Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കത്തോലിക്കാ സഭയിലെ മിക്ക പ്രസ്ഥാനങ്ങളും സ്വത്തുക്കളും സ്ഥാപനങ്ങളും ഉണ്ടാക്കാൻ ഓടി നടക്കുമ്പോൾ പാവപ്പെട്ടവർക്കും ദുരിതം അനുഭവിക്കുന്നവർക്കും വേണ്ടി മാത്രം പ്രവർത്തിക്കുന്ന പ്രസ്ഥാനം; ലോകം എമ്പാടുമായി പീഡിപ്പിക്കപ്പെട്ടത് അനേകം വൈദികർ; ടോമച്ചന്റെ സഭയായ സലേഷ്യൻസ് ചർച്ചിനെ കുറിച്ച് അറിയാം

കത്തോലിക്കാ സഭയിലെ മിക്ക പ്രസ്ഥാനങ്ങളും സ്വത്തുക്കളും സ്ഥാപനങ്ങളും ഉണ്ടാക്കാൻ ഓടി നടക്കുമ്പോൾ പാവപ്പെട്ടവർക്കും ദുരിതം അനുഭവിക്കുന്നവർക്കും വേണ്ടി മാത്രം പ്രവർത്തിക്കുന്ന പ്രസ്ഥാനം; ലോകം എമ്പാടുമായി പീഡിപ്പിക്കപ്പെട്ടത് അനേകം വൈദികർ; ടോമച്ചന്റെ സഭയായ സലേഷ്യൻസ് ചർച്ചിനെ കുറിച്ച് അറിയാം

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: സ്വയം സഭകൾ പ്രഖ്യാപിച്ച് മെത്രാനായി സ്വയം അവരോധിതനായി സ്വത്തും പ്രശസ്തിയും ആർജ്ജിക്കുന്ന വൈദികരുടെ നീണ്ട നിരയുള്ള നാടാണ് ഇത്. മറ്റ് ഔദ്യോഗിക സഭകളും വിദ്യാഭ്യാസ കച്ചവടം ഉൾപ്പെടെ നടത്തി ശതകോടികളുടെ ആസ്തിക്കാരാകുന്നു. ആശുപത്രികളിലെ കൊള്ളയും ഇവരുടെ നേതൃത്വത്തിൽ തകൃതി. ഇതിനിടെയിലാണ് ഈ സഭ വ്യത്യസ്തമാരകുന്നത്. റോം ആസ്ഥാനമായുള്ള രാജ്യാന്തര സന്യാസ സമൂഹമാണ് സലേഷ്യൻസ് ഓഫ് ഡോൺ ബോസ്‌കോ(എസ്ഡിബി). മലയാളിയായ ഫാ ടോം ഉഴുന്നാലിനെ ഭീകരവാദികൾ തട്ടിക്കൊണ്ട് പോയി. ഇതോടെയാണ് സലേഷ്യൻസ് സഭയെ കുറിച്ച് ചർച്ചകൾ സജീവമാകുന്നത്. ആഡംബരമൊഴിവാക്കി അശരണർക്കായി ജീവിതം മാറ്റിവച്ച വൈദികരുടെ കരുത്തിൽ മുന്നോട്ട് പോകുന്ന പ്രസ്ഥാനം.

കത്തോലിക്കാ സഭയിലെ മറ്റ് പ്രസ്ഥാനങ്ങളിൽ നിന്ന് ഭിന്നമായാണ് സലേഷ്യൻസ് ചർച്ച് പ്രവർത്തിക്കുന്നത്. യുദ്ധ മുഖങ്ങളിലും രോഗാതുര സമൂഹത്തിലും സമാധാനം എത്തിക്കാൻ വേണ്ടിയുള്ള മിഷനറി പ്രവർത്തനം. മതപരിവർത്തന ലക്ഷ്യവും ഇവർക്കില്ല. യേശുവിന്റെ വഴിയിലൂടെ മതവും വർണ്ണവും വർഗ്ഗവും നോക്കാതെയുള്ള പ്രവർത്തനം. ഇവർ പലപ്പോഴും ഭീകരവാദികളുടെ നോട്ടപ്പുള്ളികളാകാറുണ്ട്. ഭീകര പ്രസ്ഥാനങ്ങളിലേക്കുള്ള കുട്ടികളുടെ റിക്രൂട്ട്‌മെന്റും മറ്റും തടയുന്നത് ഈ സഭയിലെ ഫാദർമാരുടെ ഇടപെടൽ കൊണ്ടാണെന്ന് ഭീകരർ കരുതുന്നു. അതുകൊണ്ട് തന്നെ പലയിടത്തും പലരേയും തട്ടിക്കൊണ്ട് പോകുന്നു. യെമനിലെ പള്ളി ആക്രമണവും ഫാ ടോമിനെ തട്ടിക്കൊണ്ട് പോയതുമെല്ലാം ഈ സുവിഷേശ പ്രവർത്തനത്തോടുള്ള ഭീകരരുടെ എതിർപ്പ് കാരണം തന്നെയായിരുന്നു.

ദുരിതമനുഭവിച്ചിരുന്ന കുഞ്ഞുങ്ങളെയും യുവാക്കളെയും സഹായിക്കുന്നതിനായി ഇറ്റലിക്കാരനായ കത്തോലിക്കാ പുരോഹിതൻ സെന്റ് ജോൺ ബോസ്‌കോ (ഡോൺ ബോസ്‌കോ) 1859 ഡിസംബർ 18ന് സ്ഥാപിച്ച രാജ്യാന്തര സന്യാസ സമൂഹമാണ് സലേഷ്യൻസ് ഓഫ് ഡോൺ ബോസ്‌കോ(എസ്ഡിബി). സഭയുടെ മധ്യസ്ഥൻ സെന്റ് ഫ്രാൻസിസ് ഡി സാലസിന്റെ പേരിൽ നിന്നു സ്വീകരിച്ചതാണ് സലേഷ്യൻസ്. റോം ആസ്ഥാനമായി ലോകമെങ്ങും പ്രവർത്തിക്കുന്ന ഈ സന്യാസ സമൂഹത്തിൽ പതിനയ്യായിരത്തിലേറെ അംഗങ്ങളാണുള്ളത്. ലോകത്തെ മൂന്നാമത്തെ വലിയ മിഷനറി സമൂഹം. 1928ൽ ഇന്ത്യയിൽ മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ ഇവിടെ ഒൻപതു പ്രോവിൻസുകൾ. കേരളത്തിൽ തൃശൂർ മണ്ണുത്തി, എറണാകുളം ഉൾപ്പെടെ ഒട്ടേറെ സ്ഥലങ്ങളിൽ സേവന സംരംഭങ്ങളുണ്ട്. ക്രിസ്തു മാർഗ്ഗത്തിലെ സേവനമാണ് ഈ സഭയുടെ ലക്ഷ്യം. മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുമായി അടുത്തു നിന്ന് പ്രവർത്തിക്കുന്ന സഭയെന്നതും ഇതിന്റെ പ്രത്യേകതയാണ്.

മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആവശ്യപ്രകാരമാണു സനാ, ഏഡൻ, തായിസ്, ഹൊഡൈഡ എന്നിവിടങ്ങളിൽ സലേഷ്യൻ സഭ ഓരോ വൈദികരെ വീതം നിയമിച്ചിരുന്നത്. 2010 ജൂണിൽ ഫാ. ടോമും ഫാ. ജോർജും യെമനിലേക്കു പോയി. നാലു വർഷത്തെ സേവനത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തി ബെംഗളൂരു കെആർ പുരം ക്രിസ്തു ജ്യോതി തിയോളജി കോളജിൽ അഡ്‌മിനിസ്‌ട്രേറ്ററായ ഫാ. ടോം സ്വന്തം ഇഷ്ട പ്രകാരമാണു വീണ്ടും ഏഡനിലേക്കു പോയത്. 2015 മാർച്ച് 26ന് ആഭ്യന്തര യുദ്ധം ആരംഭിച്ച ശേഷമായിരുന്നു ഇത്. യുദ്ധത്തിനു തൊട്ടു മുൻപ് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചതനുസരിച്ച്, മുഖ്യ ആരാധനാലയമുള്ള ഏഡൻ ഒഴികെ മൂന്ന് ഇടവകകളിലെ വൈദികരും യെമൻ വിട്ടിരുന്നു. എല്ലാവരോടും മടങ്ങിവരാൻ സലേഷ്യൻ സഭയും ആവശ്യപ്പെട്ടിരുന്നു.

ഫാ. ടോം തിരിച്ചെത്തുന്നതു വരെ ഫാ. ജോർജാണു നാല് ഇടവകകളും നോക്കിയിരുന്നത്. യെമനിൽ തനിക്കു നേരിട്ടു പരിചയമുള്ളവർ അനുഭവിക്കുന്ന ദുരിതത്തിൽ ആശ്വാസമേകാനും ഫാ. ജോർജിനെ സഹായിക്കാനുമാണു ഫാ. ടോം സ്വമേധയാ യെമനിലേക്കു മടങ്ങിയത്. ഫാ. ടോം യെമനിൽ മിഷനറിയാകും മുൻപ് എറണാകുളം വടുതലയിലും ബംഗളൂരുവിലും കർണാടകയിലെ കോലാറിലും സേവനം അനുഷ്ഠിച്ചിരുന്നു.രാമപുരം സെന്റ് അഗസ്റ്റിൻസ് ഇടവകയിൽ ഉഴുന്നാലിൽ വർഗീസ്-ത്രേസ്യാക്കുട്ടി ദന്പതികളുടെ ഏഴു മക്കളിൽ അഞ്ചാമനാണ് ഫാ. ടോം. 1989 ൽ സലേഷ്യൻ സഭയിൽ വൈദികനായി. 2010ലാണ് യെമനിലേക്ക് പോയത്. അമ്മയുടെ മൃതസംസ്‌കാരത്തിൽ പങ്കെടുക്കാൻ 2014 സെപ്റ്റംബർ ആറിനാണു മുൻപ് നാട്ടിലെത്തിയത്. ഫാ. ടോമിന്റെ കുടുംബാംഗമായ ഫാ. മാത്യു ഉഴുന്നാലിൽ മുൻപ് 17 വർഷം യെമനിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സലേഷ്യൻ സഭയുടെ ബംഗളൂരുവിലെ ഡോൺ ബോസ്‌കോ പ്രൊവിൻഷ്യൽ ഹൗസിൽ ഇപ്പോൾ ആഹ്‌ളാദമാണ്. ടെലിവിഷനിലൂടെയാണ് ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന മോാചനവാർത്തയറിഞ്ഞത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ യാത്രയിലായ പ്രൊവിൻഷ്യാൾ ഫാ. മാത്യു തോണിക്കുഴിയിൽ സന്തോഷവാർത്ത ബംഗളുരു ഹൗസിലേക്ക് ഫോണിലൂടെ വിവരമറിയിച്ചതോടെയാണ് സ്ഥിരീകരണമായത്. തുടർന്നു ചാപ്പലിൽ പ്രൊവിൻസ് ചാൻസലർ ഫാ. ഫ്രെഡി പെരേരയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന നടത്തി. തങ്ങളുടെ പ്രിയപ്പെട്ട ടോമിച്ചൻ തിരികെ പ്രൊവിൻസ് ഹൗസിലേക്ക് ഉടനെത്തുന്നമെന്ന സന്തോഷത്തിലാണ് വൈദികർ.

19ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ വൈദികനായിരുന്ന ജോൺ ബോസ്‌കോ(ഡോൺ ബോസ്‌കോ) ആഗോളതലത്തിൽ യുവജനങ്ങളുടെ പിതാവും സ്‌നേഹിതനുമായി ആദരിക്കപ്പെടുന്ന വിശുദ്ധനാണ്. 26-ാം വയസിൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം, ദരിദ്രരും നിരാലംബരുമായ യുവാക്കൾക്കായി സ്വയം സമർപ്പിച്ചു. യുവജനങ്ങൾക്ക് ഒരു ജീവിതമാർഗം നല്കാനായി സാങ്കേതിക വിദ്യാലയങ്ങൾ ആരംഭിക്കുകയും ആ രംഗത്തു നിർണായക സ്വാധീനം ചെലുത്തുകയും ചെയ്തു. 1859ൽ വിശുദ്ധ ഫ്രാൻസിസ് സാലസിന്റെ മധ്യസ്ഥതയിൽ സലേഷ്യൻ സഭ എന്നപേരിൽ സന്യാസ സമൂഹവും പെൺകുട്ടികളുടെ സംരക്ഷണത്തിനായി 76ൽ സലേഷ്യൻ സിസ്‌റേഴ്‌സ് സന്യാസിനീസമൂഹവും അല്മായ സഹോദരീസഹോദരന്മാരുടെ ഒരു സംഘടനയും സ്ഥാപിച്ചു.

സലേഷ്യൻ കുടുംബത്തിൽ അംഗങ്ങളായി നാലുലക്ഷംപേർ 34 വ്യത്യസ്ത സംഘടനകളിലായി ഇന്ന് ആഗോളതലത്തിൽ സേവനം ചെയ്യുന്നുണ്ട്. 1888 ജനുവരി 31ന് ഇഹലോകവാസം വെടിഞ്ഞ ഡോൺ ബോസ്‌കോയെ 1934 ഏപ്രിൽ ഒന്നിനു വിശുദ്ധനും യുവാക്കളുടെ മധ്യസ്ഥനുമായി പീയൂസ് 11-ാമൻ മാർപ്പാപ്പ പ്രഖ്യാപിച്ചു. 1906ൽ ആറംഗസംഘമായി ഭാരതത്തിൽ കാലുകുത്തിയ സലേഷ്യൻ കുടുംബം ഇന്നു പതിനായിരം അംഗങ്ങളായി വളർന്നു. ജമ്മു-കശ്മീർ ഒഴികെയുള്ള 27 സംസ്ഥാനങ്ങളിലും നാലു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആയിരത്തോളം സ്ഥാപനങ്ങളിൽ 30 ലക്ഷത്തോളം പേർ സേവനം ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP