Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രക്ഷോഭത്തിനിടെ വനിതാ പൊലീസുകാരിയുടെ മാറിടത്തിൽ കയറിപിടിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ; സഹപ്രവർത്തകയെ അപമാനിക്കുന്ന ആഭാസനായ ഉദ്യോഗസ്ഥർ ക്യാമറകണ്ണിൽ കുടുങ്ങി

പ്രക്ഷോഭത്തിനിടെ വനിതാ പൊലീസുകാരിയുടെ മാറിടത്തിൽ കയറിപിടിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ; സഹപ്രവർത്തകയെ അപമാനിക്കുന്ന ആഭാസനായ ഉദ്യോഗസ്ഥർ ക്യാമറകണ്ണിൽ കുടുങ്ങി

കോയമ്പത്തുർ: പ്രക്ഷോഭത്തിനിടെ സഹപ്രവർത്തകയെ അപമാനിക്കുന്ന ഉദ്യോഗസ്ഥൻ ക്യാമറക്കണ്ണിൽ കുടുങ്ങി. കോയമ്പത്തൂരിൽ വനിതാ പൊലീസുകാരിയെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പരസ്യമായി അപമാനിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവനനന്ത്. വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ വനിതാ പൊലീസുകാരിയുടെ മാറിടത്തിൽ കയറിപിടിക്കുന്ന ഉദ്യോഗസ്ഥന്റെ ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

തിങ്കളാഴ്ചയാണ് സംഭവം. വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായപ്പോൾ അറസ്റ്റ് വരിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ വിദ്യാർത്ഥികൾ ഇതിന് തയ്യാറാവാതെ വന്നതോടെ, പൊലീസ് വിദ്യാർത്ഥികളെ വണ്ടിയിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു. ഇതിനിടയിലാണ് ഉദ്യോഗസ്ഥൻ വനിതാ പൊലീസുകാരിയുടെ മാറിടത്തിൽ കയറിപിടിക്കുകയായിരുന്നു.

വിദ്യാർത്ഥികളിലൊരാൾ തന്നെയാണ് വീഡിയോ പകർത്തിയത്. വീഡിയോ പുറത്തുവന്നതോടെ ഉദ്യോഗസ്ഥനെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP