Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചിട്ടിഉടമ നിർമ്മലൻ പാപ്പർ ഹർജി നൽകിയപ്പോൾ ചങ്കുപൊട്ടിയത് കഴിഞ്ഞ സർക്കാറിൽ മന്ത്രിമാരായിരുന്ന രണ്ട് പേർക്ക്! ഖജനാവ് കട്ടുമുടിച്ച് നിക്ഷേപിച്ച കോടികൾ ഒറ്റയടിക്ക് നഷ്ടമായ ക്ഷീണത്തിൽ നേതാക്കൾ; ബിനാമികളെ ഉപയോഗിച്ച് കോടികൾ നിക്ഷേപിച്ച സി.പി.എം നേതാക്കൾക്കും വൻ ക്ഷീണം; സാധാരണ നിക്ഷേപകരെ വെട്ടിലാക്കിയത് നോട്ട് നിരോധനത്തിന് തൊട്ട് മുൻപ് 100 കോടി പിൻവലിച്ച പ്രമുഖ നേതാവിന്റെ നടപടി

ചിട്ടിഉടമ നിർമ്മലൻ പാപ്പർ ഹർജി നൽകിയപ്പോൾ ചങ്കുപൊട്ടിയത് കഴിഞ്ഞ സർക്കാറിൽ മന്ത്രിമാരായിരുന്ന രണ്ട് പേർക്ക്! ഖജനാവ് കട്ടുമുടിച്ച് നിക്ഷേപിച്ച കോടികൾ ഒറ്റയടിക്ക് നഷ്ടമായ ക്ഷീണത്തിൽ നേതാക്കൾ; ബിനാമികളെ ഉപയോഗിച്ച് കോടികൾ നിക്ഷേപിച്ച സി.പി.എം നേതാക്കൾക്കും വൻ ക്ഷീണം; സാധാരണ നിക്ഷേപകരെ വെട്ടിലാക്കിയത് നോട്ട് നിരോധനത്തിന് തൊട്ട് മുൻപ് 100 കോടി പിൻവലിച്ച പ്രമുഖ നേതാവിന്റെ നടപടി

അരുൺ ജയകുമാർ

തിരുവനന്തപുരം: തലസ്ഥാനത്ത് സ്വകാര്യ ചിട്ടികമ്പനി ഉടമ പാപ്പർ ഹർജി നൽകിയതിന് പിന്നിൽ സംസ്ഥാനത്തെ രണ്ട് പ്രമുഖ രാഷ്ട്രീയക്കാരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നെന്ന് സൂചന. മുൻ മന്ത്രിമാരായ ഇരുവരും നിലവിൽ എംഎൽഎമാരാണ്. രണ്ട് കോൺഗ്രസ് നേതാക്കളും യുവ സി.പി.എം നേതാവിനും കോടികളുടെ പണമിടപാടാണ് ഇവിടെ ഉണ്ടായിരുന്നത്. നിരവധി പ്രാദേശിക നേതാക്കളും ബിനാമി പേരിൽ രാഷ്ട്രീയ ഭേദമന്യേ ഇവിടെ പണം നിക്ഷേപിച്ചിരുന്നുവെന്നാണ് വിവരം.

രാഷ്ട്രീയ നേതാക്കളുടെ ബിനാമി പണമിടാപാടുകൾ കാരണമുണ്ടായ നഷ്ടം തന്നെയാണ് ഇപ്പോൾ ചിട്ടി കമ്പനിയിലെ സാധാരണക്കാരന്റെ പണവും നഷ്ടമായതിന് കാരണം എന്നാണ് സൂചന. അറുന്നൂറ് കോടിയോളം രൂപ നിക്ഷേപകരിൽ നിന്നും പറ്റിച്ച നിർമ്മൽ കൃഷ്ണ ചിറ്റ് ആൻഡ് ഫണ്ട്സ് ഉടമ നിർമ്മൽ കഴിഞ്ഞ ദിവസമാണ് ഇയാൾ പാപ്പർ ഹർജി നൽകിയത്. മൂന്ന് തലമുറകളായി നിരവധി പേർ പണം നിക്ഷേപിച്ച വന്നിരുന്ന സ്ഥാപനം തകർച്ചയിലേക്ക് പോയത് ചില രാഷ്ട്രീയ നേതാക്കളുടെ ബിനാമി പണമിടപാടുകൾ കാരണം തന്നെയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

പതിനായിരത്തിലധികം നിക്ഷേപകരിൽ നിന്നും അറുന്നൂറ് കോടി രൂപ നഷ്ടമായതിനെ തുടർന്ന് വലിയ ജനക്കൂട്ടമാണ് കഴിഞ്ഞ ദിവസം സ്ഥാപനത്തിന് മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ പ്രതിഷേധക്കാരിൽ ഭൂരിഭാഗവും പുറത്ത് നിന്ന് എത്തിയവരാണെന്നാണ് നാട്ടുകാർ പറയുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലെ തന്നെ ഒരു പ്രമുഖ നേതാവ് നോട്ട് നിരോധനത്തിന് മുൻപ് 100 കോടിയോളം രൂപ പിൻവലിച്ചുവെന്നാണ് വിവരം. നിക്ഷേപത്തിൽ നിന്നും ഇത്രയും വലിയ തുക പിൻവലിച്ചത് കമ്പനിയിൽ പണം നിക്ഷേപിച്ചിരുന്ന പാവപ്പെട്ടവന്റെ പിച്ചചട്ടിയിൽ കൈയിടുന്നതിന് സമാനമായി.

കഴിഞ്ഞ മന്ത്രിസഭയിലെ തന്നെ മറ്റൊരു അംഗത്തിനും ഇവിടെ കോടികളുടെ നിക്ഷേപമുണ്ടായിരുന്നു. എന്നാൽ പിന്നീട് ഈ മുൻ മന്ത്രിയുടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പേരിൽ വന്ന ചില വാക്ക്തർക്കമാണ് വലിയ തുക പിൻവലിക്കുന്നതിലേക്ക് അയാളെയും നയിച്ചത്. മുന്മന്ത്രിയുടെ ഒരു സ്വകാര്യ സ്ഥാപനം നിർമ്മലന്റെ പേരിലാണ് വാങ്ങിയിരുന്നതെന്നും സൂചനയുണ്ട്. പെട്ടന്ന് ഇത്രയും വലിയ തുക രണ്ട് നേതാക്കൾ പിൻവലിച്ചപ്പോൾ വലിയ നഷ്ടമാണ് കമ്പനിക്ക് വന്നത്. ഇത് നികത്താൻ സാധാരണക്കാരന്റെ പണം ഉപയോഗിക്കുകയും ചെയ്തു.

നിക്ഷേപകർക്ക് മറ്റ് ബാങ്കുകൾ നൽകുന്ന പലിശയെക്കാളും പതിന്മടങ്ങ് തുക വാഗ്ദാനം ചെയ്താണ് സാധാരണക്കാരെ കമ്പനി ഉടമ നിക്ഷേപകരെ ചേർത്തത്.കബളിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിൽ കേരളത്തിലെ ഒരു മുൻ മന്ത്രിയും പ്രമുഖ പാർട്ടികളുടെ രാഷ്ട്രീയ നേതാക്കളും ഉൾപ്പെടുന്നുവെന്നായിരുന്നു രാവിലെ തന്നെ പുറത്ത് വന്ന വിവരം. എന്നാൽ പിന്നീട് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിലാണ് രാഷ്ട്രീയ് നേതാക്കൾക്ക് പണം നഷ്ടമായില്ലെന്നും അവർ അത് പിൻവലിച്ചിരുന്നുവെന്നും സാധാരണക്കാർക്ക് മാത്രമാണ് പണം നഷ്ടമായതെന്നും മനസ്സിലായത്. ഇവരോടൊപ്പം ജില്ലയിലെ ഒരു യുവ സി.പി.എം നേതാവിനും നിക്ഷേപിച്ച പണം നഷ്ടമായിട്ടുണ്ട്. ഇയാൾ ബിനാമി ഇടപാടുകളിലൂടെ ഉണ്ടാച്ചിയ സമ്പാദ്യമാണ് നഷ്ടമായത്.

നിർമ്മൽ ചിട്ടി ഫണ്ട്,നിർമ്മൽ ഫിനാൻസ്,നിർമ്മൽ ഹോളോ ബ്രിക്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയായ നിർമ്മൽ .ഓണാവധിക്ക് ശേഷം ബാങ്ക് തുറക്കാതായതോടെ സംശയം തോന്നിയ നിക്ഷേപകർ ബാങ്കിൽ എത്തിയപ്പോഴാണ്,ബാങ്കിന് മുമ്പിൽ താത്കാലികമായി പ്രവർത്തനം നിർത്തിയ വിവരം രേഖപ്പെടുത്തി ഹൈക്കോടതി വക്കീലിന്റെ നോട്ടീസ് പ്രത്യക്ഷപ്പെട്ടത്. വിവരമറിഞ്ഞെത്തിയ നിക്ഷേപകർ ബാങ്കിന് മുമ്പിൽ ബഹളമുണ്ടാക്കുകയും, മണിക്കൂറുകളോളം റോഡ് ഉപരോധിക്കുകയും ചെയ്തു.

ഇന്നലെ റോഡ് ഉപരോധത്തിൽ പ്രാദേശികരായ നിക്ഷേപകർ പങ്കെടുത്തിരുന്നില്ല. നിർമ്മലൻ മുങ്ങില്ലെന്നും പണം തിരികെ ലഭിക്കുമെന്നും ഉറച്ച് വിശ്വസിച്ചിരുന്നവർ പക്ഷേ ഇന്നത്തോടെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.ബാങ്ക് ഉടമയായ നിർമ്മൽ കോടതിയിൽ താൻ നിക്ഷേപകർക്ക് കൊടുത്തു തീർക്കുവാനുള്ള കടബാധ്യതകളുടെ വിവരങ്ങളും തന്റെപേരിലുള്ള സ്വത്ത് വഹകളും ആധാരവും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും, നിക്ഷേപകർക്ക് ലഭിക്കുവാനുള്ള തുകകൾ ഇനി കോടതി മുഖാന്തരം നടപടി സ്വീകരിച്ചു വാങ്ങേണ്ടതാണെന്നും നോട്ടീസിൽ പറഞ്ഞിരുന്നു.

ബാങ്ക് ഉടമയുടെ പേരിൽ ഇന്ത്യയിൽ സ്വത്തുക്കൾ വളരെ കുറച്ചു മാത്രമാണ് ബാക്കിയെല്ലാം ബിനാമികളുടെ പേരിലാണ് നിക്ഷേപിച്ചത്. എന്നാൽ നോട്ട് നിരോധനം വന്നതിനു ശേഷമാണ് നിക്ഷേപകർക്ക് പലിശ കിട്ടാതായതെന്നും നിക്ഷേപകർ ബാങ്കിനെ സമീപിച്ചു നിക്ഷേപം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ബാങ്ക് അധികൃതരിൽ നിന്നും ഭീഷണി ഉണ്ടായതായും ഇടപാടുകാർ പറഞ്ഞു. നിർമ്മലനും മാനേജ്മെന്റിന്റെ ചില അടുത്ത അനുയായികളും കേരളത്തിനുള്ളിൽ തന്നെയുള്ള ഒരു രഹസ്യ സുഖവാസ കേന്ദ്രത്തിലാണുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്.

നാട്ടുകാർ പണം പിൻവലിക്കാനെത്തുമ്പോൾ തങ്ങളെ കൈയിൽ കിട്ടിയാൽ ഉപദ്രവം ഉണ്ടാകുമെന്ന് ഭയന്ന് പ്രദേശത്ത് തന്നെ താമസിക്കുന്ന പല ജീവനക്കാരും ഇപ്പോൾ ഇവിടെ നിന്നും മാറിനിൽക്കുകയാണ്. മക്കളുടെ വിവാഹത്തിനും പണത്തിനും ഒക്കെ വലിയ തുക ആവശ്യമുള്ളതുകൊണ്ടും കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് ബാങ്കിന്റെ മാർക്കറ്റിങ് വിഭാഗം ജീവനക്കാർ കയറി ഇറങ്ങിയുമാണ് അക്കൗണ്ട് തുടങ്ങിച്ചതെന്ന് ചിലർ പറയുന്നു. എന്നാൽ നിർമ്മലന്റെ അച്ഛൻ തുടങ്ങിയ സ്ഥാപനത്തിന് വിശ്വാസ്യതകൊണ്ടാണ് പണം നിക്ഷേപിച്ചതെന്നും നാട്ടുകാർ പറയുന്നു.

സ്ഥാപനത്തിന് വിശ്വാസ്യത വളരെ കൂടുതലായിരുന്നു. ഇന്ന് നിർമ്മലൻ സ്ഥലത്ത് നിന്നും മുങ്ങി എന്ന വാർത്ത കൂടുതൽ പേരറിഞ്ഞപ്പോഴാണ് പൊലീസിന് കൂടുതൽ പരാതികൾ ലഭിച്ച് തുടങ്ങിയത്. ഇന്നലെ വരെ പതിനായിരത്തോളം നിക്ഷേപകരുണ്ടായിരുന്നതിൽ വെറും നൂറിൽ താഴെ പേർ മാത്രമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ ഇന്ന് നിരവധിപേരാണ് പരാതിയുമായി പളുകൽ പൊലീസ് സ്റ്റേഷനിലെത്തിയത്.

ചിട്ടിക്കമ്പനി പൊട്ടിയപ്പോൾ പണം നഷ്ടമായ ജില്ലയിലെ യുവ സി.പി.എം നേതാവിൻ മുൻപ് പുറത്തുപോയ ഒരു സി.പി.എം നേതാവുമായി അടുത്ത ബന്ധമാണ് ഉള്ളത്. ഈ നേതാവിന്റെ പണവും യുവനേതാവ് ചിട്ടികമ്പനിയിൽ നിക്ഷേപിച്ചിരുന്നു. ഈ പണവും ഇപ്പോൾ നഷ്ടമായിരുന്നു. പാർട്ടിയിൽ നിന്നും പുറത്തു പോയിട്ടും പ്രസ്തുത നേതാവുമായുള്ള യുവനേതാവിന്റെ ബന്ധം പാർട്ടിയിൽ പലതവണ ചർച്ചയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP