Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിയോ ഒളിമ്പിക്‌സിന്റെ തനിയാവർത്തനം; ലോക ബാഡ്മിന്റൺ ചരിത്രവഴിയിൽ സിന്ധുവിന് കാലിടറി; ഇന്ത്യൻ താരത്തിന് വെള്ളി മാത്രം; തകർപ്പൻ പോരാട്ടത്തിനൊടുവിൽ സിന്ധു കീഴടങ്ങിയത് ജപ്പാന്റെ നൊസോമി ഒകുഹരയോട്; സിന്ധു സൈനയ്ക്ക് ശേഷം ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരം

റിയോ ഒളിമ്പിക്‌സിന്റെ തനിയാവർത്തനം; ലോക ബാഡ്മിന്റൺ ചരിത്രവഴിയിൽ സിന്ധുവിന് കാലിടറി; ഇന്ത്യൻ താരത്തിന് വെള്ളി മാത്രം; തകർപ്പൻ പോരാട്ടത്തിനൊടുവിൽ സിന്ധു കീഴടങ്ങിയത് ജപ്പാന്റെ നൊസോമി ഒകുഹരയോട്; സിന്ധു സൈനയ്ക്ക് ശേഷം ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരം

മറുനാടൻ ഡസ്‌ക്

ഗ്ലാസ്ഗോ: ചുണ്ടിനും, കപ്പിനുമിടയിൽ ഒരിക്കൽ കൂടി നഷ്ടം. റിയോ ഒളിമ്പിക്‌സി്‌ന് ശേഷം ഭാരതം പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും, കടുത്ത പോരാട്ടത്തിനൊടുവിൽ സിന്ധുവിന് വീണ്ടും വെള്ളിയുടെ നിരാശ. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഫൈനലിൽ, സ്വർണം നേടാൻ കോർട്ടിലിറങ്ങിയ സിന്ധുവിന് മുന്നിൽ തടസ്സമായത് ജപ്പാന്റെ നൊസോമി ഒകുഹേരയുടെ ഉജ്ജ്വല പോരാട്ടം.

ഒന്നിനെതിരെ രണ്ട് ഗെയിമുകൾാണ് സിന്ധു തോറ്റത്. ആദ്യ ഗെയിം കൈവിട്ടശേഷം രണ്ടാം ഗെയിമിൽ ഉജ്വലമായി തിരിച്ചുവന്നെങ്കിലും അവസാന ഗെയിമിൽ അടിപതറി. സ്‌കോർ: 19-21, 22-20, 20-2. റിയോ ഒളിമ്പിക്സിന്റെ സെമിയിൽ തന്നെ തോൽപിച്ച സിന്ധുവിനോടുള്ള മധരപ്രതികാരം കൂടിയായി നൊസോമിക്ക് ഈ ജയം.

ഒകുഹരയോട് പൊരുതി കീഴടങ്ങിയ സിന്ധു, സൈന നെഹ്വാളിനു ശേഷം ലോക ചാംപ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമായി. 2015 ജക്കാർത്തയിലായിരുന്നു സൈനയുടെ വെള്ളി നേട്ടം. 2013ലും 2014 ലും വെങ്കലും നേടിയിട്ടുള്ള സിന്ധുവിന്റെ ലോക ചാംപ്യൻഷിപ്പിലെ മെഡൽ നേട്ടം ഇതോടെ മൂന്നായി.

രണ്ടാ്ം സെറ്റിലും ആദ്യ സെറ്റുപോലെ മികച്ചതായിരുന്നു സിന്ധുവിന്റെ തുടക്കം. ഇടയ്‌ക്കൊന്നു പതറിയതോടെ ആദ്യ സെറ്റിന്റെ ആവർത്തനമാകും രണ്ടാം സെറ്റിലെന്ന തോന്നലുയർന്നു. എന്നാൽ, കൃത്യസമയത്ത് മികവു വീണ്ടെടുത്ത സിന്ധു സെറ്റ് സ്വന്തമാക്കി. നീണ്ട 72 ഷോട്ടുകൾക്ക് ശേഷമാണ് സിന്ധു ഗെയിം പോയന്റിലേക്ക് എത്തിയത്. സ്‌കോർ 22-20.അവസാന നിമിഷങ്ങളിൽ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും വൈകിപ്പോയിരുന്നു. നിർണായക ഘട്ടത്തിലെ പിഴവുകൾ തിരിച്ചടിച്ചതോടെ ആദ്യ സെറ്റ് നഷ്ടം. സ്‌കോർ 1921.

ലോക ജൂനിയർ ചാംപ്യൻ ചൈനയുടെ ചെൻ യുഫെയിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സിന്ധു ഫൈനലിനു യോഗ്യത നേടിയത്. 21-13, 21-10 എന്ന സ്‌കോറിൽ അനായാസമായിരുന്നു സിന്ധുവിന്റെ ഫൈനൽ പ്രവേശം. ഇത്.

ഇന്ത്യയുടെ സൈന നേവാൾ നേരത്തെ വെങ്കലം നേടിയിരുന്നു. സെമിയിൽ സൈനയെ തോൽപിച്ചാണ് ഒകുഹര കലാശപ്പോരിൽ സിന്ധുവിനെ നേരിട്ടത്.ലോക റാങ്കിങ്ങിൽ പത്താം സ്ഥാനക്കാരിയായ ഒകുഹരയുടെ ആദ്യ ലോക കിരീടമാണിത്. സിന്ധു വെള്ളി നേടിയ റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയിരുന്നു ഈ ജാപ്പനീസ് താരം.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP