Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പള്ളികളിലും ക്ഷേത്രങ്ങളിലും ഈശ്വരാരാധനയ്ക്ക് യന്ത്രമനുഷ്യരെത്തുമോ? മനുഷ്യവികാരങ്ങളെ തിരിച്ചറിയുന്ന 'പെപ്പർ' റോബട്ടുകളെ ബുദ്ധമന്ത്രങ്ങൾ പഠിപ്പിച്ചിറക്കിയത് ജപ്പാനിൽ; മരണാനന്തര കർമ്മത്തിന് പണം കൊടുത്താൽ ഇനി പുരോഹിതനായി റോബർട്ട് എത്തും

പള്ളികളിലും ക്ഷേത്രങ്ങളിലും ഈശ്വരാരാധനയ്ക്ക് യന്ത്രമനുഷ്യരെത്തുമോ? മനുഷ്യവികാരങ്ങളെ തിരിച്ചറിയുന്ന 'പെപ്പർ' റോബട്ടുകളെ ബുദ്ധമന്ത്രങ്ങൾ പഠിപ്പിച്ചിറക്കിയത് ജപ്പാനിൽ; മരണാനന്തര കർമ്മത്തിന് പണം കൊടുത്താൽ ഇനി പുരോഹിതനായി റോബർട്ട് എത്തും

ടോക്കിയോ: പുരോഹിതന്മാരായി യന്ത്രമനുഷ്യരും. ജപ്പാനിൽ നിന്നാണ് ഈ ശാസ്ത്ര കൗതുകം. പുരോഹിതൻ വന്നു മന്ത്രം ചൊല്ലി മടങ്ങും സാധാരണയിലും അഞ്ചിലൊന്നു നിരക്ക് കൊടുത്താൽ മതി. മനുഷ്യവികാരങ്ങളെ തിരിച്ചറിയുന്ന 'പെപ്പർ' റോബട്ടുകളെ ബുദ്ധമന്ത്രങ്ങൾ പഠിപ്പിച്ചിറക്കിയതു ജപ്പാനിലാണ്.

ഒരു മരണാനന്തര കർമത്തിന് അവിടെ ഒന്നരലക്ഷം രൂപ വരെ പുരോഹിതനു നൽകണം. എന്നാലോ ആളെ കിട്ടാനുമില്ല. എന്നാൽ യന്ത്രമനുഷ്യനെ നൽകുന്ന സോഫ്റ്റ്ബാങ്ക് കമ്പനിക്കു 30,000 രൂപ കൊടുത്താൽ മതി. മരണാനന്തര വ്യവസായങ്ങളുടെ മേളയിലാണു യന്ത്രപുരോഹിതനെ അവതരിപ്പിച്ചത്.

ബുദ്ധ പുരോഹിതർ ഇതിനെ അനുകൂലിക്കുന്നില്ല. യാന്ത്രികമായല്ല മന്ത്രം ചൊല്ലേണ്ടത്. അതു ഹൃദയത്തിൽ നിന്നാണു വരേണ്ടത്. മതത്തിന്റെ അടിസ്ഥാനം ഹൃദയബന്ധമാണ്. നമ്മുടെ നാട്ടിൽ റിക്കോർഡറിലെ നാഗസ്വരത്തിന്റെ അകമ്പടിയിൽ വിവാഹങ്ങൾ നടക്കുന്നതു പോലെ, അവിടെ 'യന്ത്രമന്ത്ര'ങ്ങളും നിലവിൽ വന്നേക്കുമെന്ന് പുരോഹിതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP