Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപ് പുറത്തിറങ്ങാൻ ഇനി മുളകുപാടം കാത്തിരിക്കില്ല; നല്ല ചിത്രമിറങ്ങിയാൽ സൂപ്പർഹിറ്റാകുമെന്ന വിശ്വാസം തിരിച്ചെത്തി; ഓണക്കാലത്ത് വില്ലനായത് പടങ്ങളുടെ നിലവാരമില്ലായ്മ; ലാലിനും മമ്മൂട്ടിക്കും കിട്ടിയ ഇനിഷ്യൽ നല്ലകാലമെത്തിയതിന്റെ സൂചനയെന്ന് വിലയിരുത്തൽ; വില്ലനിലും രാമലീലയിലും സ്വപ്നങ്ങൾ നെയ്ത് മലയാള സിനിമ വീണ്ടും ട്രാക്കിലേക്ക്

ദിലീപ് പുറത്തിറങ്ങാൻ ഇനി മുളകുപാടം കാത്തിരിക്കില്ല; നല്ല ചിത്രമിറങ്ങിയാൽ സൂപ്പർഹിറ്റാകുമെന്ന വിശ്വാസം തിരിച്ചെത്തി; ഓണക്കാലത്ത് വില്ലനായത് പടങ്ങളുടെ നിലവാരമില്ലായ്മ; ലാലിനും മമ്മൂട്ടിക്കും കിട്ടിയ ഇനിഷ്യൽ നല്ലകാലമെത്തിയതിന്റെ സൂചനയെന്ന് വിലയിരുത്തൽ; വില്ലനിലും രാമലീലയിലും സ്വപ്നങ്ങൾ നെയ്ത് മലയാള സിനിമ വീണ്ടും ട്രാക്കിലേക്ക്

മറുനാടൻ ഡെസ്‌ക്ക്

കൊച്ചി: മലയാള സിനിമയ്ക്ക് നല്ലകാലം വന്നുവെന്ന തിരിച്ചറിവിലേക്ക് സിനിമാക്കാർ. ഓണക്കാലത്ത് കുടുംബങ്ങൾ തിയേറ്ററിൽ മടങ്ങിയെത്തുന്നതിന്റെ സൂചനകൾ കിട്ടിയെന്നാണ് ഇൻഡസ്ട്രിയുടെ വിലയിരുത്തൽ. എന്നാൽ അവരെ പിടിച്ചിരുത്താനുള്ള നിലവാരം ഓണചിത്രങ്ങൾക്ക് ഇല്ലാതെ പോയി. നല്ല സിനിമകളിറങ്ങിയാൽ അവ ഹിറ്റ് ചാർട്ടിലെത്തുമെന്ന പ്രതീക്ഷയാണ് സജീവമാകുന്നത്. അതുകൊണ്ട് തന്നെയാണ് ജനപ്രിയനായകൻ പുറത്തിറങ്ങുന്നത് കാത്തിരിക്കുന്നതിൽ ഇനിയും അർത്ഥമില്ലെന്ന കണക്കുകൂട്ടലിൽ രാമലീല പുറത്തിറക്കാൻ ടോമിച്ചൻ മുളക്പാടവും തയ്യാറെടുക്കുന്നത്. ഒക്ടോബർ മാസം വമ്പൻ സിനിമകൾ തിയേറ്ററുകളെ സജീവമാക്കാനെത്തും.

രാമലീലയിലെ നായകനായ ദിലീപ് പുറത്തിറങ്ങിയ ശേഷം ചിത്രത്തിന്റ റിലീസിങ് തീരുമാനിക്കാമെന്ന നിലപാടാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്., സെപറ്റംബർ 22ന് ചിത്രം പുറത്തിറക്കാനാണ് നീക്കം. ഓണച്ചിത്രങ്ങളുടെ തിരക്കു കുറയുന്ന ഗ്യാപ്പിൽ കയറിക്കൂടുക എന്ന തന്ത്രമാണ് ടോമിച്ചൻ പയറ്റുന്നത്. വമ്പൻ ഹിറ്റുകളൊന്നും ഇല്ലാത്തതു കൊണ്ട് തന്നെ രണ്ടാഴ്ചയ്ക്കുള്ളിൽ ഈ സിനിമകളുടെ പ്രേക്ഷകരിൽ കുറവുണ്ടാകും. ആ സമയത്ത് രാമലീല എത്തും. രാമലീലയുമായി മത്സരിക്കാൻ മോഹൻലാലിന്റെ വില്ലനും എത്തും. ഓണക്കാലചിത്രങ്ങളിൽ വെളിപാടിന്റെ പുസ്തകത്തിന്റെ റിലീസിംഗിനായി മാറ്റിവച്ച ബി ഉണ്ണിക്കൃഷ്ണൻ ചിത്രം വില്ലൻ പൂജാഅവധിക്കാലത്തും തിയറ്ററിലെത്തും. സെപ്്റ്റംബർ് 28ന് റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം.

ഓണക്കാലത്ത് സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾക്ക് ഏറ്റ തിരിച്ചടി ചിത്രങ്ങളുടെ ഉള്ളടക്കത്തിന്റേതാണെന്ന വിലയിരുത്തലാണ് ഉണ്ടായിരിക്കുന്നത്. തിയറ്ററുകൾ ഉപേക്ഷിച്ച പ്രേക്ഷകർ തിരികെ എത്തിയതായും ഇവർ കണക്കകൂട്ടുന്നു. വില്ലന്റ ടീസറുകൾക്കുണ്ടായ സ്വീകാര്യതയും ഇവരുടെ ആത്മവിശ്വാസം കൂട്ടുന്നു. അരക്കോടിയിലേറെ പേരാണ് ഈ വീഡിയോ കണ്ടത്. ഓണക്കാലത്ത് സൂപ്പർ താരചിത്രങ്ങളായ വെളിപാടിന്റെ പുസ്തകം, പുള്ളിക്കാരൻ സ്റ്റാറാ എന്നിവയ്ക്ക് നിശിതമായ വിമർശനമാണ് ഉണ്ടായത്. ഫാൻസിനെ പോലും നിരാശരാക്കുന്ന നിലവാരമായിരുന്നു ഈ ച്ിത്രങ്ങളുടേതെന്ന് പല റിവ്യൂകളും പ്രചരിച്ചു. എന്നാൽ അവതരണത്തിൽ പുതുമ പരീക്ഷിച്ച ചിത്രങ്ങളാവട്ടെ ഓണത്തത്തിന് നേട്ടമുണ്ടാക്കി. ഇതോടെയാണ് പ്രേക്ഷകർ തിയറ്ററുകളിൽ തിരികെ എത്തിയതായെന്ന വിലയിരുത്തിലുണ്ടായത്.

ഓണച്ചിത്രങ്ങളുടെ നിലവാരവും പുതുമയില്ലാത്തതും ബോക്സോഫീസ് പരാജയത്തിന് കാരണമായതോടെ രാമലീല ഓണത്തിനിറങ്ങിയിരുന്നെങ്കിൽ ഇതിലേറെ നേട്ടമുണ്ടാക്കുമായിരുന്നു എന്ന അഭിപ്രായവും ഉയർന്നു. നായക നടനുണ്ടായ ദുരനുഭവങ്ങളുട ഇരയായി രാമലീല എന്ന സിനിമ മാറുന്നതിൽ കടുത്ത ദിലീപ് വിമർശകർക്കു പോലും എതിർ അഭിപ്രായമാണ് ഉണ്ടായിരുന്നത്. പുതുമുഖ സംവിധായകനായ അരുൺ ഗോപിയ കൂടാത ചിത്രത്തിൽ സഹകരിച്ച ടെക്നീഷ്യന്മാരുടെ ജീവിതം പോലും ഈ ചിത്രത്തിന്റ ഭാവി അനുസരിച്ചായിരിക്കുമെന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടു തന്നെ ചിത്രത്തിന് സ്വാഭാവികമായി ലഭിക്കാവുന്ന ആനുകൂല്യം ഗുണകരമാുമെന്നും കണക്കുകൂട്ടുന്നു.

കൂടാതെ കോടതിയുടെ സമീപനത്തിലുണ്ടായ അനുഭാവ സമീപനം ശുഭസൂചകമാണന്നും ഇവർ വിലയിരുത്തുന്നു. പിതാവിന്റെ ശ്രാദ്ധത്തിനായി ദിലീപിനെ മോചിപ്പിക്കാൻ കോടതി തയ്യാറായത് അനുഭാവ പൂർണ്ണമായ സമീപനമായാണ് ഇവർ കാണുന്നത്. ജയിലിൽ മുതിർന്ന നടന്മാരും സംവിധായകരും എത്തിയത് ദിലീപിന് അനുകൂലമാക്കാനാണ് രാമലീലയുടെ അണിയറക്കാർ ഒരുങ്ങുന്നത്. ഈ സാഹചര്യത്തിൽ രാമലീലയ്ക്ക് തിയറ്റർ കിട്ടാൻ ഏറെ പ്രയാസം നേരിടേണ്ടിവരില്ലെന്നും ഇവർ വിശ്വസിക്കുന്നു. പീഡനക്കേസിൽ വിചാരണത്തടവുകാരനായ ദിലീപിന്റ മോചനം അനിശ്ചിതമായി നീളുന്നതും മാറിച്ചിന്തിക്കുവാൻ കാരണമായി. സെപ്റ്റംബർ അവസാനിക്കുന്നതോടെ ദിലീപിന്റ കുറ്റപത്രം സമർപ്പിക്കേണ്ട സമയമാകും. ഒക്ടോബർ എട്ടിനാണ് ദിലീപിന്റ അറസ്റ്റിനു ശേഷം 90 ദിവസം പൂർത്തിയാവുക. ഈ സമയമാകുമ്പോഴേയ്ക്കും ഈ വിഷയം വീണ്ടും ചർച്ചാവിഷയമാകും. പ്രോസിക്യൂഷന്റ തെളിവുകളെ പറ്റി ഒരു വിവരവുമില്ലാത്തതും ഇവരെ കുഴക്കുന്നുണ്ട്.

കേസ് ഡയറി പരിശോധിച്ച ഹൈക്കോടതി പോലും പുതിയ തെളിവുകൾ ഉണ്ടെന്ന പൊലീസിന്റെ വാദത്തെ ഫലത്തിൽ അംഗീകരിക്കുകയാണുണ്ടായത്. പുതിയ വെളിപ്പെടുത്തലുകൾ വിചാരണവേളയിൽ കൂടുതൽ രൂക്ഷമായ തിരിച്ചടിക്ക് കാരണമാകുമോ എന്ന ആശങ്കയും നിർമ്മാതാക്കൾക്കുണ്ട്. അതിനാൽ വിചാരണതുടങ്ങും മുമ്പുള്ള സേഫ് പീരിഡായാണ് സെപ്റ്റംബർ 21 നെ കാണുന്നത്. വർഷങ്ങളായി ഉത്സവക്കാലത്ത് ഇറങ്ങിയരുന്ന ദിലീപ് ചിത്രങ്ങൾക്ക് കാണികളെ ലഭിച്ചിരുന്നെന്നും രാമലീല മികച്ച ചിത്രമായിരുന്നെങ്കിൽ പതിവ് ആവർത്തിക്കുമായിരുന്നെന്നുമാണ് ദിലീപ് ഫാൻസിന്റെ അവകാശവാദം.

കേസും കൂട്ടവുമൊക്കെ കണക്കിലെടുത്ത് വികാരപരമായി സിനിമക്കെതിരെ നിലപാടെടുക്കുന്നവർ നാമമത്രമായിരിക്കുമെന്നും ഇവർ പറയുന്നു. അങ്ങനെയുള്ളവർ തീയറ്ററിൽ എത്തിയില്ലങ്കിലും സിനിമകൾ നന്നെങ്കിൽ ഓടുമെന്നുമാണ് സിനിമ പ്രവർത്തകരുടെയും വിലയിരുത്തൽ. താരമൂല്യം കൊണ്ടുമാത്രം മലയാളത്തിൽ സിനിമകൾ രക്ഷപെട്ട ചരിത്രമില്ലന്നാണ് സമീപകാല ചരിത്രം പോലും കാണിക്കുന്നത്. ദിലീപ് ജയിലിലായതോടെ പുറത്തിറക്കിയ രാമലീലയുടെ പോസ്റ്ററിൽ ചെങ്കൊടിയുമേന്തി ദിലീപ് നിൽക്കുന്ന ചിത്രവും ഉൾക്കൊള്ളിച്ചിരുന്നു. ഈ പോസ്റ്റർ പുറത്തുവന്നതോടെയാണ് ചിത്രത്തിന്റെ രാഷ്ട്രീയം സിനിമ ആസ്വാദകക്കിടയിൽ സജീവചർച്ചയായത്. സാധാരണയിൽ നിന്നും വിഭിന്നമായി ഓണക്കാലത്ത് രാഷ്ട്രീയ ചിത്രത്തിൽ തലവച്ചുകൊടുത്ത ദിലീപിന്റെ നിലപാട് ആത്മഹത്യപരമെന്ന് വിശേഷിപ്പിക്കുന്നവരും നിരവധിയാണ്. ഇത് കമ്മ്യൂണിസ്റ്റുകാരല്ലാത്തവരെ തിയേറ്ററിൽ നിന്ന് അകറ്റുമെന്നാണ് വിലയിരുത്തൽ. അതിനാൽ ഭാവിയിൽ ഇത്തരം പോസ്റ്റർ കൂടുതൽ പ്രചരിപ്പിക്കില്ല.

ഒക്ടോബറിൽ രാമലീല തിയേറ്ററിലെത്തുമെന്നാണ് സൂചന. 21 കോടി മുതൽ മുടക്കിയാണ് ചിത്രം ടോമിച്ചൻ മുളകുപാട് നിർമ്മിച്ചത്. ദിലീപ് ജയിലിലായതോടെ കമ്മാരസംഭവം ചിത്രത്തിന്റെ ജോലികൾ നിലച്ചു. രാമലീല വിജയിച്ചാൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ദിലീപ് നായകനാകുന്ന ഈ ചിത്രവും മുന്നോട്ട് പോകും. രാമലീല മികച്ച സിനിമയായിട്ടും പ്രേക്ഷക പ്രതികരണം മോശമായാൽ കമ്മാരസംഭവവും പ്രതിസന്ധിയിലാകും. ഗോകുലം ഗോപാലനാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്. സൂപ്പർ താരചിത്രങ്ങൾ പ്രതീക്ഷിച്ച നേട്ടം കൊയ്തില്ലെങ്കിലും ഓണാഘോഷത്തിൽ ഭേദപ്പെട്ട കളക്ഷൻ നേടി. അതുകൊണ്ടുതന്നെ തിയറ്ററുകളിൽ ആളുകൾതിരിച്ചെത്തിയ പ്രേക്ഷരെ തേടി ഒരു പിടി ചിത്രങ്ങളാണ സെപ്ററംബറിൽ തിയറ്ററുകളിലെത്തുക.

ഓണച്ചിത്രമായി അനൗൺസ് ചെയ്തശേഷം റിലീസിങ് മാറ്റിവച്ച ദുൽഖർ സൽമാൻ ചിത്രം പറവ, ലവകുശ, വിജയ് മൂന്നു വേഷങ്ങളിൽ എത്തുന്ന തമിഴ് ചിത്രം മെർസൽ എന്നിവയും ഈ മാസം തന്നെ തിയറ്ററുകളിൽ എത്തും. ഇതോടൊപ്പം അജയ് വാസുദേവിന്റെ മമ്മൂട്ടി ചിത്രം മാസ്ററർ പീസും റിലീസിംഗിന് തയ്യാറെടുത്തു കഴിഞ്ഞു. ഇത് ഒരു പക്ഷേ പറവയുടെ റിലീസിനു ശേഷമായിരിക്കും എത്തുക എന്ന സൂചനയുമുണ്ട്. അങ്ങനെ എല്ലാം കൊണ്ടും പൂജാക്കാലം തിയേറ്ററുകൾ വീണ്ടും സജീവമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP