Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവാർഡ് കിട്ടിയവർ മാത്രമല്ല ചടങ്ങിന് എത്തേണ്ടത്'; അവാർഡ് വിതരണം ചെയ്യുമ്പോൾ സിനിമാ മേഖലയുടെ പരിഛേദം തന്നെ ഉണ്ടാകേണ്ടതാണ്; മുൻനിര താരങ്ങൾ പുരസ്‌ക്കാര പരിപാടിയിൽ പങ്കെടുക്കാത്തതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി

അവാർഡ് കിട്ടിയവർ മാത്രമല്ല ചടങ്ങിന് എത്തേണ്ടത്'; അവാർഡ് വിതരണം ചെയ്യുമ്പോൾ സിനിമാ മേഖലയുടെ പരിഛേദം തന്നെ ഉണ്ടാകേണ്ടതാണ്; മുൻനിര താരങ്ങൾ പുരസ്‌ക്കാര പരിപാടിയിൽ പങ്കെടുക്കാത്തതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി

തലശ്ശേരി: തലശേരിയിൽ നടന്ന സംസ്ഥാന അവാർഡ് ദാന ചടങ്ങിൽ മലയാള സിനിമയിലെ മുൻനിര താരങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവാർഡ് കിട്ടിയവർ മാത്രമല്ല പുരസ്‌കാര ദാനചടങ്ങിന് എത്തേണ്ടത്. അവാർഡ് വിതരണം ചെയ്യുമ്പോൾ സിനിമാ മേഖലയുടെ പരിഛേദം ഉണ്ടാകേണ്ടതാണ്. പ്രത്യേകം ആരും ക്ഷണിക്കാതെ തന്നെ ചടങ്ങിന് താരങ്ങൾ എത്തേണ്ടതായിരുന്നു. അവാർഡ് ലഭിച്ചവർ മാത്രമാണ് പരിപാടിക്ക് എത്തിയത്. അവാർഡ് ലഭിച്ചവരെ പ്രോത്സാഹിപ്പിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും പിണറായി പറഞ്ഞു.

വരിക എന്നത് ഒരു വികാരമാണെന്ന് ഓർക്കേണ്ടതായിരുന്നു. താൻ പറയുന്നത് ക്രിയാത്മകമായി കാണണമെന്നും സിനിമാമേഖലയിൽ നിന്നും കൂടുതൽ പേർ എത്തുന്ന സ്ഥിതിയുണ്ടാകണമെന്നും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. താൻ പറഞ്ഞ കാര്യങ്ങളെ താരങ്ങൾ പോസിറ്റീവായിട്ട് വേണം കാണേണ്ടതെന്നും പറഞ്ഞ മുഖ്യമന്ത്രി ജെ.സി ഡാനിയേൽ പുരസ്‌കാര തുക ഒരു ലക്ഷത്തിൽ നിന്നും അഞ്ചുലക്ഷമായി ഉയർത്തിയ കാര്യവും ചടങ്ങിൽ അറിയിച്ചു.

ചടങ്ങിൽ മുഖ്യധാര സിനിമാ പ്രവർത്തകർ പങ്കെടുത്തിരുന്നില്ല. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. വിശിഷ്ടാതിഥികളായി ക്ഷണിക്കപ്പെട്ട മധു, ഷീല, മഞ്ജു വാരിയർ എന്നിവരും ചലച്ചിത്ര പുരസ്‌കാര വിതരണ സമ്മേളനത്തിന് എത്തിയിരുന്നില്ല.

നേരത്തെ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന വേദിക്ക് സമീപം വിമൺ ഇൻ സിനിമാ കളക്ടീവ് അംഗങ്ങൾ ഒപ്പുശേഖരണം സംഘടിപ്പിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP