Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാപ്പാട് കടപ്പുറത്ത് ദുൽഹജ്ജ് മാസപ്പിറവി കണ്ടു; കേരളത്തിൽ ബലിപ്പെരുന്നാൾ സെപ്റ്റംബർ ഒന്നിന്

കാപ്പാട് കടപ്പുറത്ത് ദുൽഹജ്ജ് മാസപ്പിറവി കണ്ടു; കേരളത്തിൽ ബലിപ്പെരുന്നാൾ സെപ്റ്റംബർ ഒന്നിന്

കോഴിക്കോട്: കേരളത്തിൽ ബലിപ്പെരുന്നാൾ സെപ്റ്റംബർ ഒന്നിന്. കോഴിക്കോട് കാപ്പാട് ദുൽഹജ്ജ് മാസപ്പിറവി കണ്ട പശ്ചാത്തലത്തിലാണ് ബലിപ്പെരുന്നാൾ സെപ്റ്റംബർ ഒന്നിന് ആഘോഷിക്കുക.

ഓഗസ്റ്റ് 23 ബുധനാഴ്ച ദുൽഹജ്ജ് ഒന്നും സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച ബലിപ്പെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർക്ക് വേണ്ടി അബ്ദുൽ മജീദ് ബാഖവി, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു. ദുൽഹജ്ജ് മാസം പത്തിനാണ് മുസ്ലിം സമൂഹം ബലിപ്പെരുന്നാൾ ആഘോഷിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP