Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുത്തലാഖിനെ കുറിച്ച് അഭിപ്രായം എടുക്കാൻ അനുവാദത്തോടെ അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി കാമ്പസിൽ കയറിയ ഇന്ത്യാ ടുഡേ ലേഖികയെ തടഞ്ഞ് വെച്ചും ഭീഷണിപ്പെടുത്തിയും ഒരു സംഘം മൗലിക വാദികളായ വിദ്യാർത്ഥികൾ; അസഹിഷ്ണുതയെ കുറിച്ച് വ്യാകുലപ്പെടുന്നവരുടെ അസഹിഷ്ണുതയുടെ വീഡിയോ പുറത്ത്

മുത്തലാഖിനെ കുറിച്ച് അഭിപ്രായം എടുക്കാൻ അനുവാദത്തോടെ അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി കാമ്പസിൽ കയറിയ ഇന്ത്യാ ടുഡേ ലേഖികയെ തടഞ്ഞ് വെച്ചും ഭീഷണിപ്പെടുത്തിയും ഒരു സംഘം മൗലിക വാദികളായ വിദ്യാർത്ഥികൾ; അസഹിഷ്ണുതയെ കുറിച്ച് വ്യാകുലപ്പെടുന്നവരുടെ അസഹിഷ്ണുതയുടെ വീഡിയോ പുറത്ത്

മൂന്ന് പ്രാവശ്യം തലാഖ് എന്ന് പറഞ്ഞാൽ ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം അവസാനിക്കുമോ? ഈ വിഷയത്തിൽ ഇന്നലെ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചപ്പോൾ അതിനെ കുറിച്ചുള്ള അഭിപ്രായം അറിയാൻ ഇന്നലെ അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിൽ എത്തിയ ഇന്ത്യാ ടുഡേയുടെ റിപ്പോർട്ടർക്ക് നേരെ കയ്യേറ്റ ശ്രമം. ഇൽമ ഹസ്സൻ എന്ന മുസ്ലിം റിപ്പോർട്ടർക്കാണ് അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്.

മുത്തലാഖിനെതിരെ സുപ്രീം കോടതി നടത്തിയ വിധി പ്രസ്താവനയെ കുറിച്ച് കാമ്പസിലെ വനിതകളോട് ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു ഇൽമ. ഒരു പെൺകുട്ടി തന്റെ അഭിപ്രായം പറഞ്ഞ് കൊണ്ടിരിക്കുന്നതിനിടയിലാണ് രണ്ട് മൂന്ന് വിദ്യാർത്ഥികൾ എത്തി ഇൽമയെ തടയുന്നത്. ചിത്രീകരണം നിർത്തി വയ്ക്കാനും ആവശ്യപ്പെട്ടു. എന്നാൽ ഇത് കൂട്ടാക്കാതെ സംസാരിച്ച് കൊണ്ടിരുന്ന ഇൽമയ്ക്ക് നേരെ അസഭ്യ വർഷം ചൊരിയുകയും ഭീഷണിപ്പെടുത്തുകയും മോശം വാക്കുകൾ പറയുകയുമായിരുന്നു കാമ്പസിലെ തന്നെ പുരുഷന്മാർ. ഇവർ വിദ്യാർത്ഥികളോ സ്റ്റാഫോ എന്ന് വ്യക്തമല്ല.

ആദ്യം രണ്ട് മൂന്ന് വിദ്യാർത്ഥികളാണ് എത്തിയതെങ്കിൽ പിന്നീട് ആൺകുട്ടികൾ കൂട്ടത്തോടെ ഇൽമയ്ക്ക് നേരെ അസഭ്യ വർഷവുമായി എത്തുകയായിരുന്നു. ഇൽമയെ കാണാൻപോലും ആകാത്ത വിധമാണ് ആൺകുട്ടികൾ കൂട്ടത്തോടെ വളഞ്ഞത്. ഒരു പക്ഷേ ആൺകുട്ടികൾ അക്രമാസക്തരാകുമോ എന്ന് തോന്നിപ്പോകുമെങ്കിലും ഇവർക്കിടയിൽ നിന്ന് വളരെ ധൈര്യത്തോടെ തന്നെയാണ് ഇൽമ സംസാരിച്ചത്.

ആൾക്കൂട്ടത്തോട് പിരിഞ്ഞ് പോകാനും തന്നെ ഇന്റർവ്യൂ പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ഇൽമ ധൈര്യത്തോടെ പറയുന്നു. അനുവാദം വാങ്ങിയിട്ടാണോ ഷൂട്ടിങ് നടത്തുന്നതെന്ന് ആയിരുന്നു ചിലരുടെ ചോദ്യം താൻ അനുവാദം വാങ്ങിയതിന് ശേഷമാണ് ചിത്രീകരണം നടത്തുന്നതെന്ന് പറയുന്നുണ്ടെങ്കിലും ആൺകുട്ടികൾ ഇവരെ കടന്ന് ആക്രമിക്കുക ആയിരുന്നു. പൊലീസിനെ വിളിക്കുമെന്ന് ഇൽമ പറഞ്ഞെങ്കിലും ആൺകുട്ടികൾ പിന്മാറിയില്ല.

ഒരുവേള ആൺകുട്ടികൾ കയ്യേറ്റം ചെയ്യുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തി എങ്കിലും ഇൽമ ധൈര്യം കൈവിട്ടില്ല. ലൈവായി തന്നെ ഇന്ത്യാടുഡേയുടെ ഡസ്‌കിൽ സംഭവം എത്തിക്കാനും ഇൽമയ്ക്ക് കഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP