Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷാഗി എയർപോർട്ട് വഴി പോകുന്ന യാത്രക്കാർക്ക് ഇനി നടപടി ക്രമങ്ങൾ വളരെ എളുപ്പം; ഗ്രൗണ്ട് സ്റ്റാഫിന്റെ ജോലി വേഗത്തിലാക്കാൻ സ്മാർട്ട് ഗ്ലാസ് സംവിധാനമൊരുക്കി സാറ്റ്‌സ് കമ്പനി

ഷാഗി എയർപോർട്ട് വഴി പോകുന്ന യാത്രക്കാർക്ക് ഇനി നടപടി ക്രമങ്ങൾ വളരെ എളുപ്പം; ഗ്രൗണ്ട് സ്റ്റാഫിന്റെ ജോലി വേഗത്തിലാക്കാൻ സ്മാർട്ട് ഗ്ലാസ് സംവിധാനമൊരുക്കി സാറ്റ്‌സ് കമ്പനി

ഷാഗി എയർപോർട്ട് വഴി പോകുന്ന യാത്രക്കാർക്ക് ഇനി ഗ്രൗണ്ട് സ്റ്റാ്ഫ് ജോലിക്കാരുടെ കാലതാമസം മൂലം എയർപോർട്ടിൽ കാത്തിരിക്കേണ്ടി വരില്ല. റാംപ് ഹാന്റിലിങ് ഓപ്പറേഷൻസ് ജോലികൾ വളരെ എളുപ്പം പൂർത്തായാക്കാനായി ജോലിക്കാർക്ക് സ്മാർട്ട് ഗ്ലാസ് സംവിധാനമാണ് കൊണ്ടുവരുന്നത്.

എയർപോർട്ടിലെ 600 ഓളം ജോലിക്കാർക്കാണ് സ്മാർട്ട് ഗ്ലാസ് ലഭിക്കുക. സ്മാർട്ട് ഗ്ലാസുകൾ ധരിച്ച് ജോലിക്കാർ ജോലി ചെയ്യുമ്പോൾ ജോലികളുടെ സാഹചര്യം പരസ്പരം മനസിലാക്കാനും ജോലികൾ വേഗത്തിലാക്കാനും സാധിക്കും. ഇപ്പോൾ ജോലിക്കാർ നടപടികൾക്കായി വോക്കി ടോക്കി ആണ് ഉപയോഗിച്ച് വരുന്നത്.

സമാർട്ട് ഗ്ലാസ് ധരിച്ച ജോലിക്കാർക്ക് ബാഗേജ്, കാർഗോ കണ്ടെയ്‌നറുകളിലെ ക്യൂ ആർ കോഡുകൾ പോലെയുള്ള ദൃശ്യ മാർക്കറുകൾ സ്‌കാൻ ചെയ്യാനും ബാഗേജുകളുടെ തൂക്കം യൂണിറ്റ് നമ്പുരകൾ തുടങ്ങിയ വിശദാംശങ്ങൾ വേഗത്തിൽ ലഭ്യമാകാനും സാധിക്കും. ഇത് ലോഡിങ് ടൈം പകുതിയായി കുറക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP