Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരാതിക്കാരിയുടെ വാർഡിൽ പ്രവേശിക്കരുത്; സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്; പീഡനക്കേസിൽ കോവളം എംഎൽഎ വിൻസെന്റിന് ജാമ്യം

പരാതിക്കാരിയുടെ വാർഡിൽ പ്രവേശിക്കരുത്; സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്; പീഡനക്കേസിൽ കോവളം എംഎൽഎ വിൻസെന്റിന് ജാമ്യം

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ കോവളം എംഎ‍ൽഎ എം വിൻസെന്റിന് ജാമ്യം. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുതെന്ന ഉപാധികളോടെയാണ് ജാമ്യം നൽകിയത്. പരാതിക്കാരിയുടെ വാർഡിൽ പ്രവേശിക്കരുതെന്നും തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻ കോടതി നിർദേശിച്ചു.

കർശന ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. പരാതിക്കാരി 18 വർഷമായി മാനസിക രോഗത്തിന് ചികിത്സയിലാണെന്നും വീട്ടമ്മയുടെ സഹോദരനെ വിളിച്ചത് നല്ല ഉദ്ദേശത്തോടെയാണെന്നും വിൻസെന്റിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

എംഎ‍ൽഎ തന്നെ ബലാത്സംഗം ചെയ്തുവെന്ന വീട്ടമ്മയുടെ പരാതിയിൽ കഴഞ്ഞമാസമായിരുന്നു എം.വിൻസെന്റ് അറസ്റ്റിലായത്. തുടർന്ന് ഒരുമാസത്തോളം റിമാൻഡിൽ ജയിലിലായിരുന്നു വിൻസെന്റ്. ഒരു കന്യാസ്ത്രിയെയും വൈദികനെയും തന്റെ സഹോദരനെയും ഇക്കാര്യം അറിയിച്ചിരുന്നുവെന്ന് അവർ പൊലീസിന് മൊഴി നൽകിയിരുന്നു. വീട്ടമ്മ പൊലീസിന് നൽകിയ മൊഴിയിൽ എംഎ‍ൽഎ. കടയിലും വീട്ടിലുംവെച്ച് പീഡിപ്പിച്ചതായതാണ് പറഞ്ഞത്.

പീഡനത്തിനിരയായ വീട്ടമ്മ അമിതമായി ഗുളികകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ സമയം, ഇവരുടെ ഭർത്താവ് വീട്ടിലില്ലായിരുന്നു. ഭർത്താവ് എത്തുമ്പോഴേക്കും വീട്ടമ്മ അവശയായിരുന്നു. ഉടൻ നെയ്യാറ്റിൻകരയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. എം. വിൻെസന്റ് എംഎ‍ൽഎ. കാരണമാണ് ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് ബാലരാമപുരം പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആശുപത്രിയിലെത്തിയ പൊലീസ് വീട്ടമ്മയുടെ മൊബൈൽ പിടിച്ചെടുത്തു.

സൈബർസെൽ നടത്തിയ പരിശോധനയിൽ അഞ്ചുമാസത്തിനുള്ളിൽ 900 തവണ ഇരുവരും തമ്മിൽ സംസാരിച്ചിരുന്നതായി കണ്ടെത്തി. തുടർന്ന് എംഎ‍ൽഎ.ക്കെതിരെ 294-ബി (അശ്ലീല കുറ്റംചെയ്യൽ), 306 (ആത്മഹത്യക്ക് പ്രേരിപ്പിക്കൽ), 501 (അപകീർത്തികരമായ കാര്യങ്ങൾ അച്ചടിക്കൽ) എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP