Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ഷാജി പാപ്പൻ' ആയി ജയസൂര്യ മാറുന്നതിന്റെ വീഡിയോ വൈറലാകുന്നു; ആട് ഒരു ഭീകരജീവിയുടെ രണ്ടാം ഭാഗമായ ആട് 2 ന്റെ ചിത്രീകരണം പുരോഗമിക്കുന്നു; തീയറ്ററിൽ പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുന്നത് മലയാള സിനിമ ചരിത്രത്തിലാദ്യം

'ഷാജി പാപ്പൻ' ആയി ജയസൂര്യ മാറുന്നതിന്റെ വീഡിയോ വൈറലാകുന്നു; ആട് ഒരു ഭീകരജീവിയുടെ രണ്ടാം ഭാഗമായ ആട് 2 ന്റെ ചിത്രീകരണം പുരോഗമിക്കുന്നു; തീയറ്ററിൽ പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുന്നത് മലയാള സിനിമ ചരിത്രത്തിലാദ്യം

മറുനാടൻ മലയാളി ബ്യൂറോ

ഒരു ചിത്രം തീയറ്ററിൽ വേണ്ടത്ര ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ട്രന്റ് സെറ്റർ ആകുന്നത് മലയാള സിനിമ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും. അതു പോലെതന്നെ ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടിട്ടും ആളുകൾ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് കാത്തിരിക്കുന്നുണ്ടെങ്കിൽ അത് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനാണ്.

ഒടുവിൽ കാത്തിരിപ്പിന് വിരാമമായി ആട് 2 ലെ 'ഷാജി പാപ്പൻ' എന്ന കഥാപാത്രമായി ജയസൂര്യ മാറുന്നതിന്റെ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ക്രിസ്മസിനാണ് ചിത്രം തീയേറ്ററുകളിലെത്തുക. വിജയ് ബാബു നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്മാനാണ്.


സംവിധായകൻ തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ ഫേസ്‌ബുക്കിൽ ഷെയർ ചെയ്യുമ്പോഴും പോസ്റ്റിന് താഴെയുള്ള കമന്റുകളിൽ പലതും 'ഷാജി പാപ്പനെ'ക്കുറിച്ചുള്ള അന്വേഷണമായിരുന്നു. ആട് 2ന്റെ തിരക്കഥ പൂർത്തിയായതായി അറിയിച്ചുകൊണ്ട് സംവിധായകൻ തന്നെ തിരക്കഥയുടെ പുറം പേജിന്റെ ചിത്രം ഫേസ്‌ബുക്കിലൂടെ പുറത്ത് വിട്ടതോടെയാണ് ആരാധകർക്ക് സമാധാനമായത്.

കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ വലിയ കാത്തിരിപ്പുള്ള സിനിമയാണ് ഷാജി പാപ്പന്റെ രണ്ടാം വരവ്. അതുകൊണ്ടുതന്നെ എന്നിൽ സ്വാഭാവികമായും വലിയ ഉത്തരവാദിത്തം ഉണ്ടാക്കുന്ന സിനിമയുമാണ് 'ആട് 2'. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന, നല്ലൊരു തിരക്കഥ കിട്ടിയിട്ടേ ആ സിനിമ ചെയ്യുന്നുള്ളൂ. തീയേറ്ററിൽ പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാംഭാഗം എന്ന് പറയുമ്പോൾ ചിലപ്പോൾ അതിനെ പ്രേക്ഷകരിൽ ഒരു വിഭാഗം സംശയത്തോടെ നോക്കുകയും ചെയ്തേക്കാം. 'ആട്' കണ്ട് ഇഷ്ടപ്പെട്ട ഒരു വിഭാഗത്തിനത്രയും തന്നെയുണ്ട് ഇഷ്ടപ്പെടാത്തവരും' ആരാധകർക്കായി സംവിധായകൻ മിഥുൻ പറഞ്ഞിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP