Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഏഴ് ദിവസം കൊണ്ട് 50ലക്ഷം വ്യൂസ്; മലയാളത്തിൽ റിക്കോർഡ് ഇട്ട് ട്രയിലർ; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെ നായകന് സോഷ്യൽ മീഡിയയിൽ അതിഗംഭീര സ്വീകരണം; മോഹൻലാൽ-ഉണ്ണികൃഷ്ണൻ ടീമിന്റെ വില്ലൻ പൂജാ റിലീസ്

ഏഴ് ദിവസം കൊണ്ട് 50ലക്ഷം വ്യൂസ്; മലയാളത്തിൽ റിക്കോർഡ് ഇട്ട് ട്രയിലർ; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെ നായകന് സോഷ്യൽ മീഡിയയിൽ അതിഗംഭീര സ്വീകരണം; മോഹൻലാൽ-ഉണ്ണികൃഷ്ണൻ ടീമിന്റെ വില്ലൻ പൂജാ റിലീസ്

കൊച്ചി: ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ ഫേസ്‌ബുക്കിൽ 50 ലക്ഷം വ്യൂസ് നേടിയ മലയാളം ട്രെയ്‌ലർ എന്ന പെരുമ മോഹൻലാൽ-ബി ഉണ്ണികൃഷ്ണന്റെ ടീം ഒരുക്കുന്ന വില്ലൻ എന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് സ്വന്തം.

മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം വില്ലന്റെ ട്രെയിലർ കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങിയത്. ഒരു മിനിറ്റ് 42 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതാണ്. സിനിമയുടെ പേര് പോലെ തന്നെ നിഗൂഡത നിലർത്തുന്നതാണ് ട്രെയിലറും. സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് മോഹൻലാൽ എത്തുന്നത്. 'ഗുഡ് ഈസ് ബാഡ്' എന്നാണ് സിനിമയുടെ ടാഗ്ലൈൻ. മഞ്ജു വാര്യർ ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യയായി വേഷമിടുന്നു. തമിഴ് നടൻ വിശാൽ ആണ് മറ്റൊരു താരം. കൂടാതെ ഹൻസിക, തെലുങ്ക് നടി റാഷി ഖന്ന, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും അണിനിരക്കുന്നു.

പുലിമുരുകനിലെ മാസ്മരിക സംഘട്ടനരംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് ഡയറക്ടർ പീറ്റർ ഹെയ്ൻ ആണ് സ്റ്റണ്ട് മാസ്റ്റർ. സ്റ്റണ്ട് സിൽവയും ചിത്രത്തിലെ സ്റ്റണ്ട് ഡയറക്ടർമാരിൽ ഒരാളാണ്. 8 കെ റെസല്യൂഷനിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു സിനിമ പൂർണമായും 8 കെ റെസല്യൂഷനിൽ ചിത്രീകരിക്കുന്നത് ഇന്ത്യയിൽ ഇതാദ്യമാകും. വിണ്ണൈ താണ്ടി വരുവായാ, നൻപൻ തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ് ഛായാഗ്രഹണം. റെഡിന്റെ വെപ്പൺ സീരീസിലുള്ള ഹെലിയം 8കെ ക്യാമറയാണ് വില്ലനിൽ ഉപയോഗിക്കുന്നത്.

സാങ്കേതികമായി ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തിന്റെ ബജറ്റ് 2530 കോടിയാണ്. വിഎഫ്എക്‌സിനും സ്‌പെഷൽ ഇഫക്ടിനും പ്രാധാന്യമുള്ള ചിത്രം പെർഫെക്ട് ത്രില്ലറായാണ് ബി. ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ബജ്രംഗി ഭായിജാൻ, ലിംഗ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങൾ നിർമ്മിച്ച റോക്ലൈൻ വെങ്കിടേഷ് ആണ്. കലാസംവിധാനം ഗോകുൽ ദാസ്. സംഗീതം ഫോർ മ്യൂസിക് ( ഒപ്പം ഫെയിം ). വസ്ത്രാലങ്കാരംപ്രവീൺ വർമ. മിസ്റ്റർ ഫ്രോഡിന് ശേഷം ബി. ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സെപ്റ്റംബർ 28ന് വില്ലൻ തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തിൽ അണിയറ പ്രവർത്തകർ ഉടൻ തീരുമാനം എടുക്കും. ഏതായാലും പൂജാ റിലീസായി വില്ലൻ എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP