Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിരുവനന്തപുരത്ത് നിന്നും ആംബുലൻസ് കൊടുങ്ങല്ലൂരിലെത്താൻ വേണ്ടത് അഞ്ചു മണിക്കൂർ; മെഡിക്കിൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ബാലകൃഷ്ണനെ കൊടുങ്ങല്ലൂരിലെത്തിച്ചത് 10 മണിക്കൂർ കഴിഞ്ഞ്; കോടികളുടെ സ്വത്തിന് ഉടമയായ റിട്ട. രജിസ്ട്രാറുടെ മരണം കൊലപാതകം തന്നെയെന്ന് അന്വേഷണസംഘം; അഡ്വ. ശൈലജയും ഭർത്താവും കൊലക്കേസിലും കുടുങ്ങും

തിരുവനന്തപുരത്ത് നിന്നും ആംബുലൻസ് കൊടുങ്ങല്ലൂരിലെത്താൻ വേണ്ടത് അഞ്ചു മണിക്കൂർ; മെഡിക്കിൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ബാലകൃഷ്ണനെ കൊടുങ്ങല്ലൂരിലെത്തിച്ചത് 10 മണിക്കൂർ കഴിഞ്ഞ്; കോടികളുടെ സ്വത്തിന് ഉടമയായ റിട്ട. രജിസ്ട്രാറുടെ മരണം കൊലപാതകം തന്നെയെന്ന് അന്വേഷണസംഘം; അഡ്വ. ശൈലജയും ഭർത്താവും കൊലക്കേസിലും കുടുങ്ങും

രഞ്ജിത് ബാബു

കണ്ണൂർ: കോടികളുടെ ആസ്തിയുള്ള തളിപ്പറമ്പിലെ റിട്ടയേർഡ് രജിസ്ട്രാർ പി.ബാലകൃഷ്ണന്റെ മരണം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിൽ അന്വേഷണസംഘം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ അഡ്വ. ഷൈലജയും ഭർത്താവ് പി.കൃഷ്ണകുമാറും വിദഗ്ദ്ധ ചികിത്സക്കെന്നു വിശ്വസിപ്പിച്ച് ബാലകൃഷ്ണനെ ആംബുലൻസിൽ കൊണ്ടു പോവുകയായിരുന്നു.

അടുത്ത ബന്ധുവാണെന്ന് ആശുപത്രി അധികൃതരെ വിശ്വസിപ്പിച്ചാണ് ബാലകൃഷ്ണനെ ഇവർ ഡിസ്ചാർജ് ചെയ്യിച്ചത്. ഡിസ്ചാർജ് ചെയ്ത് പത്ത് മണിക്കൂറിനകം ബാലകൃഷ്ണൻ മരണമടയുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള രോഗിയെ തിരക്കിട്ട് കൊണ്ടു പോയത് തിരുവനന്തപുരം പേട്ടയിലെ ബാലകൃഷ്ണന്റെ അയൽക്കാരിലും സംശയമുണ്ടാക്കിയിരുന്നു. തിരുവനന്തപുരത്തു നിന്നും കൊടുങ്ങല്ലൂരിലെത്താൻ ആംബുലൻസിന് അഞ്ച് മണിക്കൂർ മതിയാകും. എന്നാൽ ഡിസ്ചാർജ് ചെയ്തശേഷം പത്ത് മണിക്കൂർ കഴിഞ്ഞാണ് ബാലകൃഷ്ണനെ കൊടുങ്ങല്ലൂരിലെത്തിച്ചത്. ഇത്രയും സമയം ബാലകൃഷ്ണനെ ഇവർ എവിടെ കൊണ്ടു പോയെന്നും അദ്ദേഹം എങ്ങിനെ മരിച്ചെന്നുമുള്ള സംശയം ദൂരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ആംബുലൻസിൽ ബാലകൃഷ്ണനെ ആശുപത്രിയിലെത്തിക്കാതെ മറ്റെവിടെയോ കൊണ്ടു പോയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അവിടെ വച്ച് ബാലകൃഷ്ണനെ ചികിത്സ നൽകാതെ കൊലപ്പെടുത്തിയിരിക്കാനും സാധ്യതയുണ്ട്.

ബാലകൃഷ്ണന്റെ മരണം സംബന്ധിച്ച് കേസ് അന്വേഷിക്കുന്നതുകൊടുങ്ങല്ലൂർ പൊലീസാണ്. സ്വത്തുക്കൾ തട്ടിയെടുത്തതും പെൻഷൻ ആനുകൂല്യം നേടിയെടുത്തതും വ്യാജരേഖകൾ നിർമ്മിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ് പയ്യന്നൂർ പൊലീസ് അന്വേഷിക്കുന്നത്. ബാലകൃഷ്ണന്റെ മരണം സംബന്ധിച്ച ദുരൂഹത അന്വേഷിക്കാൻ പയ്യന്നൂർ പൊലീസ് തൃശ്ശൂർ എസ്‌പി.ക്ക് വിവരങ്ങൾ കൈമാറിയിട്ടുമുണ്ട്. ഇപ്പോൾ പയ്യന്നൂർ പൊലീസ് കസ്റ്റഡിയിലുള്ള അഡ്വ. ഷൈലജയേയും ഭർത്താവ് കൃഷ്ണകുമാറിനേയും വിട്ട് കിട്ടാൻ കൊടുങ്ങല്ലൂർ പൊലീസ് കോടതിയെ സമീപിക്കും.

പയ്യന്നൂർ പൊലീസ് കസ്റ്റഡിയിൽ വിട്ട് കിട്ടിയ ഷൈലജയേയും ഭർത്താവിനേയും തായിനേരിയിലുള്ള അവരുടെ വീട്ടിൽ കൊണ്ടു പോയി തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. പ്രതികളുമായി അന്വേഷണ സംഘം കൊടുങ്ങല്ലൂരിലേക്ക് ഇന്ന് തന്നെ പോകും. ഷൊർണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലെ തെളിവെടുപ്പും നടത്താനുണ്ട്. ബാലകൃഷ്ണനെ കോഴിക്കോട്ട് കൊണ്ടു വരവേ കൊടുങ്ങല്ലൂരിൽ വെച്ച് മരിച്ചുവെന്നാണ് ഷൈലജയും ഭർത്താവും പറഞ്ഞിരുന്നത്. അതിനാൽ മൃതദേഹം ഷൊർണ്ണൂരിൽ സംസ്‌ക്കരിക്കുകയായിരുന്നു. കൃഷ്ണകുമാറിന്റെ വലിയമ്മയുടെ മകനാണ് ബാലകൃഷ്ണനെന്ന് ഇവർ കൊടുങ്ങല്ലൂർ പൊലീസിൽ മൊഴി നൽകിയിരുന്നു.

ബാലകൃഷ്ണനുമായി ബന്ധപ്പെട്ട കേസിലെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് കോടതിയിൽ അഡ്വ. ഷൈലജ ആവശ്യപ്പെട്ടിരുന്നു. പൊലീസ് കസ്റ്റഡിയിൽ അപേക്ഷ പരിഗണിക്കുന്നിതിനിടെയായിരുന്നു ഇത്. എന്നാൽ കോടതി ഇതിനോടു പ്രതികരിച്ചില്ല. കുടുംബ പെൻഷനായി വ്യാജരേഖകൾ ഹാജരാക്കിയതിന്റെ വിവരശേഖരണത്തിനായി അക്കൗണ്ട് ജനറൽ ഓഫീസിലും ബാലകൃഷ്ണന്റെ അക്കൗണ്ട് ഉണ്ടായിരുന്ന ബാങ്കിലും തെളിവെടുപ്പ് നടത്തും.

അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങളെ എതിർത്തിരുന്ന ശൈലജയ്ക്ക് ഇപ്പോൾ കർക്കശ നിലപാടിലല്ല. അതേസമയം ഭർത്താവ് കൃഷ്ണകുമാർ തനിക്കൊന്നുമറിയില്ലെന്ന പഴയ നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP