്തി. അപ്പോഴാണ് വ്യാജ വാടക കരാറിനെക്കുറിച്ചും കോടതി ഇടപെടലിനെക്കുറിച്ചും ഇവർ അറിഞ്ഞത്. താമസക്കാരനായ കാഞ്ഞിരംപാറ സ്വദേശി മോഹനന്റെ പേരിൽ വ്യാജരേഖയുണ്ടാക്കി ബാങ്കിനെതിരേ വിഷ്ണുദേവൻ കോടതിയേയും കബളിപ്പിച്ചതായും ബാങ്കുകാർ പറയുന്നു.

താമസക്കാരുടെ ദയനീയാവസ്ഥ മനസിലാക്കിയ ബാങ്ക് അധികൃതർ വീട് ഒഴിഞ്ഞുപോകുന്നതിന് അഞ്ചുദിവസം അനുവദിച്ചിരുന്നു. പിന്നീട് ഐജിക്ക് പരാതി നൽകിയചതിന്റെ അടിസ്ഥാനത്തിൽ ഇരുപത് ദിവസത്തെ സാവകാശം നൽകിയെങ്കിലും തങ്ങൾ വീട് ലീസിനെടുത്തപ്പോൾ നൽകിയ പണം തിരികെ കിട്ടാതെ ഞങ്ങൾ ഒഴിഞ്ഞ് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും താമസക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു.2010ലാണ് വിഷ്ണുദേവൻ ആദ്യമായി വീട് ഒറ്റിക്ക് നൽകിയത്. പിന്നീട് 5 കുടുംബങ്ങളാണ് ഇവിടെ താമസം. മരുതംകുഴി വട്ടിയൂർക്കാവ് റോഡിലെ കാഞ്ഞിരംപാറ ജംങ്ഷനിലാണ് 14 സെന്റ് സഥലം സ്ഥിതിചെയ്യുന്നത്. വിഷ്ണുദേവന്റെ കുടുംബം ഉൾപ്പടെ 6 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ബിജെപി നേതൃത്വത്തിന് പരാതി നൽകിയോ എന്ന് ചോദിച്ചപ്പോൾ ലഭിച്ച മറുപടിയാകട്ടെ പറ്റിക്കപെട്ടവരിൽ ബിജെപി അനുഭാവികളും ഉണ്ടെന്നും അയാൾക്കെതിരെ ഒന്നും പാർട്ടി ഒരു നടപടിയും എടുക്കില്ലെന്നുമാണ്.

ബിജെപിയുടെ സജീവ പ്രവർത്തകനായിരുന്ന വിഷ്ണു കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തലസ്ഥാന നഗരസഭയിലെ കാഞ്ഞിരംപാറ വാർഡിൽ നിന്നും സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുകയുമായിരുന്നു. സീരിയൽ നടൻ, പാരൽ കോളേജ് പ്രിൻസിപ്പൽ, ഇതിനെല്ലാം പുറമേ ബിജെപിയുടെ ഉന്നതനായ പ്രാദേശിക നേതാവ് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന വിഷ്ണുദേവൻ തങ്ങളെ ചതിക്കുമെന്ന് ഇവർ കരുതിയിരുന്നില്ല.കെവി കോളേജ് എന്നപേരിലാണ് ഇയാൾ കാഞ്ഞിരംപാറയിൽ പാരലൽ കോളേജ് നടത്തുന്നത്. നിരവധി വിദ്യാർത്ഥികൾ ഇവിടെ ട്യൂഷന് വരുന്നുണ്ട്. ഇവിടെ കണക്ക് അദ്ധ്യാപകനും വിഷ്ണു തന്നെയായിരുന്നു. അദ്ധ്യാപകനും രാഷ്ട്രീയ പരവർത്തനവും ഒരുമിച്ച് മുന്നോട്ട് കൊണ്ടപോയിരുന്ന വിഷ്ണഉവിനെ രാഷ്ട്രീയ ഭേദമന്യേ എ്ല്ലാവർക്കും ഇഷ്ടവും ബഹുമാനവുമാിരുന്നു. എന്നാൽ ഇയാളിൽ നി്നനും ഇത്തരമൊരു പ്രവർത്തി പ്രതീക്ഷിച്ചില്ലെന്നാണ് സമീപവാസികളും പറയുന്നത്. വിഷയത്തിൽ ബിജെപി ജില്ലാ നേതൃത്വം ഇനിയും പ്രതികരിച്ചിട്ടുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP