Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിരാട് കോലിയുടെ സെഞ്ച്വറി മികവിൽ ലങ്കയെ തറപറ്റിച്ച് ഇന്ത്യ; അഞ്ചാം ഏകദിനത്തിൽ വിജയിച്ചത് ആറ് വിക്കറ്റിന്; പരമ്പര 5-0ത്തിന് സ്വന്തമാക്കി ക്ലീൻ സ്വീപ്പ്

വിരാട് കോലിയുടെ സെഞ്ച്വറി മികവിൽ ലങ്കയെ തറപറ്റിച്ച് ഇന്ത്യ; അഞ്ചാം ഏകദിനത്തിൽ വിജയിച്ചത് ആറ് വിക്കറ്റിന്; പരമ്പര 5-0ത്തിന് സ്വന്തമാക്കി ക്ലീൻ സ്വീപ്പ്

കൊളംബോ: ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം. ആശ്വാസ വിജയം തേടിയിറങ്ങിയ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ വിജയം നേടിയത്. ഇതോടെ ഈ പരമ്പര 5-0ത്തിന് ഇന്ത്യ തൂത്തൂവാരി. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്ടൻ വിരാട് കോലി സെഞ്ച്വറി നേടി. 110 റൺസാണ് കോലി നേടിയത്. കേദാർ ജാദവ് 63 റൺസും ഹാർദ്ദിക് പാണ്ഡ്യ 36 റൺസുമെടുത്തു. നേരത്തെ ഇന്ത്യക്ക് 239 റൺസിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക ഉയർത്തിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക 49.4 ഓവറിൽ 238 റൺസിന് എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റെടുത്ത ഭുവനേശ്വർ് കുമാറാണ് ലങ്കൻ നിരയെ തകർത്തത്. വിക്കറ്റിനു പിന്നിൽ 100 പേരെ സ്്ററംപിങ്ങിലൂടെ പുറത്താക്കി മുൻ ക്യാപ്റ്റൻ ധോണി ഏകദിന ക്രിക്കറ്റിലെ റെക്കോർഡു നേടി.

67 റൺസ് നേടിയ തിരിമന്ന, 55 റൺസടിച്ച എയ്ഞ്ചലോ മാത്യൂസ്, 48 റൺസ് നേടിയ തരംഗ എന്നിവരൊഴികെ മറ്റാർക്കും ലങ്കൻ നിരയിൽ പിടിച്ചു നിൽക്കാനായില്ല. ലങ്കയുടെ ആറു ബാറ്റ്‌സ്മാന്മാരാണ് രണ്ടക്കം കാണാതെ പുറത്തായത്. 63 റൺസെടുക്കുന്നതിനിടയിൽ മൂന്ന് വിക്കറ്റ് നഷ്ടമായ ലങ്കക്ക് വേണ്ടി നാലാം വിക്കറ്റിൽ മാത്യൂസും തിരിമന്നയുമാണ് പേരിനെങ്കിലും ചെറുത്ത് നിൽപ്പ് നടത്തിയത്. ഇരുവരും 122 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ തിരിമന്നയെ ഭുവനേശ്വർ പുറത്താക്കിയതോടെ ലങ്കൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു. 53 റൺസെടുക്കുന്നതിനിടയിൽ ലങ്കക്ക് ബാക്കിയുള്ള ആറു വിക്കറ്റുകളും നഷ്ടമായി.

നാൽപ്പത്തിയഞ്ചാം ഓവറിൽ ഛാഹലിന്റ ഓവറിലെ അവസാന പന്തിലായിരുന്നു ധോണിയുടെ റെക്കോർഡ് നേട്ടം. ധനനഞ്ജയ ആയിരുന്നു ഇത്തവണ ധോണിയുടെ ഇര. ഇതോടെ ഏകദിന ക്രിക്കറ്റിൽ സ്്റ്റംപിങ്ങിലൂടെ ഏറ്റവും അധികം പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡാണ് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ നേടിയത്. ശ്ര്ീലങ്കയുടെ സംഗക്കാരെയുമായി ഈ ബഹുമതി പങ്കിടുകയായിരുന്നു ധോണി ഇതുവരെ .ഇതിനു പുറമേ രണ്ടു ക്യാച്ചുകളും ധോണി ഇന്ന് എടുത്തു

ജസ്പ്രീത് ബുംറ രണ്ടും കുൽദീപ് യാദവും യുസ്വേന്ദ്ര ചാഹലും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. അഞ്ചാം ഏകദിനത്തിലും വിജയിച്ചതോടെ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാല ഏകദിന പരമ്പരയിലും സമ്പൂർണ വിജയമാണ് ഇന്ത്യ നേടിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP