Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണം ആവശ്യപ്പെട്ട് താൻ ലക്ഷ്യയിൽ എത്തിയിരുന്നു; കാവ്യയുടെ ഫോണിൽ നിന്ന് ദിലീപിനെ വിളിച്ച് 25,000 രൂപയും ആവശ്യപ്പെട്ടു; ദിലീപ് പറഞ്ഞത് അനുസരിച്ച് കാവ്യ പണവും നൽകി; താൻ കള്ളനല്ലേ... കള്ളന്റെ കുമ്പസാരം എന്തിന് കേൾക്കുന്നു; കേസിലെ 'മാഡം' കാവ്യ തന്നെയെന്ന് പൾസർ സുനി; ദിലീപിന് പിന്നാലെ ഭാര്യയും കുടുങ്ങാൻ സാധ്യത; ഓണക്കാല ചിത്രങ്ങൾക്ക് പുതു പ്രതിസന്ധി

പണം ആവശ്യപ്പെട്ട് താൻ ലക്ഷ്യയിൽ എത്തിയിരുന്നു; കാവ്യയുടെ ഫോണിൽ നിന്ന് ദിലീപിനെ വിളിച്ച് 25,000 രൂപയും ആവശ്യപ്പെട്ടു; ദിലീപ് പറഞ്ഞത് അനുസരിച്ച് കാവ്യ പണവും നൽകി; താൻ കള്ളനല്ലേ... കള്ളന്റെ കുമ്പസാരം എന്തിന് കേൾക്കുന്നു; കേസിലെ 'മാഡം' കാവ്യ തന്നെയെന്ന് പൾസർ സുനി; ദിലീപിന് പിന്നാലെ ഭാര്യയും കുടുങ്ങാൻ സാധ്യത; ഓണക്കാല ചിത്രങ്ങൾക്ക് പുതു പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡത്ത കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് അവസാനം. മാഡം കാവ്യാമാധവൻ തന്നെയെന്ന് പൾസർ സുനി വെളിപ്പെടുത്തി. എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കാൻ എത്തിയപ്പോഴാണ് സുനി മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യം പറഞ്ഞത്.

ആരാണ് മാഡം എന്ന ചോദ്യത്തിന് കാവ്യാമാധവനാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്നായിരുന്നു സുനിയുടെ മറുപടി. ഹൈക്കോടതിയിൽ ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദത്തിനിടെ കാവ്യയ്ക്ക് എതിരെ പൊലീസ് നിലപാടുകൾ എടുത്തിരുന്നു. അതിന് പിന്നാലെയാണ് പൾസറും സമ്മതിക്കുന്നത്. ഇതോടെ വമ്പൻ സ്രാവിനെ കുറിച്ചുള്ള വെളിപ്പെടുത്തലിലേക്കായി ഏവരുടേയും ശ്രദ്ധ. വമ്പൻ സ്രാവും മാഡവും നടിയെ ആക്രമിച്ച കേസിൽ ഉണ്ടെന്ന് സുനി പല തവണ പറഞ്ഞിരുന്നു.

മാഡം കവ്യാമാധവനാണെന്ന് താൻ നേരത്തെ പറഞ്ഞിരുന്നല്ലോ എന്നും മാധ്യമങ്ങളോട് സുനി പറഞ്ഞു. പണം ആവശ്യപ്പെട്ട് താൻ കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിൽ എത്തിയിരുന്നു. തുടർന്ന് കാവ്യയുടെഫോണിൽ നിന്നും ദിലീപിനെ വിളിക്കുകയും 25000 രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ദിലീപ് പറഞ്ഞതനുസരിച്ച് കാവ്യയാണ് തനിക്ക് പണം നൽകിയതെന്നും സുനിൽ കുമാർ പറഞ്ഞു. 'കൂടുതൽ എന്താണ് പറയാനുള്ളത്' എന്ന ചോദ്യത്തിന് 'താൻ കള്ളനല്ലേ... കള്ളന്റെ കുമ്പസാരം എന്തിന് കേൾക്കുന്നു'വെന്നും സുനിൽ കുമാർ ചോദിച്ചു. അതേസമയം, കേസിൽ പിടിയിലായിട്ടുള്ള സുനിൽ കുമാറിനെ തനിക്ക് അറിയില്ലെന്നും യാതൊരു പരിചയവുമില്ലെന്നുമായിരുന്നു കാവ്യയുടെ മൊഴി. ഇത് പൊലീസും തള്ളിക്കളഞ്ഞിട്ടുണ്ട്.

നേരത്തെ കുന്നംകുളം കോടതിയിൽ ഹാജരാക്കിയപ്പോൾ മാഡം കെട്ടുകഥയല്ലെന്ന് സുനി പറഞ്ഞിരുന്നു. മാഡത്തെക്കുറിച്ചുള്ള സൂചനകൾ തേടി സിനിമാ രംഗത്തെ പലരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രതികൾ കാക്കനാട്ടെ കാവ്യാ മാധവന്റെ സ്ഥാപനത്തിൽ എത്തിയെന്ന സൂചനകളെത്തുടർന്ന് കാവ്യയെയും മാതാവ് ശ്യാമളയെയും ചോദ്യം ചെയ്തു. ഇവരുടെ മൊഴികളിൽ പൊലീസിനു ചില സംശയങ്ങൾ ഉണ്ടെങ്കിലും ഗൂഢാലോചനയുമായി ബന്ധമൊന്നുമില്ലെന്നാണ് ഇതുവരെയുള്ള നിഗമനം. ദിലീപും കാവ്യാ മാധവനുമായി അടുത്ത സൗഹൃദമുള്ള റിമി ടോമിയിൽനിന്നും പൊലീസ് വിവരങ്ങൾ ആരാഞ്ഞിരുന്നു. റിമിയാണ് മാഡം എന്ന വിധത്തിൽ വാർത്തകൾ പ്രചരിച്ചതോടെ ദിലീപുമായി ഒരു സാമ്പത്തിക ബന്ധവുമില്ലെന്നു വ്യക്തമാക്കി റിമി തന്നെ രംഗത്തുവരികയും ചെയ്തു.

നിയമസഹായം തേടിയെത്തിയ സുനിയുടെ കൂട്ടാളികൾ മാഡത്തിനോടു ചോദിക്കട്ടെ എന്നു പറഞ്ഞതായി അഭിഭാഷകനായ ഫെനി ബാലകൃഷ്ണനാണ് തുടക്കത്തിൽ ആദ്യവെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ മാഡം ആരാണെന്ന് ആവർത്തിച്ചു ചോദിച്ചിട്ടും സുനി ഇതുസംബന്ധിച്ച സ്ഥിരീകരണമൊന്നും നൽകിയിരുന്നില്ല. തന്നെ അറിയില്ലെന്ന് കാവ്യാ മാധവൻ പറയുന്നത് വാസ്തവമല്ലെന്ന് പൾസർ സുനി നേരത്തെ അവകാശപ്പെട്ടിരുന്നു. കാവ്യയ്ക്ക് താനുമായി നല്ല പരിചയമെന്നും പലപ്പോഴും പണം തന്നിട്ടുണ്ടെന്നുമാണ് രണ്ടാഴ്ച മുമ്പ് കുന്നംകുളം മജിസ്ട്രേറ്റ് കോടതിക്കു പുറത്ത് സുനി മാധ്യമ പ്രവർത്തകരോടു പറഞ്ഞത്. സുനിയെ പരിചയമില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ കാവ്യാമാധവൻ അറിയിച്ചത്. ദിലീപിന്റെ വീട്ടിൽ വെച്ചു എഡിജിപി ബി സന്ധ്യ നടത്തിയ ചോദ്യം ചെയ്യലിലാണ് പൾസർ സുനിയെ അറിയില്ലെന്ന് കാവ്യ മൊഴി നൽകിയത്.

സുനിയെ ഇതിനു മുമ്പ് കണ്ടിട്ടേയില്ല, അറിയില്ല. എന്നിങ്ങനെയുള്ള മറുപടിയാണ് കാവ്യ അന്വേഷണ ഉദ്യോഗസ്ഥർക്കു ചോദ്യം ചെയ്യലിൽ നൽകിയിരുന്നത്. സുനിയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളിൽ നിന്നെല്ലാം പരമാവധി ഒഴിഞ്ഞു മാറാനും കാവ്യ ശ്രമിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. സുനിയെ അറിയില്ലെന്ന കാവ്യയുടെ മൊഴി വസ്തുതാവിരുദ്ധമെന്ന ്നേരത്തെ വാർത്തകൾ വന്നിരുന്നു. രണ്ടു മാസത്തോളം സുനി കാവ്യയുടെ ്രൈഡവർ ആയി ജോലി ചെയ്തെന്ന സൂചനകളെത്തുടർന്ന് പൊലീസ് ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങിയതായും വാർത്തകളുണ്ടായിരുന്നു. കാവ്യയുടെ ്രൈഡവറായി സുനി ലൊക്കേഷനിൽ എത്തിയതായി പൊലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതു സംബന്ധിച്ചു കാവ്യയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ദിലീപിന്റെ ജാമ്യാപേക്ഷ മൂന്നാമതും ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ കാവ്യയെ ഗൾഫിലേയ്ക്ക് കൊണ്ടുപോകാനായി ബന്ധുക്കൾ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പൾസർ സുനിയുടെ വെളിപ്പെടുത്തൽ ഭയന്നായിരുന്നു ഇത്. ദിലീപിന്റെ ദൂതന്മാരായി, ജാമ്യം ഏതു വിധേനയും നേടണെമെന്ന ലക്ഷ്യത്തോടെ ദിവസങ്ങൾക്കു മുൻപാണ് ദിലീപിന്റെ ഉറ്റ ബന്ധുക്കൾ കൊച്ചിയിലെ ചില പ്രമുഖ അഭിഭാഷകരെ കണ്ടത്. ജാമ്യം ലഭിക്കാത്ത സാഹചര്യം നീണ്ടാൽ കാവ്യയുടെ ഗൾഫിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് കാവ്യ താമസം മാറ്റേണ്ടി വരുമെന്നും അപമാനം സഹിച്ച് ആലുവയിലെ വീട്ടിൽ തുടരാനാവില്ലെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.

എന്നാൽ പൾസറിന്റെ വെളിപ്പെടുത്തൽ ഭയന്നായിരുന്നു ഈ നീക്കം. ഇതിനെ ദിലീപിന്റെ അഭിഭാഷകൻ എതിർത്തിരുന്നു. അതുകൊണ്ട് മാത്രമാണ് ഗൾഫ് യാത്ര ഉപേക്ഷിച്ചത്. അതിന് പിന്നാലെയാണ് കാവ്യയുടെ പേര് പൾസർ തുറന്നു പറയുന്നത്. ദിലീപിന് പിന്നാലെ ഭാര്യയും പ്രതിസ്ഥാനത്ത് നിർത്തുന്ന വെളിപ്പെടുത്തൽ പൾസർ നടത്തിയതോടെ മലയാള സിനിമാ ലോകവും പകച്ചു നിൽക്കുകയാണ്.

ഓണക്കാലത്ത് സിനിമകൾ തിയേറ്ററിലെത്തിച്ച് പ്രതിസന്ധി മറികടക്കാമെന്ന പ്രതീക്ഷയിലായിരുന്നു സിനിമാക്കാർ. ഇതിനിടെയാണ് പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന പുതിയൊരു വിവാദം കൂടി ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP