Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്റെ കടുത്ത ആരാധകനെ എ ആർ റഹ്മാനും 'ക്ഷാ' പിടിച്ചു; വൈഷ്ണവ് ഇനി റഹ്മാന് വേണ്ടി പാടും: ഷാരൂഖിനെ എടുത്തുയർത്തിയ കുട്ടിക്കുറുമ്പൻ ഇനി റഹ്മാന്റ ഗായകൻ

തന്റെ കടുത്ത ആരാധകനെ എ ആർ റഹ്മാനും 'ക്ഷാ' പിടിച്ചു; വൈഷ്ണവ് ഇനി റഹ്മാന് വേണ്ടി പാടും: ഷാരൂഖിനെ എടുത്തുയർത്തിയ കുട്ടിക്കുറുമ്പൻ ഇനി റഹ്മാന്റ ഗായകൻ

റിയാലിറ്റി ഷോകളിൽ സജീവമാകുമ്പോൾ മുതൽ വൈഷ്ണവ് ഗിരീഷ് പറയുന്ന ഒരു കാര്യമുണ്ട്. താൻ ഏ ആർ റഹ്മാന്റെ വലിയ ഫാൻ ആണ്. വൈഷ്ണവിന്റ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എ ആർ റഹ്മാനെ ഒന്നു കാണുക, അദ്ദേഹത്തിന്റെ മുന്നിൽ ഒരു പാട്ടു പാടുക എന്നത്. വൈഷ്ണവിന്റെ ഈ ആഗ്രഹം കഴിഞ്ഞ ദിവസം നിറവേറുകയും ചെയ്തു.

ടെനൻഡൽ ഫിലിംസിന്റെ നൂറാമത്തെ ചിത്രമായ 'മേർസലിന്റെ' പ്രചരണാർഥം സംഘടിപ്പിച്ച പരിപാടിയിൽ എ.ആർ റഹ്മാനൊപ്പം വൈഷ്ണവ് സംഗീത വിരുന്നൊരുക്കി ആരാധക ശ്രദ്ധ നേടിയിരുന്നു. മെർസാലിൽ പാടിയ വൈഷ്ണവിനെ റഹ്മാൻ അഭിനന്ദിക്കുകയും ചെയ്തു. അന്ന് ഞാൻ എന്റെ ദൈവത്തെ നേരിട്ടു കണ്ടു എന്നാണ് വൈഷ്ണവ് പറഞ്ഞത്. ഇപ്പോൾ ആ ദൈവത്തിന്റെ സംഗീതത്തിൽ പാടാനുള്ള അവസരവും വൈഷ്ണവിന് ലഭിച്ചിരിക്കുകയാണ്.

എ ആർ റഹ്മാന് വേണ്ടി ഉടൻ പാടും എന്നാണ് വൈഷ്ണവ് വെളിപ്പടുത്തിയിരിക്കുന്നത്. മാതൃഭൂമി ക്ലബ്ബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്. വൈഷ്ണവിന്റെ വാക്കുകൾ ഇങ്ങനെ പിന്നണി ഗായകനാകാൻ നിരവധി ഓഫറുകൾ ലഭിക്കുന്നുണ്ടെങ്കിലും കേരളത്തിൽ ഇല്ലാത്തതിനാൽ ചെറിയ പ്രശ്‌നങ്ങളുണ്ട്. ബോളിവുഡിൽ നിന്നും രണ്ട് മൂന്ന് ഓഫറുകൾ ലഭിച്ചിട്ടുണ്ട്. ആർക്ക് വേണ്ടിയാണ് ആദ്യം പാടുന്നതെന്ന് പുറത്ത് പറയരുതെന്നാണ് നിർദ്ദേശം. എന്നാലും എ. അർ റഹ്മാന് വേണ്ടി വൈകാതെ പാടും. അദ്ദേഹം അത്തരത്തിലുള്ള ഒരു സൂചന നൽകിയിട്ടുണ്ട്.

ഇന്ത്യൻ ഐഡൽ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് വൈഷ്ണവ് ഗിരീഷ് എന്ന മലയാളി പയ്യൻ തരംഗമായി മാറിയത്. സിടിവിയുടെ സരിഗമപ ലിറ്റിൽ ചാമ്പ്യൻസിലും സമാനമായ നേട്ടം ആവർത്തിച്ച് ചരിത്രം കുറിച്ച വൈഷ്ണവ് തന്റെ സ്വപ്നങ്ങൾ സഫലമായതിന്റെ സന്തോഷത്തിലാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP