Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലായിലെ കേസിൽ സുനിയെ പൊക്കിയതും ആക്ഷൻ ഹീറോ ബൈജു പൗലോസ്; മുതിർന്ന നടിയേയും ന്യൂജെൻ നടിയേയും തട്ടിക്കൊണ്ട് പോയത് അന്നും സിഐക്ക് മുന്നിൽ പൾസർ സമ്മതിച്ചിരുന്നു; കൊച്ചിയിലെ നടിയെ ആക്രമിച്ചതിൽ അന്വേഷണം ദിലീപിലേക്ക് എത്തിച്ചതും 2013ലെ മോഷണക്കേസ് തന്നെ; പൾസറിന്റെ ജയിലിലെ വെളിപ്പെടുത്തൽ നിർണ്ണായകമാതിന് പിന്നലെ രഹസ്യം ഇങ്ങനെ

പാലായിലെ കേസിൽ സുനിയെ പൊക്കിയതും ആക്ഷൻ ഹീറോ ബൈജു പൗലോസ്; മുതിർന്ന നടിയേയും ന്യൂജെൻ നടിയേയും തട്ടിക്കൊണ്ട് പോയത് അന്നും സിഐക്ക് മുന്നിൽ പൾസർ സമ്മതിച്ചിരുന്നു; കൊച്ചിയിലെ നടിയെ ആക്രമിച്ചതിൽ അന്വേഷണം ദിലീപിലേക്ക് എത്തിച്ചതും 2013ലെ മോഷണക്കേസ് തന്നെ; പൾസറിന്റെ ജയിലിലെ വെളിപ്പെടുത്തൽ നിർണ്ണായകമാതിന് പിന്നലെ രഹസ്യം ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: മുതിർന്ന നടിയേയും യുവ നടിയേയും താൻ തട്ടിക്കൊണ്ട് പോയെന്ന കുറ്റസമ്മതം പൊലീസിന് മുന്നിൽ പൾസർ സുനി നടത്തിയത് മൂന്ന് കൊല്ലം മുമ്പ്. എന്നാൽ സിനിമാക്കാരുടെ ഡ്രൈവറായ സുനി കള്ളം പറയുകയാണെന്നായിരുന്നു പൊലീസ് പോലും കരുതിയത്.

പാലായിലെ മോഷണക്കേസിൽ തൃപ്പുണ്ണിത്തുറ സിഐ ആയിരിക്കെ ബിജു പൗലോസ് തന്നെയായിരുന്നു പൾസറിനെ അന്നും പിടികൂടിയത്. അതിന് ശേഷം പാലാ പൊലീസിന് കൈമാറി. പിടിയിലായ സുനിയെ ചോദ്യം ചെയ്തപ്പോഴാണ് താൻ മുതിർന്ന നടിയേയും യുവ നടിയേയും തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്ന് പൾസർ ബിജു പൗലോസിന് മുന്നിൽ പറഞ്ഞത്. എന്നാൽ അന്ന് ഇതു സംബന്ധിച്ച തെളിവൊന്നും കിട്ടാത്തതു കൊണ്ട് തന്നെ അന്വേഷണം അതിലേക്ക് നീണ്ടില്ല. പൾസർ മോഷണക്കേസിലെ പ്രതി മാത്രമായി.

വർഷങ്ങൾക്ക് ശേഷം നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയായെന്ന് അറിഞ്ഞപ്പോൾ തന്നെ ബൈജു പൗലോസിന് ഇയാളുടെ മുൻ വെളിപ്പെടുത്തൽ തെളിഞ്ഞു വന്നു. ഇത് മനസ്സിൽ വച്ചാണ് ഈ കേസിലും ഗൂഢാലോചനയ്ക്ക് പുറകേ ബൈജു പൗലോസ് നീങ്ങിയത്. അത് ഫലം കാണുകയും ചെയ്തു. പൾസർ സുനി മൂന്നുവർഷം മുമ്പു തന്നെ കൊടുംകുറ്റവാളി ആയിരുന്നെന്നു തെളിയുന്നു.

ദിലീപുമായി ആദ്യം ഗൂഢാലോചന നടത്തിയതിനു ശേഷം പട്ടാപ്പകൽ പാലാ കിടങ്ങുരിൽ നാടിനെ നടുക്കിയ വൻ കവർച്ചയ്ക്കു നേതൃത്വം നൽകി മുങ്ങി. സുനിക്കെതിരേ 2015 - ൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മാസങ്ങളോളം ഒളിവിലായിരുന്ന സുനിയെ അറസ്റ്റ് ചെയ്തു കോടതിയിൽ കുറ്റപത്രം നൽകുകയും ചെയ്തു. അന്ന് തന്നെ സിനിമാക്കാരുടെ പ്രിയപ്പെട്ടവനാണ് പൾസറെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

നടിയെ ആക്രമിക്കാൻ എറണാകുളം കുന്നത്തുനാട് ഇളംപള്ളിക്കരയിൽ നെടുവേലിക്കുടി വീട്ടിൽ സുനിൽ ദിലീപിന്റെ ക്വട്ടേഷൻ ഏറ്റെടുക്കുന്നത് 2013ന്റെ അവസാനമാണെന്നാണു പൊലീസ് പറയുന്നത്. ആ സമയം നടൻ മുകേഷിന്റെ ഡ്രൈവറായിരുന്നു സുനിൽ. ഇതിനു ശേഷമായിരുന്നു പൾസർ കൊടുംകുറ്റവാളിയെന്ന് തെളിയിക്കുന്ന സംഭവമുണ്ടായത്. 2014 മെയ്‌ മൂന്നിനു കെ.എസ്.ആർ.ടി.സി. ബസ് യാത്രക്കാരനെ ആക്രമിച്ചു നാലു ലക്ഷം രൂപ കവർന്നു.

പാലായിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ബസിലെ യാത്രക്കാരനെ വൈകിട്ട് 4:30 നു കിടങ്ങൂർ ബസ് ബേയിൽ വച്ച് കണ്ണിൽ കുരുമുളക് സത്ത് സ്പ്രേ ചെയ്തു തുക തട്ടിയെടുത്തു സുനിലും സംഘവും രക്ഷപ്പെട്ടെന്നാണു കേസ്. ഇത് ആരോ നൽകിയ ക്വട്ടേഷൻ ആണെന്ന് പൊലീസിന് അന്നേ സംശയമുണ്ടായിരുന്നു. ഈ കേസിലും പൾസറിനെ പിടികൂടിയത് ബൈജു പൗലോസായതാണ് നടിയെ ആക്രമിക്കപ്പെട്ട കേസിൽ നിർണ്ണായകമായത്. ദിലീപുമായി അടുത്ത ബന്ധം പൾസറിനുണ്ടെന്ന് അന്ന് തന്നെ പൊലീസ് തിരിച്ചറിഞ്ഞിരുന്നവെന്നാണ് സൂചന.

2015- ൽ സുനിക്കെതിരേ പാലാ ഡിവൈ.എസ്‌പി. പടം സഹിതം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു്. ഒളിവിലായിരുന്ന സുനിയടക്കം എട്ടു പ്രതികൾ പിന്നീട് പൊലീസിൽ കീഴങ്ങി. ഇവർക്കെതിരെ കേസന്വേഷിച്ച ഡിവൈ. എസ്‌പിയുടെ നേതൃത്വത്തിൽ കുറ്റപത്രം നൽകി. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് സുനിൽ സിനിമാ രംഗത്തെ പ്രമുഖരുടെ ഡ്രൈവറും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായത്. യു.ഡി.എഫ്. ഭരണകാലത്തായിരുന്നു ഈ കേസുണ്ടായത്.

ജാമ്യത്തിലിറങ്ങി വിലസി നടന്ന സുനിലിന്റെ കേസൊതുക്കാൻ മുന്നണിയിലെ ചില ഉന്നത നേതാക്കൾ ഇടപെട്ടിരുന്നെന്ന സംശയം ശക്തമാണ്. നടിയെ ആക്രമിച്ചകേസിൽ അറസ്റ്റിലായതോടെയാണ് ഇതിനു പഴയ കവർച്ചാക്കേസുമായി സമാനസ്വഭാവമുണ്ടെന്നു പൊലീസ് തിരിച്ചറിഞ്ഞത്. ഈ കേസുമായി അടുത്ത് ഇടപെട്ടിരുന്നു ബൈജു പൗലോസ്. അതുകൊണ്ട് കൂടിയാണ് ആലുവ ജയിലിൽ വച്ച് സുനി നടത്തിയ വെളിപ്പെടുത്തലുകളെ ഗൗരവത്തോടെ എടുത്തത്.

മുതിർന്ന നടിയെ തട്ടിക്കൊണ്ട് പോയതും ന്യൂജെൻ നടിയെ ആക്രമിച്ചതും ശരിയാണോ എന്ന് ബൈജു പൗലോസ് തിരക്കി. ഇതിലെ സത്യം മറനീക്കി പുറത്തുവന്നു. സുനിയെ പലരും സിനിമയിൽ ഇത്തരെ ക്വട്ടേഷന് ഉപയോഗിച്ചതായി തിരിച്ചറിഞ്ഞു. അങ്ങനെയാണ് ദിലീപിനെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന ആരോപണത്തിലെ അന്വേഷണം മറ്റൊരു തലത്തിലേക്ക് നീങ്ങിയത്. സിനിമയിലെ കള്ളക്കളികൾ സുനിയിൽ നിന്ന് തന്നെ ബൈജു പൗലോസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. കാവ്യയും പൾസറുമായുള്ള അടുപ്പം പോലും അതീവ രഹസ്യമായി മനസ്സിലാക്കി.

അതിന് ശേഷമാണ് ദിലീപിലേക്ക് അന്വേഷണം നീണ്ടതും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയതും. ദിലീപിനെ ഗൂഢാലോചനക്കേസിൽ പൂട്ടാനുള്ള തെളിവെല്ലാം ബൈജു പൗലോസിന്റെ കൈയിലുണ്ടെന്നാണ് സൂചന. എന്നാൽ അത് എന്താണെന്ന് എഡിജിപി ബി സന്ധ്യയ്ക്കും ഐജി ദിനേന്ദ്ര കശ്യപിനും മാത്രമേ അറിയാവൂവെന്നതാണ് വസ്തുത.ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യമൊഴികളും ഉണ്ടെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ മഞ്ചേരി ശ്രീധരൻ നായർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതെല്ലാം ശേഖരിച്ചത് ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരുന്നു.

ദിലീപ് ഒരു വലിയ നുണയനാണ് (കിങ് ലയർ) കേസിലെ പ്രധാന തെളിവായ മൊബൈലും സിം കാർഡും നശിപ്പിച്ചതായി പ്രതികൾ പറയുന്നത് കള്ളത്തരമാണ്. ദിലീപിന്റെ പരാതി ഡിജിപിക്കു ലഭിക്കും മുൻപു തന്നെ കേസിൽ ദിലീപിന്റെ പങ്കു സംബന്ധിച്ച ശക്തമായ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ദിലീപിനെതിരായ മൊഴികളും അതിനു മുൻപു ലഭിച്ചു. ദിലീപിന്റെ ക്വട്ടേഷൻ സംബന്ധിച്ചു തൃശൂർ സ്വദേശിയോടു സുനിൽ വെളിപ്പെടുത്തി. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ പ്രതി സുനിൽ ആവർത്തിച്ചു ശ്രമിച്ചിരുന്നു.

ഒടുവിൽ ഗോവയിൽ വച്ചും അതിനു ശ്രമിച്ചതായി മൊഴിയും തെളിവുമുണ്ട്. സൂത്രശാലിയായ ദിലീപ് കൃത്യം നടത്താൻ മികച്ച 'കളിക്കാരനെ'തന്നെയാണ് കളത്തിൽ ഇറക്കിയതെന്നും ദിലീപിന്റെ ജാമ്യ ഹർജി വാദത്തിൽ ഹൈക്കോടതിയെ പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. ദിലീപിന് കോടതി ജാമ്യം നിഷേധിക്കുമെന്ന് തന്നെയാണ് പൊലീസിന്റെ വിലിയിരുത്തൽ. ജാമ്യ ഹർജിയിലെ വിധി വന്നാലുടൻ കുറ്റപത്രം തയ്യാറാക്കാനും ബൈജു പൗലോസും സംഘവും തുടങ്ങുമെന്നാണ് സൂചന. ദിലീപ് അഴിക്കുള്ളിൽ നിന്ന് പുറത്തിറങ്ങിയാൽ സാക്ഷികളെല്ലാം കൂറുമാറുമെന്ന വിലയിരുത്തൽ പൊലീസിനുണ്ട്.

എല്ലാ വിവരങ്ങളും കേസ് ഡയറിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അത് മുദ്രവച്ച കവറിൽ കോടതിക്കു പരിശോധിക്കാൻ സമർപ്പിക്കുന്നു. അന്വേഷണം പൂർത്തിയാവാത്ത ഈ ഘട്ടത്തിൽ എല്ലാ കാര്യങ്ങളും തുറന്ന കോടതിയിൽ വെളിപ്പെടുത്താൻ കഴിയില്ല. നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിന്റെ തുടക്കത്തിൽ തന്നെ ദിലീപിന്റെ പങ്ക് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നുവെന്നും പ്രോസിക്യൂഷൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP