Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രതിപക്ഷ സമരമൊന്നും മുഖ്യമന്ത്രിയുടെ മുന്നിൽ വിലപ്പോവില്ല; ആരോഗ്യ മന്ത്രിക്ക് പുർണ്ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും: പ്രതിപക്ഷത്തിന്റേത് വിഷയ ദാരിദ്രമെന്നും പിണറായി

പ്രതിപക്ഷ സമരമൊന്നും മുഖ്യമന്ത്രിയുടെ മുന്നിൽ വിലപ്പോവില്ല; ആരോഗ്യ മന്ത്രിക്ക് പുർണ്ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും: പ്രതിപക്ഷത്തിന്റേത് വിഷയ ദാരിദ്രമെന്നും പിണറായി

തിരുവനന്തപുരം: ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിട്ടും പ്രതിപക്ഷം ബഹളം കൂട്ടിയിട്ടും മന്ത്രി ഷൈലജയ്ക്ക് പൂർണ്ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റേത് വിഷയ ദാരിദ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രി രാജിവെയ്‌ക്കേണ്ടതായ യാതൊരു ആവശ്യവുമില്ലെന്നും പിണറായി നിയമ സഭയിൽ പറഞ്ഞു. ബാലാവകാശ കമ്മീഷനിൽ അനധികൃത നിയമനം നടത്തി എന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ ഇതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് തന്നെയാണ് ആരോഗ്യ മന്ത്രിക്ക് പൂർണ്ണ പിന്തുണയുമായി എത്തിയ മുഖ്യമന്ത്രി പറയുന്നത്.

അതേസമയം നിയമസഭയുടെ ഏഴാംസമ്മേളനം ഇന്നവസാനിക്കാനിരിക്കെ പ്രതിഷേധത്തിനു ശക്തി കൂട്ടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എംഎൽഎമാർ സത്യഗ്രഹ സമരം നടത്തുന്ന പശ്ചാത്തലത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകി. സ്വാശ്രയവിഷയവും ബാലാവകാശ കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ടും ഇന്നും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു.

രാവിലെ തുടങ്ങിയ ചോദ്യോത്തരവേളയിൽ പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുക്കളത്തിൽ ഇറങ്ങി കുത്തിയിരിപ്പ് തുടങ്ങി. മന്ത്രിയുടെ രാജിവരെ സമരം എന്നതാണ് പ്രതിപക്ഷ നിലപാട്. സഭാ സമ്മേളനം അവസാനിക്കുന്നതിനാൽ സഭയ്ക്കുപുറത്തേക്ക് സമരം വ്യാപിപ്പിക്കാനാണു പ്രതിപക്ഷ തീരുമാനം. നിയമസഭാ കവാടത്തിൽ എംഎൽഎമാർ നടത്തുന്ന സത്യഗ്രഹസമരം നാലാംദിവസവും തുടരുകയാണ്.

വിപുലമായ സമരപരിപാടികൾ ആസൂത്രണം ചെയ്യണമെന്നാണ് പ്രതിപക്ഷനിരയിലെ ധാരണ. അതിനിടെ, മന്ത്രി കെ.കെ.ശൈലജയേയും സംസ്ഥാന സർക്കാരിനെയും കൂടുതൽ പ്രതിസന്ധിയിലാക്കി ഹൈക്കോടതിയുടെ ഇടപെടലുണ്ടായി.

ശൈലജയ്‌ക്കെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് നടത്തിയ പരാമർശങ്ങൾ സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. ബാലാവകാശ കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട് കെ.കെ.ശൈലജ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തുവെന്ന നിരീക്ഷണത്തോടെയാണ് പരാമർശം സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചത്. കമ്മിഷൻ നിയമനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ച് നടത്തിയത് ലളിതമായ വിമർശനമാണെന്നും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP