Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയുടെ റൺമലയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ് ലങ്ക; പരാജയം 168 റൺസിന്; ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തുടക്കത്തിലെ തകർച്ചയ്ക്കുശേഷം തകർത്താടി

ഇന്ത്യയുടെ റൺമലയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ് ലങ്ക; പരാജയം 168 റൺസിന്; ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തുടക്കത്തിലെ തകർച്ചയ്ക്കുശേഷം തകർത്താടി

മറുനാടൻ ഡസ്‌ക്

കൊളംബൊ: ഇന്ത്യയുടെ ബാറ്റിങ് കരുത്ത് ഒരിക്കൽക്കൂടി അറിഞ്ഞ് ആതിഥേയരായ ശ്രീലങ്ക. നാലാം ഏകദിനത്തിൽ 376 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ലങ്കയുടെ ബാറ്റിംങ് നിര 42.4 ഓവറിൽ ദാരുണമായി തകർന്നടിഞ്ഞു. 168 റൺസിനാണ് ലങ്കയുടെ പരാജയം. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ തുടർച്ചയായ നാലാമത്തെ വിജയമാണ് ഇന്ത്യ നേടിയത്. മൂന്നാമത്തെ ഏകദിനം ജയിച്ചതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തുടക്കത്തിലെ തകർച്ചയ്ക്കുശേഷം ശരിക്കും തകർത്താടുകയായിരുന്നു. ആറു റണ്ണിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ മികവുറ്റ നിലയിലാക്കിയത് സെഞ്ചുറി നേടിയ രോഹിത് ശർമയും ക്യാപ്റ്റൻ വിരാട് കോലിയുമാണ്. രോഹിത് 88 പന്തിൽ നിന്ന് 104 ഉം കോലി 96 പന്തിൽ നിന്ന് 131 റൺസും നേടി. 219 റൺസിന്റെ ഗംഭീര കൂട്ടുകെട്ടാണ് ഇവർ രണ്ടാം വിക്കറ്റിൽ പടുത്തുയർത്തിയത്.
രണ്ടാം ഓവറിൽ ആറു റണ്ണിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയുടെ രണ്ടാം വിക്കറ്റ് വീഴുന്നത് മുപ്പതാം ഓവറിൽ 225 റൺസിലാണ്.

സച്ചിൻ തെണ്ടുൽക്കർക്കുശേഷം ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമായിരിക്കുകയാണ് കോലി. ഇന്ത്യൻ നായകന്റെ ഇരുപത്തിയൊൻപതാം സെഞ്ചുറിയായിരുന്നു ഇത്. സച്ചിന് 40 ഉം രണ്ടാം സ്ഥാനത്തുള്ള റിക്കി പോണ്ടിങ്ങിന് 30 ഉം സെഞ്ചുറികളാണുള്ളത്. 185 ഇന്നിങ്സിൽ നിന്നാണ് കോലി ഈ നേട്ടം കൈവരിച്ചത്.

മനീഷ് പാണ്ഡെയുടെയും മുൻ ക്യാപ്റ്റൻ എംഎസ് ധോണിയുടെയും കൂട്ടുക്കെട്ട് കൂറ്റൻ സ്‌കോർ കെട്ടിപ്പടുക്കുന്നതിന് ഇന്ത്യക്ക് കരുത്തേകി. പാണ്ഡേ അർധ സെഞ്ചറി കരസ്ഥമാക്കിയപ്പോൾ 76 പന്തുകളിൽ നിന്ന് 49 റൺസ് നേടി ധോണി തിളങ്ങി. ശ്രീലങ്കയ്‌ക്കെതിരെ എതിരാളികൾ പടുത്തുയർത്തിയതിൽ ഏറ്റവും ഉയർന്ന സ്‌കോറാണിത്.

ബാറ്റിംങിനിറങ്ങിയ ലങ്കയ്ക്ക് ഓപ്പണർമാരായ നിരോഷൻ ഡിക്ക്വെൽ, ദിൽഷൻ മുനവീര എന്നിവരെ തുടക്കത്തിൽ തന്നെ നഷ്ടമായി. ഏഞ്ചലോ മാത്യൂസ് മാത്രമാണ് ലങ്കൻ നിരയിൽ 50 കടന്നത്. 70 റൺസെടുത്ത മാത്യൂസിനെ അക്സർ പട്ടേൽ പുറത്താക്കി. ജസ്പ്രീത് ഭുംറ, ഹർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ ഇന്ത്യക്ക് വേണ്ടി രണ്ടു വിക്കറ്റുകൾ വീതം നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP