Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എന്റെ അമ്മേ സ്വന്തം ഭാഷയായതുകൊണ്ട് ഒരു റിലാക്‌സേഷൻ ഉണ്ട്; ഇംഗ്ലീഷിൽ പറഞ്ഞു പറഞ്ഞു മടുത്തുവെന്ന് പറഞ്ഞ് കണ്ണന്താനത്തിന്റെ ഭാര്യ; അമ്പട കേമാ സണ്ണിക്കുട്ടി... നീ എന്നെ പറ്റിച്ചു കേട്ടോ...എന്നത് പോലെയുള്ള പൊങ്ങച്ചം പറച്ചിലെന്ന് വകൃദൃഷ്ടി; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന പ്രമേഷ് കുമാറിന്റെ ഹാസ്യ പരിപാടിയുടെ വീഡിയോ ഇങ്ങനെ

എന്റെ അമ്മേ സ്വന്തം ഭാഷയായതുകൊണ്ട് ഒരു റിലാക്‌സേഷൻ ഉണ്ട്; ഇംഗ്ലീഷിൽ പറഞ്ഞു പറഞ്ഞു മടുത്തുവെന്ന് പറഞ്ഞ് കണ്ണന്താനത്തിന്റെ ഭാര്യ; അമ്പട കേമാ സണ്ണിക്കുട്ടി... നീ എന്നെ പറ്റിച്ചു കേട്ടോ...എന്നത് പോലെയുള്ള പൊങ്ങച്ചം പറച്ചിലെന്ന് വകൃദൃഷ്ടി; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന പ്രമേഷ് കുമാറിന്റെ ഹാസ്യ പരിപാടിയുടെ വീഡിയോ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ഭാര്യ പറഞ്ഞു തുടങ്ങുന്നത് അമ്മേ സ്വന്തം ഭാഷയായതു കൊണ്ട് ഒരു റിലാക്‌സേഷൻ ഉണ്ടെന്നാണ്. ഇംഗ്ലഷിൽ പറഞ്ഞു മടുത്തുവെന്ന് അവർ പറയുന്നു. ഇതിനെ പൊങ്ങച്ചക്കാരിയുടെ കഥ പറച്ചിലായി വിശേഷിപ്പിക്കുകയാണ് മാതൃഭൂമിയുടെ പ്രമേഷ് കുമാർ വക്രദൃഷ്ടിയിലൂടെ. അൽഫോൻസിന്റെ ഭാര്യയെ കളിയാക്കുന്ന ഈ വിഡിയോ ഇന്ന് വൈറലാണ്. പ്രധാനമന്ത്രി മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായുള്ള ബന്ധവുമെല്ലാം വിശദീകരിക്കുന്നു. ട്രോളാക്കാൻ മോഹൻലാലും തിലകനും സലിംകുമാറും അഭിനയിച്ച സിനിമകളിലെ കോമഡി രംഗങ്ങളും.

കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ മന്ത്രിസ്വപ്നങ്ങൾ തകർത്തു കൊണ്ടാണ് അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായത്. മോദിയുടെ പ്രിയങ്കരൻ എന്നതായിരുന്നു രാജ്യസഭാ അംഗം പോലും അല്ലാത്ത അദ്ദേഹം മന്ത്രിയാകാൻ ഇടയാക്കിയത്. ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള്‌ള യാത്രക്ക് മുമ്പായിരുന്നും താൻ മന്ത്രിയാണെന്ന വിവരം അദ്ദേഹം അറിയുന്നത്. ശനിയാഴ്‌ച്ച രാവിലെയായിരുന്നു ഡൽഹിയിൽ ചടുല നീക്കങ്ങളെല്ലാം നടന്നത്. ഈ കഥകളാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ ഭാര്യയെ കൊണ്ട് മാതൃഭൂമി പറയിപ്പിച്ചത്. ഇത് കളിയാക്കൽ വിഡിയോ ആയി വകൃദൃഷ്ടിയിൽ മാറി. ശനിയാഴ്ച രാവിലെ ഡൽഹിയിൽനിന്നു വിമാനത്തിൽ ബെംഗളൂരുവിൽ എത്തിയിരുന്നു കണ്ണന്താനം. ആർട്ട് ഓഫ് ലിവിംഗിന്റെ പരിപാടിയിൽ പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ബാഗ്ലൂരിൽ എത്തിയ ശേഷം ഇവിടെ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ കയറാനുള്ള തിരക്കിനിടെയാണു മൊബൈൽ ഫോണിൽ ഏഴു മിസ്ഡ് കോളുകൾ കണ്ടത്. പ്രധാനമന്ത്രിയുടെ ഓഫിസ് നമ്പരിൽനിന്നായിരുന്നു വിളികളെങ്കിലും കോഴിക്കോട്ടെത്തിയിട്ടു തിരിച്ചു വിളിക്കാമെന്നു കരുതി തിടുക്കത്തിൽ വിമാനം കയറാനൊരുങ്ങിയപ്പോഴാണു വീണ്ടും ഫോൺ ശബ്ദിച്ചത്.

പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് ഒഎസ്ഡിയായിരുന്നു മറുപുറത്ത്. അടിയന്തരമായി ഡൽഹിലെത്തണമെന്നും കേരളത്തിലെ സി.പി.എം ബിജെപി സംഘർഷത്തെക്കുറിച്ചു പ്രധാനമന്ത്രിക്കു വിവരങ്ങൾ അറിയണമെന്നുമായിരുന്നു സന്ദേശം. അപ്പോഴും മന്ത്രിയാക്കാനുള്ള നീക്കം നടക്കുന്നു എന്ന വിവരം നൽകിയില്ല. കോഴിക്കോട്ട് ആർട് ഓഫ് ലിവിങ്ങിന്റെ പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ വിവരങ്ങൾ ഒരു ദിവസം കഴിഞ്ഞു പോരേയെന്നു കണ്ണന്താനം ഒഴിവുകഴിവു പറഞ്ഞെങ്കിലും ഒഎസ്ഡിക്കു കടുംപിടിത്തം. തുടർന്ന് അടുത്ത വിമാനത്തിൽ തന്നെ അദ്ദേഹം ഡൽഹിക്കു മടങ്ങി. വൈകിട്ട് ഏഴു മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോൺ വിളിയെത്തി. ' താങ്കളെ മന്ത്രിസഭയിലെടുക്കുന്നു. നാളെ രാവിലെ പ്രഭാത ഭക്ഷണത്തിനു വസതിയിലെത്തണം.' ഇന്നലെ രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ പ്രഭാത ഭക്ഷണത്തിനിടെ പുതിയ മന്ത്രിമാരും സ്ഥാനക്കയറ്റം ലഭിക്കുന്നവരുമായി മോദി ആശയവിനിമയം നടത്തി. നല്ലവണ്ണം പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചതായാണ് വ്യക്തമാക്കുന്നത്. ഇതിനെല്ലാം കാരണം മോദിയുമായുള്ള അടുപ്പമാണെന്നാണ് പറഞ്ഞു വയ്ക്കുന്നത്.

അൽഫോൻസ് കണ്ണന്താനത്തെ ഉത്തർപ്രദേശിൽ നിന്നും രാജ്യസഭയിൽ എത്തിക്കാനുണ് നീക്കം. കേരളത്തിലെ ബിജെപി നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ മന്ത്രിപദം. കുമ്മനം രാജശേഖരൻ മന്ത്രിയാകാമെന്ന് സ്വപ്നം കണ്ടു. ഒരു മലയാളി മന്ത്രിയാണെങ്കിൽ അത് ഞാനാകുമെന്ന് സുരേഷ് ഗോപിയും കരുതി. ഇവരെല്ലാം വകൃദൃഷ്ടിയിൽ സിനിമയിലെ കോമഡി സീനുകളിലൂടെ കഥാപാത്രങ്ങളാകുന്നു. സംസ്ഥാന ഘടകത്തിലെ ചേരിപ്പോരു കാരണം പൊറുതിമുട്ടിയ കേന്ദ്രനേതൃത്വം വിഭാഗീയതയിൽ പങ്കാളിയല്ലാത്ത കണ്ണന്താനത്തെ കേരളത്തിന്റെ പ്രതിനിധിയാക്കുകയായിരുന്നു. സംസ്ഥാനത്തെ ബിജെപി, ആർഎസ്എസ് നേതൃത്വങ്ങളുമായിപ്പോലും കൂടിയാലോചിക്കാതെയായിരുന്നു തീരുമാനം.

ബിജെപി ദേശീയ നിർവാഹക സമിതി അംഗമായ അൽഫോൻസ് കണ്ണന്താനത്തെ കേന്ദ്രസർക്കാർ പരിഗണിക്കുന്നത് ആദ്യമല്ല. ചണ്ഡിഗഡ് അഡ്‌മിനിസ്‌ട്രേറ്റർ പദവിയിലേക്കു നിയോഗിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കണ്ണന്താനത്തെ വിളിച്ച് അറിയിച്ചെങ്കിലും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ ഇടപെടൽ കാരണം തീരുമാനം ഉപേക്ഷിക്കേണ്ടിവന്നു. പിന്നീടു ഡൽഹി ലഫ്. ഗവർണർ സ്ഥാനത്തേക്കും കണ്ണന്താനത്തിന്റെ പേരു പരിഗണിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP