Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിനാല് വയസ്സ് മുതൽ ഞാൻ ജയിലിൽ കടന്നിട്ടുണ്ട്; ആ സമയത്ത് പല രാഷ്ട്രീയക്കാരും എന്നെ വന്ന് കണ്ടിട്ടുണ്ട്; ദിലീപിനെ കാണാൻ പാർട്ടി എംഎൽഎ എന്ന നിലയിൽ പോകരുതെന്ന് മകനോട് പറഞ്ഞിരുന്നു: നൽകിയത് തെരെഞ്ഞെടുപ്പിന് പ്രചരണത്തിന് വന്ന ആള് എന്ന നിലയ്ക്ക് പോയി കാണുകയോ, കാണാതിരിക്കുകയോ ചെയ്യാമെന്ന സന്ദേശവും: ഗണേശിന്റെ ആലുവ ജയിൽ സന്ദർശന വിവാദത്തിൽ ബാലകൃഷ്ണ പിള്ള മറുനാടനോട്

പതിനാല് വയസ്സ് മുതൽ ഞാൻ ജയിലിൽ കടന്നിട്ടുണ്ട്; ആ സമയത്ത് പല രാഷ്ട്രീയക്കാരും എന്നെ വന്ന് കണ്ടിട്ടുണ്ട്; ദിലീപിനെ കാണാൻ പാർട്ടി എംഎൽഎ എന്ന നിലയിൽ പോകരുതെന്ന് മകനോട് പറഞ്ഞിരുന്നു: നൽകിയത് തെരെഞ്ഞെടുപ്പിന് പ്രചരണത്തിന് വന്ന ആള് എന്ന നിലയ്ക്ക് പോയി കാണുകയോ, കാണാതിരിക്കുകയോ ചെയ്യാമെന്ന സന്ദേശവും: ഗണേശിന്റെ ആലുവ ജയിൽ സന്ദർശന വിവാദത്തിൽ ബാലകൃഷ്ണ പിള്ള മറുനാടനോട്

അർജുൻ സി വനജ്

കൊച്ചി: ഞാൻ ദിലീപിന്റെ കേസിനെപ്പറ്റി ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേരളാ കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണ പിള്ള. ദിലീപിനെ കാണാൻ പോകുന്നതിന് മുമ്പ് തന്നോട് ദിലീപ് ആലോചിച്ചിരുന്നു. എംഎൽഎ എന്ന നിലയിൽ പോകരുതെന്നാണ് പറഞ്ഞതെന്നും പിള്ള മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ സിനിമാ നടനെന്ന നിലയിൽ ഗണേശ് പോയതിൽ തെറ്റില്ലെന്നും വിശദീകരിച്ചു.

ഇക്കാര്യം പൊലീസും കോടതിയും തീരുമാനിക്കേണ്ട വിഷയമാണ്. ടിവിയിൽ കയറിയിരുന്ന് അഭിപാഷകർ ഉൾപ്പടെ അഭിപ്രായം പറയാൻ പാടില്ലെന്ന് എന്റെ അഭിപ്രായം. ഗണേശ് കുമാർ ഒരു നടൻ എന്ന നിലയ്ക്ക് അയാൾക്ക് ഇഷ്ടമുള്ളത് ആ ഫീൽഡിൽ ചെയ്യാം. പക്ഷേ ഗണേശ് കുമാർ ഒരു എംഎൽഎ എന്ന നിലയ്ക്കോ, രാഷ്ട്രീയ പാർട്ടി പ്രതിനിധി എന്ന നിലയ്ക്കോ അല്ല ജയിലിൽ പോയതെന്ന് അയാൾ തന്നെ പറഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് എനിക്ക് അതിൽ നടപടി എടുക്കാൻ പറ്റില്ല. പൊലീസിന് നടപടി എടുക്കാൻ തോന്നുകയാണെങ്കിൽ അവർക്ക് നടപടിടെടുക്കാം, കോടതിക്ക് നടപടിയെടുക്കണമെന്ന് തോന്നിയാൽ അവർ നടപടി എടുക്കട്ടെ.

വിൻസെന്റ് എംഎൽഎയെ കാണാൻ കോൺഗ്രസ് നേതാക്കളും, പ്രമുഖന്മാരും, അയാൾ തെറ്റുകാരനല്ലെന്ന് പറഞ്ഞും, കള്ളക്കേസിൽ കുടുക്കിയാതാണെന്നും പറഞ്ഞ് ജയിലിൽ പോയി കണ്ടിട്ടുണ്ടല്ലോ...? അതിലും പൊലീസിന് ഒരുപാട് കേസ് എടുക്കേണ്ടിവരില്ലേ..? ഗണേശ് കുമാർ പോകുന്നതിന് മുമ്പ് എന്നോട് ആലോചിച്ചപ്പോൾ, പാർട്ടി എംഎൽഎ എന്ന നിലയിൽ പോകരുതെന്ന് പറഞ്ഞിരുന്നു. ഒന്നിച്ച് പ്രവർത്തിച്ച് വരുന്ന സുഹൃത്ത് എന്ന നിലയിൽ, നിനക്ക് വേണ്ടി തെരെഞ്ഞെടുപ്പിന് പ്രചരണത്തിന് വന്ന ആള് എന്ന നിലയ്ക്ക് പോയി കാണുകയോ, കാണാതിരിക്കുകയോ ചെയ്യാം. ജയിലിൽ പോയി ഒരാളെ കാണുന്നത് തെറ്റന്നുമല്ല, ഞാൻ പതിനാല് വയസ്സ് മുതൽ ജയിലിൽ കടന്നിട്ടുണ്ട്. ആ സമയത്ത് പലരാഷ്ട്രീയക്കാരും പലരും എന്നെ വന്ന് കണ്ടിട്ടുണ്ട്.

എന്നാൽ ഇത് രാഷ്ട്രീയക്കേസ് അല്ലല്ലോ, പീഡനക്കേസല്ലേ എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, ജയിലിൽ പോയി കണ്ടതല്ലല്ലോ പ്രശ്നം, ജയിലിന് മുന്നിൽവെച്ച് നടത്തിയ പ്രസ്ഥാവനയല്ലേ പ്രശ്നം എന്നായിരുന്നു പാലകൃഷ്ണപിള്ളയുടെ മറുപടി. കോടതിയുടെ പരിഗണനയ്ക്കാണല്ലോ, കോടതി തീരുമാനിക്കട്ടെ. ജയിലിൽ പോയി കണ്ടത് കുറ്റമാണെന്ന് എനിക്ക് തോന്നുനില്ല. എംഎൽഎയുടെ നെയിം ബോർഡ് ഉള്ള വാഹനത്തിലാണ് ഗണേശ് കുമാർ ജയിലിൽ എത്തുന്നത്. നടൻ എന്ന നിലയിൽ മാത്രമാണെങ്കിൽ മറ്റ് സ്വകാര്യവാഹനം ഉപയോഗിക്കുന്നതല്ലേ ശരി എന്ന ചോദ്യത്തോട്, അയാൾ വാഹനം ഏത് ഉപയോഗിച്ചുവെന്ന് ശ്രദ്ധിച്ചില്ലെന്നായിരുന്നു ബാലകൃഷ്ണപിള്ളയുടെ മറുപടി.

എംഎൽഎ എന്ന നിലയിലോ പാർട്ടിയുടെ പ്രതിനിധി എന്ന നിലയിലോ അവിടെ പോയില്ലെന്ന് അയാൾ തന്നെ പറഞ്ഞ സാഹചര്യത്തിൽ, പാർട്ടി ചെയർമാൻ എന്ന നിലയിൽ എനിക്ക് അതിൽ ഒന്നും അഭിപ്രായം പറയാനില്ല. പൊലീസ് റിപ്പോർട്ട് മജിസ്ട്രേറ്റ് കോടതിയിൽ കൊടുത്തിരിക്കുകയല്ലേ, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പൊലീസോ, കോടതിയെ കേസ് എടുക്കട്ടെ, അങ്ങനെ കേസെടുത്താൻ അതിനുള്ള മറുപടി പറയേണ്ട ജോലി ഗണേശ് കുമാറിന്റെ അല്ലേ...?-ഇതാണ് ബാലകൃഷ്ണ പിള്ളയുടെ ചോദ്യം. ഇതോടെ ബാലകൃഷ്ണ പിള്ളയോട് പറഞ്ഞിട്ടാണ് ഗണേശ് ജയിലിൽ പോയതെന്ന് വ്യക്തമാവുകയാണ്. ഗണേശിന്റെ ജയിൽ സന്ദർശനം വിവാദമാകുന്ന പശ്ചാത്തലത്തിലാണ് പിള്ളയുടെ പ്രതികരണങ്ങൾ.

ദിലീപിന് അനുകൂലമായ പ്രസ്താവന നടത്തിയ കെ.ബി. ഗണേശ് കുമാർ എംഎൽഎയ്‌ക്കെതിരെ പൊലീസ് രംഗത്ത് എത്തിയിരുന്നു. ഗണേശിന്റെ പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കാനുമാണ്. ജയിലിൽ സിനിമാക്കാർ കൂട്ടമായെത്തിയത് സംശയാസ്പദം. ഇക്കാര്യത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്നും ചൂണ്ടിക്കാട്ടി അന്വേഷണസംഘം അങ്കമാലി കോടതിയിൽ റിപ്പോർട്ട് നൽകി. ഓണനാളിൽ ദിലീപിനെ കാണാൻ ആലുവ സബ് ജയിലിലേക്ക് സിനിമാക്കാരുടെ ഒഴുക്കാണ് ഉണ്ടായിരുന്നത്. അറസ്റ്റ് നടന്ന 50 ഓളം ദിവസം മൗനമായിരുന്ന സിനിമാക്കാർ കൂട്ടത്തോടെ ജയിലിലേക്ക് എത്തുന്നത് ദിലീപിനുള്ള പിന്തുണയായി തന്നെയാണ് പൊലീസ് കണക്കാക്കുന്നത്. അമ്മയുടെ ഭാരവാഹിയും ഇടതുപക്ഷ പിന്തുണയോടെ വിജയിച്ച എംഎൽഎയുമായ കെ.ബി.ഗണേശ്‌കുമാർ ദിലീപിനെ ജയിലിൽ സന്ദർശിച്ച ശേഷമാണ് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത്.

ദിലീപിന്റെ ആനുകൂല്യം പറ്റിയവർ ആപത്ത് കാലത്ത് അയാളെ കൈവിടരുതെന്നാണ് ഗണേശ് ജയിലിന് പുറത്തു പറഞ്ഞത്. പൊലീസുകാർ ചോദ്യം ചെയ്യുമെന്നോ ഫോൺ ചോർത്തുമെന്നോ ഭയന്ന് ദിലീപിനെ ആരും കാണാൻ വരാതിരിക്കരുതെന്നും ദിലീപിനെ അധിക്ഷേപിക്കാൻ നടക്കുന്നവരെ ഭയപ്പെടേണ്ടെന്നും ഗണേശ് പരസ്യമായി പറഞ്ഞിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP