Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻഫോസിസ് ഓഹരിവിലത്തകർച്ചയ്ക്കു പിന്നിൽ അസ്വാഭാവിക ഇടപെടലെന്നു സംശയം; സെബി അന്വേഷണം തുടങ്ങി; സിക്കയുടെ ഓഹരികൾ തിരിച്ചു് വാങ്ങാനുള്ള ഡയറക്ടർ ബോർഡ് തീരുമാനങ്ങൾ നിക്ഷേപകർക്ക് ചോർത്തിയെന്ന് ഗുരുതരആരോപണം; ഇൻഫോസിസ് വില 15 ശതമാനം ഇടിഞ്ഞു; നിക്ഷേപകനഷ്ടം 34, 000 കോടി

ഇൻഫോസിസ് ഓഹരിവിലത്തകർച്ചയ്ക്കു പിന്നിൽ അസ്വാഭാവിക ഇടപെടലെന്നു സംശയം; സെബി അന്വേഷണം തുടങ്ങി; സിക്കയുടെ ഓഹരികൾ തിരിച്ചു് വാങ്ങാനുള്ള ഡയറക്ടർ ബോർഡ് തീരുമാനങ്ങൾ നിക്ഷേപകർക്ക് ചോർത്തിയെന്ന് ഗുരുതരആരോപണം; ഇൻഫോസിസ് വില 15 ശതമാനം ഇടിഞ്ഞു; നിക്ഷേപകനഷ്ടം 34, 000 കോടി

ന്യൂഡൽഹി : ഓഹരി വിപണിയിലെ അപ്രതീക്ഷിത തകർച്ചയെ തുടർന്ന് ഇൻഫോസിസിന്റെ ഓഹരികൾ സെക്യൂരിറ്റിഎക്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നിരീക്ഷിക്കുന്നു. വിപണിയിൽ അനധികൃതമായ ഇടപെടൽ നടത്തിയെന്ന സംശയത്തെ തുടർന്നാണ് സെബിയുടെ ഇടപടൽ . രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇൻഫോസിസ്.

ഇൻഫോസിസിന്റെ സി ഇ ഒ ആൻഡ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് വിശാൽ സിക്ക രാജി വച്ചതോടെയാണ് അപൂർവ്വ സംഭവങ്ങൾ അരങ്ങേറിയത്. രാജി പ്രഖ്യാപനത്തിന് പിന്നാലെ ഇൻഫി ഓഹരികളിൽ പതിനഞ്ചു ശതമാനത്തോളമാണ് ഇടിവുണ്ടായത്. ഓഹരിഉടമകൾക്ക് 34,000 കോടി രൂപയുടെ നിക്ഷേപനഷ്ടമാണ് ഒറ്റയടിക്ക് ഉണ്ടായത്. ഇതോടെ കമ്പനിയുടെ മാർക്കറ്റ് വാല്യു 2.34 ലക്ഷം കോടിയിൽ നിന്ന് 1.95 ലക്ഷം കോടിയിലെത്തി. അപ്രതീക്ഷിത രാജി സൃഷ്ടിച്ച പ്രത്യാഘാതം മറികടക്കുന്നതിന് ഓഹരികൾ തിരിച്ചുവാങ്ങാനൊരുങ്ങുകയാണ് ഇൻഫോസിസ്. സിക്കയുടെ കൈവശമുള്ള 13,000 കോടി രൂപയുടെ ഷെയർ ബൈബാക്ക് ചെയ്യാനാണ് തീരുമാനം.

ബൈബാക്കിൽ മികച്ച വില പ്രതീക്ഷിച്ചു വ്യാഴാഴ്ച ഓഹരി വാങ്ങിക്കൂട്ടിയവർക്കാണു സിക്കയുടെ രാജി കനത്ത പ്രഹരമേൽപ്പിച്ചത്. സിക്കയുടെ ഓഹരികൾ തിരികെ വാങ്ങണമെന്നതു സ്ഥാപകരിൽ ചിലർ ഉൾപ്പെടെ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. മിച്ചമുള്ള മൂലധനം നിക്ഷേപകർക്കു തിരികെ നൽകുന്ന ഏർപ്പാടാണു 'ഷെയർ ബൈബാക്ക്'. ടിസിഎസ് ഉൾപ്പെടെ ഏതാനും ഐടി കമ്പനികൾ ഈ മാർഗം സ്വീകരിച്ചിട്ടുണ്ട്. ഇതു തന്നെയാണ് ഇൻഫോസിസും ഇപ്പോൾ പിന്തുടർന്നത്.

ഇതോടൊപ്പം ഇൻഫോസിസിനായി പുതിയ സിഇഒയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ഇൻഫോസിസ് മാനേജ്‌മെന്റ്. സിക്കയെ എത്രയും വേഗം ഇൻഫോസിസിന്റെ പടികടത്തുക എന്ന ഉദ്ദേശ്യവും നാരായണമൂർത്തിക്കും സംഘത്തിനുമുണ്ട്. കമ്പനിയുടെ 36 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഇൻഫി ഓഹരി ഉടമകൾ ഏറ്റവും ഭീമമായ നഷ്ടം നേരിട്ടതിനു പിന്നാലെയാണ് ഓഹരികൾ തിരിച്ചെടുക്കാനുള്ള നീക്കമുണ്ടായത്. ഇതിനായി കഴിഞ്ഞ തിങ്കളാഴ്ചത്തെ ക്ലോസിങ് നിരക്കും 17 ശതമാനം പ്രീമിയവും നൽകും. 1,150 രൂപയാണ് ഒരു ഓഹരിയുടെ തിങ്കളാഴ്ചത്തെ ക്ലോസിങ് നിരക്ക്. ഇൻഫി ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്.

ഇൻഫോസിസിന്റെ തീരുമാനങ്ങൾ ഇന്ത്യൻ ഓഹരിവിപണിയേയും പിടിച്ചുലച്ചു. ഒരു വേള ഇൻഫോസിസിന്റെ വില 850 വരെ എത്തിയിരുന്നു. ഇത് അസ്വാഭാവികമാണെന്ന വിലയിരുത്തലാണ് സെബിക്കുള്ളത്. കമ്പനിയുടെ തീരുമാനങ്ങളും നയങ്ങളും നിക്ഷേപകർക്ക് ചോർത്തിയെന്ന ആരോപണത്തിലാണ് സെബി ഇപ്പോൾ ഇടപെടുന്നത്. ബി എസ് ഇയിലും എൻഎസ്ഇയിലും കൂടാതെ യുഎസ് വിപണിയായ അമേരിക്കൻ ഡിപ്പോസിറ്ററി റസീപ്‌ററ്‌സിലും ന്യൂയോർക്ക് സ്‌റ്റോക്ക് എക്‌ചേഞ്ചിലും ലിസ്റ്റ് ചെയ്യപ്പട്ട ഓഹരിയാണ് ഇൻഫോസിസിന്റേത്. അമേരിക്കയിലും ഇൻഫിക്ക് തിരിച്ചടിയാണ്. ഇതും അന്വേഷണ പരിധിയിൽ പെടും. വിപണിയിൽ കൃത്രിമം കാട്ടിയ 331 കമ്പനികൾക്കെതിരേ സെബി കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. ഇതിൽ പലതും നികുതി വെട്ടിച്ചെതിന് ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലുള്ളതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP