Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്റ്റംപിങ്ങിൽ സെഞ്ച്വറി അടിച്ച് മഹേന്ദ്ര സിങ് ധോണി; ഏകദിനത്തിൽ ഏറ്റവും കൂടുതൽ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്ന വിക്കറ്റ് കീപ്പറെന്ന ബഹുമതി കരസ്ഥമാക്കി

സ്റ്റംപിങ്ങിൽ സെഞ്ച്വറി അടിച്ച് മഹേന്ദ്ര സിങ് ധോണി; ഏകദിനത്തിൽ ഏറ്റവും കൂടുതൽ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്ന വിക്കറ്റ് കീപ്പറെന്ന ബഹുമതി കരസ്ഥമാക്കി

കൊളംബോ: ഇന്ത്യൻ താരം എം.എസ് ധോണിക്ക് ലോകറെക്കോർഡ്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്ന ലോകത്തെ ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോർഡാണ് ധോണി സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരായ അവസാന ഏകദിനത്തിലായിരുന്നു ധോണിയുടെ നേട്ടം. ചാഹൽ എറിഞ്ഞ 45-ാം ഓവറിൽ അവസാന പന്തിൽ അഖില ധനഞ്ജയയെ പുറത്താക്കിയായിരുന്നു ധോണിയുടെ റെക്കോർഡ് നേട്ടം.

ലങ്കയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ സംഗക്കാരയുടെ ഏറ്റവും കൂടുതൽ സ്റ്റമ്പിങ് എന്ന റിക്കാർഡും ധോണി പിഴുതു. സംഗയുടെ 99 സ്റ്റമ്പിംഗാണ് ധോണിയുടെ സെഞ്ചുറിയിൽ ചെറുതായത്.

ലങ്കയുടെ മുൻ ക്യാപ്റ്റനായ കുമാർ സംഗക്കാര 404 ഏകദിനങ്ങളിൽ നിന്നാണ് 99 പേരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയത്. അതേസമയം 100 പേരെ പുറത്താക്കാൻ ധോനിക്ക് 301 ഏകദിനങ്ങൾ മാത്രമാണ് വേണ്ടിവന്നത്. രമേഷ് കലുവിതരണയുടെ അക്കൗണ്ടിൽ 75 സ്റ്റമ്പിങ്ങും പാക്കിസ്ഥാന്റെ ഇതിഹാസ താരം മോയിൻ ഖാന്റേ പേരിൽ 73 സ്റ്റമ്പിങ് റെക്കോഡുമുണ്ട്.

കാൻഡിയിൽ നടന്ന ഏകദിനത്തിൽ ലങ്കൻ ഓപ്പണർ ധനുഷ്‌ക ഗുണതിലകയെ പുറത്താക്കി ധോനി, സംഗക്കാരയുടെ 99 സ്റ്റമ്പിങ്ങിനൊപ്പമെത്തിയിരുന്നു. വെറ്ററൻ സ്പിന്നർ ഹർഭജൻ സിങ്ങിന്റെ പന്തിലാണ് ധോനി ഏറ്റവും കൂടുതൽ പേരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയത്. 19 എണ്ണവും ഭാജിയുടെ പന്തിൽ നിന്നായിരുന്നു. രവീന്ദ്ര ജഡേജയുടെ പന്തിൽ 15 പേരെയും രവിചന്ദ്ര അശ്വിന്റെ പന്തിൽ 14 പേരെയും ധോനി പുറത്താക്കിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP